IPL 2023: ബുംറയ്ക്ക് പകരം അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍; മുംബൈ സാധ്യത ഇലവന്‍ ഇങ്ങനെ
ഐപിഎല്‍ 2023 ആരംഭിക്കാന്‍ ഇനി വിരലില്‍ എണ്ണാവുന്ന ദിവസങ്ങളെ ഉള്ളൂ. പരിക്കിന്റെ പിടിയിലായ പല ടീമുകളും തങ്ങളുടെ ബദല്‍ താരങ്ങളെ തേടിക്കൊണ്ടിരിക്കുകയാണ്. ഈ സീസണില്‍ പരിക്ക് ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ള ടീമുകളിലൊന്നാണ് മുംബൈ ഇന്ത്യന്‍സ്. ആറാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന മുംബൈയ്ക്ക് പേസര്‍ ജസ്പ്രീത് ബുംറയുടെ സേവനം ലഭ്യമാകില്ല എന്ന് ഉറപ്പായിട്ടുണ്ട്.
ഇത് മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടിയാണ്. ഐപിഎല്ലില്‍ ഏറ്റവും കുറഞ്ഞ ടോട്ടലുകള്‍ പല തവണ പ്രതിരോധിച്ചിട്ടുള്ള ടീമാണ് മുംബൈ ഇന്ത്യന്‍സ്. ബുംറ നയിക്കുന്ന ബൗളിംഗ് നിര തന്നെയായിരുന്നു ഇതിന് ശക്തി പകര്‍ന്നിരുന്നത്. എന്നാല്‍ ഈ സീസണില്‍ മുംബൈ ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ വലിയ പരീക്ഷണം നേരിടേണ്ടി വരും. ജോഫ്ര ആര്‍ച്ചര്‍ ഉണ്ടെങ്കിലും ബുംറയ്ക്ക് പകരക്കാരനായി ആരെ തേടും എന്നുള്ളതാണ് മുംബൈയുടെ പ്രതിസന്ധി.

2022 ല്‍ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമായിരുന്നു മുംബൈ ഇന്ത്യന്‍സ് കാഴ്ച വെച്ചത്. അതിനാല്‍ തന്നെ ഇത്തവണ ശക്തമായ തിരിച്ചുവരവാണ് ടീം ലക്ഷ്യമിടുന്നത്. ബുംറക്കൊപ്പം പേസര്‍ ജേ റിച്ചാര്‍ഡ്‌സണും പരിക്കിന്റെ പിടിയിലാണ്. അതിനാല്‍ തന്നെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ അരങ്ങേറ്റ ഐപിഎല്‍ ആയിരിക്കും ഇത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
ആര്‍ച്ചറിനൊപ്പം അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെ മുംബൈ ഇന്ത്യന്‍സ് ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ 2021 മുംബൈ ഇന്ത്യന്‍സിനൊപ്പമുണ്ട്. കഴിഞ്ഞ സീസണില്‍ ആഭ്യന്തര ക്രിക്കറ്റിലെ തന്റെ ഓള്‍റൗണ്ട് പ്രകടനത്തില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ക്രിക്കറ്റ് പ്രേമികളുടെ കൈയടി നേടിയിരുന്നു. അതിനാല്‍ ബുംറയ്ക്ക് പകരമായി ബൗളിംഗ് ഓപ്ഷനായി അര്‍ജുന്‍ ടെണ്ടുല്‍ക്കറെ പരിഗണിക്കാനാണ് സാധ്യത.
മുംബെയ്ക്കായി ഓപ്പണിംഗില്‍ രോഹിത് ശര്‍മ്മ- ഇഷന്‍ കിഷന്‍ സഖ്യം തന്നെയായിരിക്കും എത്തുക. കഴിഞ്ഞ വര്‍ഷത്തെ മെഗാ ലേലത്തില്‍ 15.25 കോടി രൂപയ്ക്ക് ആണ് ഇഷാന്‍ കിഷനെ മുംബൈ നിലനിര്‍ത്തിയത്. ഫോമിലെക്ക് തിരിച്ചെത്തിയ രോഹിതിന്റെ പ്രകടനവും നിര്‍ണായകമാകും. ഡൊവാള്‍ഡ് ബ്രെവിസ് ആയിരിക്കും ഫസ്റ്റ് ഡൗണ്‍ ആയി ഇറങ്ങുക. ഈ ദക്ഷിണാഫ്രിക്കന്‍ യുവതാരത്തില്‍ മുംബൈ വലിയ പ്രതീക്ഷ വെക്കുന്നുണ്ട്.
Food Tips: മലയാളിയാണോ... എന്നാല്‍ ഒരിക്കലെങ്കിലും ഈ ഭക്ഷണങ്ങള്‍ കഴിച്ചിരിക്കണം
നാലാമതായി തിലക് വര്‍മ്മ എത്തും. കഴിഞ്ഞ വര്‍ഷം ഐപിഎല്ലില്‍ തിലക് വര്‍മ്മ മികച്ച പ്രകടനം നടത്തിയിരുന്നു. അഞ്ചാമതായി സൂര്യകുമാര്‍ യാദവ് ആയിരിക്കും എത്തുക. ഏകദിനത്തില്‍ മോഷം ഫോമിലാണെങ്കിലും ടി-20 യില്‍ നിലവില്‍ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍ യാദവ്. കഴിഞ്ഞ വര്‍ഷം റെക്കോഡ് തുകക്ക് ടീമിലെത്തിച്ച കാമറൂണ്‍ ഗ്രീന്‍ ആയിരിക്കും മുംബൈ നിരയിലെ പിഞ്ച് ഹിറ്റര്‍.
ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ആയിരിക്കും പേസ് ആക്രമണത്തെ നയിക്കുക. ആര്‍ച്ചറിനൊപ്പം അര്‍ജുനും ജേസണ്‍ ബെഹ്റന്‍ഡോര്‍ഫും ചേരും. സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഷംസ് മുലാനി, കുമാര്‍ കാര്‍ത്തികേയ എന്നിവരില്‍ ഒരാളെ ആയിരിക്കും മുംബൈ ഇന്ത്യന്‍സ് അണിനിരത്തുക.












Click it and Unblock the Notifications