ഡല്‍ഹിയുടെ മധ്യനിര പൊളിഞ്ഞു, ചോദിച്ച് വാങ്ങി തോല്‍വി, ഹൈദരാബാദിന് 9 റണ്‍സ് വിജയം
ദില്ലി: ഐപിഎല്ലിലെ ഇന്നത്തെ രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 9 റണ്‍സ് തോല്‍വി. 198 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിയുടെ പോരാട്ടം 188 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഡല്‍ഹിയുടെ തുടക്കം മോശമായിരുന്നു. ഡേവിഡ് വാര്‍ണര്‍(0) നേരിട്ട രണ്ടാം പന്തില്‍ പുറത്തായി.
എന്നാല്‍ പിന്നീട് ഗംഭീരമായി ഡല്‍ഹി തിരിച്ചുവന്നു. ഫില്‍ സാള്‍ട്ട്(59) മിച്ചല്‍ മാര്‍ഷ്(63) എന്നിവരുടെ പ്രകടനമായിരുന്നു ഡല്‍ഹിയെ മുന്നോട്ട് നയിച്ചത്. സാള്‍ട്ട് 35 പന്തിലാണ് 59 റണ്‍സടിച്ചത്. ഒന്‍പത് ബൗണ്ടറി ഇന്നിംഗ്സിലുണ്ടായിരുന്നു. അതേസമയം മാര്‍ഷ് 39 പന്ത് നേരിട്ടപ്പോള്‍ ആറ് സിക്സറും ഒരു ബൗണ്ടറിയും പിറന്നു.

ഇരുവരും ചേര്‍ന്ന് 112 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. 11.2 ഓവറില്‍ കൂട്ടുകെട്ട് പിരിയുമ്പോള്‍ ഡല്‍ഹിക്ക് വിജയസാധ്യതയുണ്ടായിരുന്നു. എന്നാല്‍ മധ്യനിര ഒരിക്കല്‍ കൂടി ഡല്‍ഹിയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. മനീഷ് പാണ്ഡെ(1), പ്രിയം ഗാര്‍ഗ്(12) സര്‍ഫ്രാസ് ഖാന്(9) എന്നിവര്‍ വന്‍ പരാജയമായി. അക്ഷര്‍ പട്ടേല്‍ ബാറ്റിംഗിന് ഇറങ്ങുമ്പോള്‍ ജയിപ്പിക്കാവുന്നതില് അധികം റണ്‍സ് വേണമായിരുന്നു.
14 പന്തില്‍ 29 റണ്‍സുമായി അക്ഷര്‍ പുറത്താവാതെ നിന്നു. റിപല്‍ പട്ടേല്‍ 8 പന്തില്‍ 11 റണ്‍സെടുത്തു. ഹൈദരാബാദ് നിരയില്‍ മായങ്ക് മാര്‍ക്കണ്ഡെ രണ്ടു വിക്കറ്റെടുത്തു. അക്കീല്‍ ഹുസൈന്, ഭുവനേശ്വര്‍ കുമാര്‍, നടരാജന്, അഭിഷേക് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
നേരത്തെ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അഭിഷേക് ശര്‍മയുടെ(67) ഇന്നിംഗ്സാണ് മുന്‍നിരയ്ക്ക് കരുത്ത് പകര്‍ന്നത്. ആദ്യത്തെ അഞ്ച് വരെയുള്ള ബാറ്റ്സ്മാന്മാരെല്ലാം മത്സരത്തില്‍ പരാജയപ്പെട്ടു. മായങ്ക് അഗര്‍വാള്‍(5) രാഹുല്‍ ത്രിപാഠി(10) എയ്ഡന്‍ മാക്രം(8) ഹാരി ബ്രൂക്ക്(0) എന്നിവരെല്ലാം വന്‍ പരാജയമായി.
രുചിയെന്ന് പറഞ്ഞാല്‍ പോര തനി നാടന്‍; ഛത്തീസ്ഗഡില്‍ ടേസ്റ്റുകള്‍ ധാരാളം, കഴിക്കേണ്ടവ ഈ ഡിഷുകള്‍
ഹൈദരാബാദ് തകര്‍ന്നടിയുമെന്ന് കരുതിയെങ്കിലും അഭിഷേകിന്റെ ഇന്നിംഗ്സാണ് മത്സരത്തില്‍ ടീമിനെ ശക്തമായി നിര്‍ത്തിയത്. 36 പന്ത് നേരിട്ട് താരം 12 ബൗണ്ടറിയും ഒരു സിക്സറും സഹിതമാണ് 67 റണ്‍സെടുത്തത്.അതേസമയം അഭിഷേക് പോയതോടെ അഞ്ചിന് 109 എന്ന നിലയിലായിരുന്നു ഹൈദരാബാദ്. എന്നാല്‍ അബ്ദുള്‍ സമദ്(28) ക്ലാസന് എന്നിവര്‍ ചേര്‍ന്ന കൂട്ടുകെട്ട് ഹൈദരാബാദിനെ മത്സരത്തില്‍ ശക്തമായി നിലനിര്‍ത്തുകയായിരുന്നു.
സമദ് 21 പന്ത് നേരിട്ടാണ് 28 റണ്‍സടിച്ചത്. രണ്ട് സിക്സറും ഒരു ബൗണ്ടറിയും താരം അടിച്ചു. ക്ലാസന്റെ ഇന്നിംഗ്സ് മത്സരത്തില്‍ എടുത്ത് പറയേണ്ടതാണ്. ക്ലാസന്റെ മികച്ച ഇന്നിംഗ്സാണ് 190 മുകളിലൊരു സ്കോര്‍ ഹൈദരാബാദിന് സാധ്യമാക്കിയത്. 27 പന്ത് നേരിട്ട താരം 53 റണ്‍സുമായി പുറത്താവാതെ നിന്നു.
നാല് സിക്സറും രണ്ട് ബൗണ്ടറിയും ആ ഇന്നിംഗ്സിലുണ്ടായിരുന്നു. പത്ത് പന്തില്‍ 16 റണ്‍സുമായി അക്കീല്‍ ഹുസൈനും പുറത്താവാതെ നിന്നു. ഡല്‍ഹി നിരയില്‍ 27 റണ്‍സിന് നാല് വിക്കറ്റെടുത്ത മിച്ചല്‍ മാര്‍ഷാണ് തിളങ്ങിയത്. ഇഷാന്ത് ശര്‍മ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications