IPL 2023: റിഷഭ് പന്തിന് പകരക്കാരെ വേണം... സാധ്യത ഈ രണ്ട് പേര്‍ക്കെന്ന് ബിസിസിഐ, സഞ്ജു വീണ്ടും പുറത്തേക്ക്?
ഐപിഎല്‍ 2023 സീസണില്‍ കാണികള്‍ ഏറെ മിസ് ചെയ്യുന്നത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റനുമായ റിഷഭ് പന്തിനെ ആണ്. വിക്കറ്റിന് പിന്നിലും മുന്നിലും അസാമാന്യ പ്രകടനം കാഴ്ച വെച്ചിരുന്ന റിഷഭ് പന്ത് ആറ് മാസം മുന്‍പ് നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് വിശ്രമത്തിലാണ്. ഏകദിന ലോകകപ്പ് ഈ വര്‍ഷം നടക്കാനിരിക്കെ ടീം ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ് റിഷഭ് പന്തിന്റെ പരിക്ക്.
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് റിഷഭ് പന്തിന്റെ ശൂന്യത അനുഭവിക്കുന്നുണ്ട്. അതിനാല്‍ തന്നെ ലോകകപ്പിന് മുന്‍പ് ഇന്ത്യന്‍ ടീമിലേക്കുള്ള വിക്കറ്റ് കീപ്പര്‍ ആരായിരിക്കണം എന്ന കാര്യത്തില്‍ ബി സി സി ഐ സജീവ ചര്‍ച്ച നടത്തുന്നുണ്ട്. ഐപിഎല്‍ നടക്കുന്നതിനാല്‍ ടൂര്‍ണ്ണമെന്റിന് ശേഷമായിരിക്കും റിഷഭ് പന്തിന്റെ പകരക്കാരനെ ബി സി സി ഐ പ്രഖ്യാപിക്കുക എന്നത് ഉറപ്പാണ്.

നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍-ബാറ്ററായ റിഷഭ് പന്ത് ഫീല്‍ഡില്‍ തിരിച്ചെത്താന്‍ 6-7 മാസം കൂടി എടുക്കും എന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ തന്നെ ഒക്ടോബറില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ പന്ത് കളിക്കാന്‍ അത്ഭുതം സംഭവിക്കേണ്ടി വരും. ഐപിഎല്ലിലെ ഈ സീസണിലും മികച്ച പ്രകടനം കാഴ്ച വെക്കുന്ന സഞ്ജു സാംസണ്‍ റിഷഭ് പന്തിന് പകരം ലോകകപ്പ് ടീമില്‍ ഇടം നേടും എന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍.
എന്നാല്‍ ആ പ്രതീക്ഷക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്ന പ്രതികരണമാണ് പേര് വെളിപ്പെടുത്താത്ത ഒരു ബി സി സി ഐ ഉദ്യോഗസ്ഥന്‍ ഇന്‍സൈഡ് സ്‌പോര്‍ട്ടിനോട് പറഞ്ഞിരിക്കുന്നത്. ലോകകപ്പിനുള്ള ഏകദിനത്തിലെ രണ്ട് വിക്കറ്റ് കീപ്പിംഗ് ഓപ്ഷനുകളായി ടീം ഇന്ത്യ കെ എല്‍ രാഹുലിലേയും ഇഷാന്‍ കിഷനേയും തന്നെയാണ് പരിഗണിക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്.
Vastu Tips: വീട്ടില്‍ ചൂല്‍ വെക്കുന്നത് ഇവിടെയാണോ..? എന്നാല്‍ സമ്പത്തെല്ലാം നഷ്ടമാകും
താന്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നുണ്ട് എന്ന് റിഷഭ് പന്ത് പറയുന്നുണ്ടെങ്കിലും ലോകകപ്പിലേക്ക് അദ്ദേഹം ഫിറ്റ് ആകാന്‍ സാധ്യതയില്ല. വിക്കറ്റ് കീപ്പര്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഭാവിയും ആശങ്കയിലാണ്. കാല്‍മുട്ടിന്റെ മൂന്ന് ലിഗ്മെന്റുകള്‍ക്ക് റിഷഭ് പന്തിന് പൊട്ടലുണ്ട്. വിക്കറ്റ് കീപ്പിംഗ് കാല്‍മുട്ടിന് വളരെയധികം സമ്മര്‍ദ്ദം നല്‍കുന്ന ജോലിയായതിനാല്‍ റിഷഭ് പന്ത് വിക്കറ്റ് കീപ്പര്‍ എന്ന റോളിലേക്ക് എത്താന്‍ ഏറെ സമയമെടുക്കും.
അതിനാല്‍ തന്നെ ദേശീയ ടീമില്‍ കളിച്ച് പരിചയമുള്ള കെ എല്‍ രാഹുലിലേക്കും ഇഷന്‍ കിഷനിലേക്കും ആണ് ബി സി സി ഐ ആദ്യം കണ്ണ് വെക്കുന്നത്. എന്നാല്‍ സഞ്ജു സാംസണിന്റെ അസാധ്യപ്രകടനം ബി സി സി ഐക്ക് കണ്ടില്ലെന്ന് നടിക്കാനുമാവില്ല. ഈ സാഹചര്യത്തില്‍ സഞ്ജു സാംസണെ ബി സി സി ഐ സെന്‍ട്രല്‍ കോണ്‍ട്രാക്റ്റുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ സാധ്യതകളെ തകിടം മറിക്കുന്നതാണ് ബി സി സി ഐ ഉദ്യോഗസ്ഥന്റെ പ്രതികരണം.
സഞ്ജു ഉള്‍പ്പടെ നാല് വിക്കറ്റ് കീപ്പര്‍മാരെ പരിഗണിക്കുന്നുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. കെ എസ് ഭരത് ആണ് നാലാമത്തെ ആള്‍. എന്നാല്‍ കെ എല്‍ രാഹുലും ഇഷന്‍ കിഷനും കഴിഞ്ഞാല്‍ മാത്രമെ ഇവരിലേക്ക് എത്തൂ എന്ന് അദ്ദേഹത്തിന്റെ പ്രതികരണത്തോടെ വ്യക്തമാണ്. മികച്ച പ്രകടനം നടത്തിയിട്ടും സഞ്ജു സാംസണിനെ തുടര്‍ച്ചയായി തഴയുന്നതിന് എതിരെ ലോകോത്തര താരങ്ങള്‍ വരെ രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications