പ്ലേഓഫിനോട് അടുത്ത് ചെന്നൈ, ഡല്‍ഹിയെ എറിഞ്ഞിട്ടു, 27 റണ്‍സ് വിജയം
ചെന്നൈ: സ്വന്തം തട്ടകത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 27 റണ്‍സിന് വീഴ്ത്തി ചെെൈന്ന സൂപ്പര്‍ കിംഗ്‌സ്. സിഎഎസ്‌കെ ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 20 ഓവറില്‍ 140 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. വേഗം കുറഞ്ഞ പിച്ചില്‍ മികച്ച ബാറ്റിംഗിന്റെയും അതിലേറെ മികച്ച ബൗളിംഗിന്റെയും സഹായത്തിലാണ് സിഎസ്‌കെ വിജയം നേടിയത്. ചേസിംഗിന് ഇറങ്ങിയ ഡല്‍ഹിക്ക് ഡേവിഡ് വാര്‍ണറെ(0) രണ്ടാം പന്തില്‍ തന്നെ നഷ്ടമായി.
വേഗത്തില്‍ സ്‌കോര്‍ ചെയ്യാന്‍ നോക്കിയ താരത്തിന് ഷോട്ടില്‍ പിഴയ്ക്കുകയായിരുന്നു. പിന്നീട് ഫില്‍ സാള്‍ട്ടിന്റെ ഊഴമായിരുന്നു. രണ്ട് സിക്‌സര്‍ അടിച്ച് തുടങ്ങിയെങ്കിലും തന്ത്രപരമായ ബൗളിംഗിലൂടെയാണ് സോള്‍ട്ടിനെ സിഎസ്‌കെ പുറത്താക്കിയത്. വിക്കറ്റിന് അടുത്തേക്ക് കീപ്പിംഗ് മാറ്റിയ ധോണി വമ്പനടികള്‍ക്ക് സോള്‍ട്ടിനെ പ്രേരിപ്പിക്കുകയായിരുന്നു. ആ കെണിയില്‍ താരം വീഴുകയും ചെയ്തു.

മിച്ചല്‍ മാര്‍ഷ്(5) ഈ കളിയില്‍ പരാജയപ്പെട്ടു. താരത്തെ രഹാനെ റണ്ണൗട്ടാക്കുകയായിരുന്നു. മനീഷ് പാണ്ഡെ(27) റൈലി റൂസ്സോ(35) എന്നിവരാണ് ഡല്‍ഹിയുടെ പ്രധാന സ്‌കോറര്‍മാര്‍. 29 പന്തില്‍ രണ്ട് സിക്‌സറും ഒരു ബൗണ്ടറിയുമടങ്ങുന്നതായിരുന്നു പാണ്ഡെയുടെ ഇന്നിംഗ്‌സ്. അതേസമയം റൂസ്സോയുടെ ഇന്നിംഗ്‌സില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്‌സറുമുണ്ടായിരുന്നു.
അക്ഷര്‍ പട്ടേല്‍ 12 പന്തില്‍ 21 റണ്‍സെടുത്ത് ഈ കളിയിലും തിളങ്ങി. ഒരു സിക്‌സറും രണ്ട് ബൗണ്ടറിയും താരം അടിച്ചു. മികച്ച ഫീല്‍ഡിംഗും ബൗളിംഗും കൊണ്ടാണ് സിഎസ്‌കെ വിജയം നേടിയെടുത്തത്. സിഎസ്‌കെ നിരയില്‍ പതിരാന മൂന്ന് വിക്കറ്റെടുത്തു. ദീപക് ചാഹറിന് രണ്ട് വിക്കറ്റ് ലഭിച്ചു. ശേഷിച്ച വിക്കറ്റ് ജഡേജയ്ക്കാണ്
നേരത്തെ ടോസ് നേടിയ സിഎസ്‌കെ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പക്ഷേ ബാറ്റിംഗില്‍ ആരും വലിയ സ്‌കോര്‍ കണ്ടെത്തിയില്ല. റിതുരാജ് ഗെയ്ക്വാദ്(24), ഡെവണ്‍ കോണ്‍വേ(10) എന്നിവര്‍ വമ്പനടികള്‍ക്ക് ബുദ്ധിമുട്ടി. റിതുരാജ് നാല് ബൗണ്ടറിയടിച്ചു. അജിന്‍ക്യ രഹാനെ(21) ഇത്തവണ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടു.
ഉഫ് ലഖ്‌നൗ ടേസ്റ്റ് വേറെ ലെവല്‍, ടേസ്റ്റ് ചെയ്താല്‍ പിന്നെ മറക്കില്ല, ഇതാ കഴിക്കേണ്ട ഡിഷുകള്‍
മോയിന്‍ അലി(7)യും പരാജയമായി. എന്നാല്‍ പിന്നീട് വന്നവരാണ് പൊരുതാവുന്ന സ്‌കോറിലേക്ക് ചെന്നൈയെ എത്തിച്ചത്. ശിവം ദുബെ(25), അമ്പാട്ടി റായിഡു(23)എന്നിവര്‍ ചേര്‍ന്നായിരുന്നു കൂട്ടുകെട്ട്. ദുബെ 12 പന്തിലാണ് 25 റണ്‍സടിച്ചത്. മൂന്ന് സിക്‌സര്‍ താരം പറത്തി. ഈ ഇന്നിംഗ്‌സാണ് ടീമിനെ തിരിച്ചുകൊണ്ടുവന്നത്.
വാലറ്റത്ത് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയും(20) രവീന്ദ്ര ജഡേജ(21)യും കൂടി തകര്‍ത്തടിച്ചതോടെ പൊരുതാവുന്ന സ്‌കോറാണ് സിഎസ്‌കെയ്ക്ക് ലഭിച്ചത്. ധോണി 9 പന്തിലാണ് 20 റണ്‍സടിച്ചത്. രണ്ട് സിക്‌സറും താരം പറത്തി. ഖലീല്‍ എറിഞ്ഞ 19ാം ഓവറില്‍ രണ്ട് സിക്‌സറും ഒരു ബൗണ്ടറിയും ധോണി അടിച്ചു.
ജഡേജ ഓരോ സിക്‌സറും ബൗണ്ടറിയുമടിച്ചു. ഡല്‍ഹി നിരയില്‍ മൂന്ന് വിക്കറ്റെടുത്ത മിച്ചല്‍ മാര്‍ഷ് തിളങ്ങി. അക്ഷര്‍ പട്ടേല്‍ രണ്ട് വിക്കറ്റെടുത്തു. ഖലീല്‍ അഹമ്മദ്, ലളിത് യാദവ്, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.












Click it and Unblock the Notifications