വാംഖഡെയില്‍ മുംബൈയുടെ നടുവൊടിച്ച് അര്‍ഷ്ദീപ്, പഞ്ചാബിന് 13 റണ്‍സ് വിജയം
മുംബൈ: ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ വാംഖഡെയില്‍ ആരാധകര്‍ക്ക് മുന്നില്‍ പരാജയപ്പെടുത്തി പഞ്ചാബ് കിംഗ്‌സ്. 13 റണ്‍സിന്റെ മികച്ച വിജയമാണ് ടീം സ്വന്തമാക്കിയത്. ഈ സീസണില്‍ പഞ്ചാബിന്റെ നാലാം വിജയമാണിത്. 215 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ് അടിച്ചുതകര്‍ക്കുന്നതാണ് തുടക്കം തൊട്ട് കണ്ടത്. ഇഷാന്‍ കിഷന്‍(1) വേഗത്തില്‍ മടങ്ങിയെങ്കിലും അതൊന്നും മുംബൈയെ ബാധിച്ചില്ല.
രോഹിത് ശര്‍മ(44) കാമറൂണ്‍ ഗ്രീന്‍(67) എന്നിവരുടെ കരുത്തിലായിരുന്നു മുംബൈയുടെ കുതിപ്പ്. രോഹിത് 27 പന്തിലാണ് 44 റണ്‍സെടുത്തത്. നാല് ബൗണ്ടറിയും മൂന്ന് സിക്‌സറും താരം പറത്തി. കാമറൂണ്‍ ഗ്രീനിന്റെ ഇന്നിംഗ്‌സ് 43 പന്തിലായിരുന്നു. മൂന്ന് സിക്‌സറും ആറ് ബൗണ്ടറിയും താരം പറത്തി.പിന്നീട് വന്ന സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പനടികള്‍ വേഗത്തില്‍ മുംബൈക്ക് സ്‌കോര്‍ ചെയ്യാന്‍ വഴിയൊരുക്കുകയായിരുന്നു. 26 പന്തില്‍ 57 റണ്‍സാണ് താരം എടുത്തത്. ഏഴ് ബൗണ്ടറിയും മൂന്ന് സിക്‌സറുകളും ആ ഇന്നിംഗ്‌സില്‍ പിറന്നു.

ടിം ഡേവിഡും മത്സരത്തില്‍ തിളങ്ങി. 13 പന്തില്‍ 25 റണ്‍സുമായി താരം പുറത്താവാതെ നിന്നു. എന്നാല്‍ അര്‍ഷ്ദീപ് സിംഗിന്റെ തകര്‍പ്പന്‍ അവസാന ഓവറാണ് മുംബൈയെ പരാജയപ്പെടുത്തി. രണ്ട് വിക്കറ്റുകള്‍ ഈ ഓവറില്‍ പിറന്നു. അത് മാത്രമല്ല ബൗണ്ടറികളൊന്നും വന്നതുമില്ല. നാലോവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റാണ് അര്‍ഷ്ദീപ് വീഴ്ത്തിയത്. എല്ലിസ്, ലിയാം ലിവിംഗ്സ്റ്റണ്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റും ലഭിച്ചു.
നേരത്തെ. മുന്‍നിര തകര്‍ന്ന മത്സരത്തില്‍ മധ്യനിരയുടെ കരുത്തിലാണ് പഞ്ചാബ് കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ചത്. ടോസ് നേടിയ മുംബൈ മത്സരത്തില്‍ പഞ്ചാബിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മാത്യു ഷോര്‍ട്ട്(11) തുടക്കത്തില്‍ തന്നെ പുറത്തായി. പഞ്ചാബ് തുടക്കത്തില്‍ തന്നെ സമ്മര്‍ദത്തിലായിരുന്നു. പ്രഭ്‌സിമ്രന്‍ സിംഗ്(26) അഥര്‍വ് തായ്‌ഡെ(29) എന്നിവര്‍ ചേര്‍ന്നാണ് പിന്നീട് ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയത്.
പ്രഭ്‌സിമ്രന്‍ രണ്ട് സിക്‌സറും ഒരു ബൗണ്ടറിയും അടിച്ചത്. തായ്‌ഡെയുടെ ഇന്നിംഗ്‌സില്‍ മൂന്ന് ഫോറും ഒരു സിക്‌സറുമുണ്ടായിരുന്നു. ഇതിന് ശേഷം വന്ന ലിയാം ലിവിംഗ്‌സ്റ്റണ്‍(10) വേഗത്തില്‍ പുറത്തായതോടെ ശരിക്കും സമ്മര്‍ദത്തിലായിരുന്നു പഞ്ചാബ്. നാലിന് 83 എന്ന നിലയിലായിരുന്നു അവര്‍. പിന്നീട് റണ്‍സ് വരാന്‍ നന്നായി ബുദ്ധിമുട്ടി.
ഫുള്‍ വെറൈറ്റി ടേസ്റ്റാണ്: രസഗുള മുതല്‍ കൊല്‍ക്കത്ത ബിരിയാണി വരെ, ബംഗാളി ടേസ്റ്റ് മസ്റ്റ് ട്രൈയാണ്
ബൗണ്ടറികള്‍ അഞ്ചോവര്‍ നേരത്തേക്ക് വന്നതേയില്ല. എന്നാല്‍ സാം കറന്‍(55) അടി തുടങ്ങിയതോടെ പഞ്ചാബ് നോണ്‍ സ്‌റ്റോപ്പ് സ്‌കോറിംഗായിരുന്നു. ഹര്‍പ്രീത് സിംഗ്(41) കൂടി വന്നതോടെ പഞ്ചാബിന്റെ സ്‌കോര്‍ കുതിക്കാന്‍ തുടങ്ങി. 29 പന്തില്‍ നാല് സിക്‌സറും അഞ്ച് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു കറന്റെ ഇന്നിംഗ്‌സ്.
അതേസമയം ഹര്‍പ്രീത് സിംഗ് 28 പന്ത് നേരിട്ടപ്പോള്‍ നാല് ഫോറും രണ്ട് സിക്‌സറുമടിച്ചു. ഏഴ് പന്തില്‍ 25 റണ്‍സടിച്ച ജിതേഷിന്റെ ഹിറ്റിംഗും പഞ്ചാബിനെ 200 കടത്തി. നാല് സിക്‌സറാണ് ജിതേഷ് പറത്തിയത്. ബെഹറന്‍ഡോര്‍ഫ് എറിഞ്ഞ 18ാം ഓവറില്‍ 25 റണ്‍സാണ് പിറന്നത്. മുംബൈ ബൗളര്‍മാരില്‍ എല്ലാവരും നല്ല തല്ലുവാങ്ങി.
അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ മൂന്നോവറില്‍ 48 റണ്‍സാണ് വഴങ്ങിയത്. ഒരു വിക്കറ്റ് വീഴ്ത്തി. ബെഹറന്‍ഡോര്‍ഫിനും ഒരു വിക്കറ്റ് ലഭിച്ചു. കാമറൂണ്‍ ഗ്രീനിന് രണ്ട് വിക്കറ്റ് ലഭിച്ചു. ചൗളയ്ക്കും രണ്ട് വിക്കറ്റ് ലഭിച്ചു. ശേഷിച്ച വിക്കറ്റ് ജോഫ്ര ആര്‍ച്ചര്‍ക്കാണ്.












Click it and Unblock the Notifications