IPL 2023: ഇത്തവണ ഐപിഎല്ലില്‍ സിംഹഗര്‍ജനമുണ്ടാകും... എത്തുന്നത് സാക്ഷാല്‍ ബാലയ്യ
ഐപിഎല്ലിന്റെ 16-ാം സീസണിന് ഇനി ദിവസങ്ങള്‍ മാത്രമെ ബാക്കിയുള്ളൂ. മാര്‍ച്ച് 31 ന് ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍രകിംഗ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇപ്പോഴിതാ വരാനിരിക്കുന്ന ഐപിഎല്ലിലേക്ക് കിടിലന്‍ ഒരു അപ്‌ഡേഷന്‍ കൂടി നല്‍കിയിരിക്കുകയാണ് അധികൃതര്‍. ഐപിഎല്‍ കമന്ററി ബോക്‌സിലേക്ക് ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍താരങ്ങളിലൊരാള്‍ എത്തുകയാണ്.
ഐപിഎല്ലിന്റെ ഔദ്യോഗിക ചാനല്‍ സംപ്രേഷണാവകാശം സ്റ്റാര്‍ സ്‌പോര്‍ട്‌സിനാണ്. സ്റ്റാര്‍ സ്‌പോര്ട്‌സ് നേരത്തെ തന്നെ തങ്ങളുടെ വിവിധ ഭാഷകളിലെ കമന്ററി പാനല്‍ പുറത്ത് വിട്ടിരുന്നു. മലയാളത്തില്‍ മുന്‍ താരങ്ങളാണ് എസ് ശ്രീശാന്ത്, ടിനു യോഹന്നാന്‍ തുടങ്ങിയവര്‍ കമന്ററി പാനലില്‍ ഉണ്ട്. എന്നാല്‍ ഇപ്പോള്‍ തെലുങ്ക് ജനതയെ മുഴുവനായും ആവേശത്തിലാഴ്ത്തുന്ന വാര്‍ത്തയാണ് ഐപിഎല്ലില്‍ നിന്ന് പുറത്ത് വരുന്നത്.

തെലുങ്കില്‍ ക്രിക്കറ്റിന് നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന പ്രതാപം തിരിച്ച് പിടിക്കാന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് രംഗത്തിറക്കുന്നത് ബാലയ്യ എന്ന സൂപ്പര്‍താരം നന്ദമുരി ബാലകൃഷ്ണയെ ആണ്. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ക്രിക്കറ്റ് വിപണിയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ബാലയ്യയെ കളത്തിലിറക്കുന്നതിലൂടെ അധികൃതര്‍ ഉന്നമിടുന്നത്. ക്രിക്കറ്റിനോട് വലിയ ആരാധനയുള്ള നടനാണ് നന്ദമൂരി ബാലകൃഷ്ണ.
ബാലകൃഷ്ണ കോളേജ് പഠനകാലത്ത് സജീവ ക്രിക്കറ്റ് താരമായിരുന്നു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനെപ്പോലുള്ളവര്‍ക്കൊപ്പം കളിക്കുകയും ചെയ്തിട്ടുണ്ട്. ഐപിഎല്ലിന്റെ തെലുങ്ക് കമന്ററിയില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ വേണുഗോപാല്‍ റാവു, എംഎസ്‌കെ പ്രസാദ്, മിതാലി രാജ് എന്നിവര്‍ക്കൊപ്പമാണ് ബാലയ്യയും കളി പറയാന്‍ ഒരുങ്ങുന്നത്.
Hair Care Tips: വേഗം പോയി മരത്തിന്റെ ചീപ്പ് വാങ്ങിക്കോ... മുടി വേഗം വളരും
സ്റ്റാര്‍ സ്പോര്‍ട്സ് തെലുങ്കുമായി ബന്ധം സ്ഥാപിക്കാന്‍ സാധിച്ചതില്‍ അഭിമാനവും സന്തോഷവും ഉണ്ടെന്നും ഐപിഎല്ലുമായി സഹകരിക്കുന്നതിനെ ആവേശത്തോടെയാണ് നോക്കി കാണുന്നത് എന്നും ബാലയ്യ കൂട്ടിച്ചേര്‍ത്തു. പുതിയ യാത്രയുടെ ഭാഗമാകാന്‍ കാത്തിരിക്കുകയാണ്. ബാലകൃഷ്ണയുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഈ സഹകരണം തങ്ങളുടെ സംപ്രേക്ഷണത്തിന് പുതിയ മാനങ്ങള്‍ നല്‍കുമെന്നും സ്റ്റാര്‍ സ്പോര്‍ട്സ് വക്താവും പറഞ്ഞു.
കമന്ററിയില്‍ പുതിയ ട്രെന്റ് കൊണ്ടുവരാന്‍ നന്ദമൂരി ബാലകൃഷ്ണക്ക് സാധിക്കും എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബാലയ്യ മാത്രമല്ല തെലുങ്ക് കമന്ററി പാനലിലെ താരങ്ങള്‍. ടി സുമന്‍, ആശിഷ് റെഡ്ഡി, കല്യാണ് കൃഷ്ണ എന്നിവരും തെലുങ്ക് കമന്ററി പാനലിലെ താരങ്ങളാണ്. ഉണ്ട്. മാര്‍ച്ച് 31 ന് ആരംഭിക്കുന്ന ഐപിഎല്ലിന്റെ 16-ാം സീസണ്‍ മെയ് 28 വരെ നീണ്ടുനില്‍ക്കും. അതേസമയം അടുത്തിടെ പുറത്തിറങ്ങിയ ബാലയ്യയുടെ വീരസിംഹ റെഡ്ഡി തെലുങ്കില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു.












Click it and Unblock the Notifications