IPL 2021: ഐപിഎല്ലില്‍ ധോണിയുടെ ആ റെക്കോര്‍ഡ് മറികടന്ന് രോഹിത്, മുന്നിലുള്ളത് ഡിവില്യേഴ്‌സ്
ചെന്നൈ: ഐപിഎല്ലില്‍ വമ്പനൊരു റെക്കോര്‍ഡ് മറികടന്ന് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഏറ്റവുമധികം സിക്‌സറുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ മഹേന്ദ്ര സിംഗ് ധോണിയെ മറികടന്നിരിക്കുകയാണ് രോഹിത്. സിഎസ്‌കെ ക്യാപ്റ്റന്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തായിരുന്നു. ഹൈദരാബാദിനെതിരായ മത്സരത്തിലാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്. ഭുവനേശ്വര്‍ കുമാര്‍ പന്തില്‍ പുള്‍ ഷോട്ടിലൂടെ സിക്‌സര്‍ നേടിയാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്.

രോഹിത് ഐപിഎല്ലില്‍ ഇതുവരെ 217 സിക്‌സറാണ് നേടിയത്. ധോണിക്ക് 216 സിക്‌സറുകളാണ് സ്വന്തം പേരിലുള്ളത്. മത്സരത്തിന്റെ മൂന്നാം ഓവറിലാണ് രോഹിത് ആദ്യ സിക്‌സര്‍ നേടിയത്. മൂന്നാം ഓവറിലായിരുന്നു സിക്‌സര്‍ പിറന്നത്. ഇതിന് പിന്നാലെ രണ്ട് ബൗണ്ടറിയും രോഹിത് നേടി. ഏഴാം ഓവറില്‍ വിജയ് ശങ്കറിന്റെ പന്തിലാണ് രോഹിത് പുറത്തായത്. ഇത്തവണ ഐപിഎല്ലില്‍ സിക്‌സറുകളുടെ പെരുമഴ തന്നെയാണ് ഉള്ളത്. ഐപിഎല്ലില്‍ 350 സിക്‌സര്‍ നേടുന്ന ആദ്യ താരമെന്ന നേട്ടം നേരത്തെ ക്രിസ് ഗെയിലും സ്വന്തമാക്കിയിരുന്നു.
ഐപിഎല്ലില്‍ ഇതുവരെ ഒരു താരവും 300 സിക്‌സറില്‍ കൂടുതല്‍ നേടിയിട്ടില്ല. ഗെയിലാണ് ഐപിഎല്ലില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരം. രണ്ടാം സ്ഥാനത്തുള്ള എബി ഡിവില്യേഴ്‌സാണ് 240 സിക്‌സറുകളാണ് ടൂര്‍ണമെന്റില്‍ ഇതുവരെ ഡിവില്യേഴ്‌സ് നേടിയിട്ടുള്ളത്. രോഹിത് ശര്‍മയ്ക്ക് ഇനി മറികടക്കാനുള്ളത് ഈ റെക്കോര്‍ഡാണ്. അതേസമയം രോഹിത്തിന്റെ ടീമായ മുംബൈ മത്സരത്തില്‍ ഹൈദരാബാദിനോട് 13 റണ്‍സിനാണ് വിജയിച്ചത്. 151 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 137 റണ്‍സിന് പുറത്താവുകയായിരുന്നു.
അതേസമയം ധോണി മറ്റൊരു റെക്കോര്‍ഡ് കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി സ്വന്തമാക്കി. 200ാം മത്സരമാണ് സിഎസ്‌കെയ്ക്ക് വേണ്ടി താരം കളിച്ചത്. 174 മത്സരങ്ങള്‍ ഐപിഎല്ലിലും 24 എണ്ണം ചാമ്പ്യന്‍സ് ലീഗിലും ധോണി സിഎസ്‌കെയ്ക്ക് വേണ്ടി കളിച്ചത്. ചെന്നൈയെ രണ്ട് വര്‍ഷം വിലക്കിയപ്പോള്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സിന് വേണ്ടിയും ധോണി കളിച്ചിരുന്നു.
ഹോട്ട് ലുക്കിൽ സനിഹ യാദവ്, പുതിയ ചിത്രങ്ങളേറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications