IPL 2023: രോഹിതും ഇഷാനുമല്ല...; മുംബൈയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ഈ 23 കാരന്

ഐപിഎല്ലിന്റെ 16-ാം സീസണ്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. പണക്കൊഴുപ്പിന്റെ മേളയായ ഐപിഎല്ലില്‍ താരങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ലഭിക്കുന്നത് കോടികളാണ്. മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയുടെ ഉടമസ്ഥതയിലുള്ള മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ ഏറ്റവും പണമുള്ള ഫ്രാഞ്ചൈസികളില്‍ ഒന്നാണ്. അതിനാല്‍ തന്നെ പലപ്പോഴും താരനിബിഡമാണ് മുംബൈ ഇന്ത്യന്‍സ്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ തന്നെയാണ് മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ പ്ലെയര്‍. കൂടാതെ ജസ്പ്രീത് ബുംറ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് തുടങ്ങി ഒരുപിടി താരങ്ങള്‍ മുംബൈ നിരയിലുണ്ട്. എന്നാല്‍ ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സില്‍ ഇവരില്‍ ആരുമല്ല ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത്. ഒരു 23 വയസ് മാത്രമുള്ള വിദേശതാരത്തിനാണ് ഇത്തവണ മുംബൈയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കിട്ടുക.

രോഹിതിനും ഇഷാനും കോടികള്‍ പ്രതിഫലം
രോഹിത് ശര്‍മ്മയെ മുംബൈ ഇന്ത്യന്‍സ് 16 കോടി രൂപക്കാണ് നിലനിര്‍ത്തിയിരിക്കുന്നത്. 2011 മുതലാണ് രോഹിത് ശര്‍മ്മ മുംബൈ ഇന്ത്യന്‍സില്‍ എത്തിയത്. പിന്നീട് മുംബൈയ്ക്കായി ക്യാപ്റ്റന്‍ എന്ന നിലയില്‍ അഞ്ച് കിരീടവും നേടിക്കൊടുത്തു. 2021 ഐപിഎല്ലിന്റെ കണ്ടെത്തലായ 24 കാരനായ ഇഷാന്‍ കിഷനെ 2022 ലെ മെഗാ ലേലത്തില്‍ 15.25 കോടി രൂപയ്ക്കാണ് മുംബൈ ടീമിലെത്തിച്ചത്.

കാമറൂണ്‍ ഗ്രീന്‍ പണം വാരും
എന്നാല്‍ ഇത്തവണ പ്രതിഫലകാര്യത്തില്‍ ഓസ്‌ട്രേലിയന്‍ താരം കാമറൂണ്‍ ഗ്രീന്‍ ആണ് മുന്നില്‍ 17.50 കോടി രൂപക്കാണ് കാമറൂണ്‍ ഗ്രീനിനെ മുംബൈ ഇന്ത്യന്‍സ് ടീമില്‍ എത്തിച്ചിരിക്കുന്നത്. മീഡിയം പേസറായ കാമറൂണ്‍ ഗ്രീനിനെ ഓള്‍റൗണ്ടര്‍ എന്ന നിലയിലാണ് മുംബൈ ഇന്ത്യന്‍സ് ഉപയോഗിക്കുക. മുംബൈ ഇന്ത്യന്‍സിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കളിക്കാരന്‍ ആയിരിക്കും കാമറൂണ്‍ ഗ്രീന്‍.

റെക്കോഡ് പ്രതിഫലം
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ രണ്ടാമത്തെ കരാറും കാമറൂണ്‍ ഗ്രീനിന്റേത് ആണ്. മികച്ച താരങ്ങളെ ടീമില്‍ എത്തിച്ച് കഴിഞ്ഞ വര്‍ഷത്തെ നാണക്കേട് മാറ്റാനാണ് മുംബൈ ഇന്ത്യന്‍സ് ഇത്തവണ ഇറങ്ങുന്നത്. കഴിഞ്ഞ തവണ ആകെ 14 മത്സരങ്ങളില്‍ നാലെണ്ണം മാത്രമേ മുംബൈ ഇന്ത്യന്‍സിന് ജയിക്കാനായിരുന്നുള്ളൂ. കഴിഞ്ഞ തവണ ഏറ്റവും അവസാന സ്ഥാനത്തായിരുന്നു മുംബൈ ഇന്ത്യന്‍സ്.
Vastu Tips For Money: കൈയിലെ പണം അകാരണമായി ചെലവാകുന്നോ..? വാസ്തുവിലുണ്ട് പരിഹാരം

നാണക്കേട് മാറ്റാന്‍ മുംബൈ
ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് മുംബൈ ഇന്ത്യന്‍സ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തെത്തുന്നത്. അതേസമയം ഇത്തവണ സൂപ്പര്‍ താരം ജസ്പ്രീത് ബുംറ മുംബൈ ഇന്ത്യന്‍സ് നിരയില്‍ കളിക്കില്ല. പരിക്കേറ്റ ജസ്പ്രീത് ബൂംറയ്ക്ക് ദീര്‍ഘനാളത്തെ വിശ്രമം വേണം എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട് എന്ന് ഡോക്ടര്‍മാര്‍ പറയുന്നു.












Click it and Unblock the Notifications