IPL 2023: ലിസ്റ്റില്‍ ബ്രാവോയും ഭുവിയും മുന്നില്‍; പര്‍പ്പിള്‍ ക്യാപ് വിന്നേഴ്‌സ് ഇവരാണ്
ഐപിഎല്‍ 2023 സീസണിന് ഇന്നലത്തെ ഗുജറാത്ത് ടൈറ്റന്‍സ് - ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തോടെ തുടക്കമായിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റിന് ഗുജറാത്ത് ജയം കണ്ടെത്തിയിരിക്കുകയാണ്. ഇരുടീമിലും യുവതാരങ്ങളുടെ ബാറ്റിംഗ് പ്രകടനമാണ് നിര്‍ണായകമായത്. ചെന്നൈ നിരയില്‍ ഋതുരാജ് ഗെയ്ക്‌വാദ് 92 റണ്‍സ് അടിച്ചപ്പോള്‍ ശുഭ്മാന്‍ ഗില്ലിന്റെ 63 റണ്‍സിലൂടെ ആയിരുന്നു ഗുജറാത്തിന്റെ മറുപടി.
ഇതോടൊപ്പം ബൗളിംഗിലും ഒരു ശ്രദ്ധേയ പ്രകടനം കണ്ടു. ഗുജറാത്ത് ടൈറ്റന്‍സിന്റെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ചെന്നൈയുടെ രാജ് വര്‍ധന്‍ ഹംഗറേക്കറുടെ പ്രകടനം നിര്‍ണായകമായിരുന്നു. ഇതോടെ ഐപിഎല്‍ പര്‍പ്പിള്‍ ക്യാപ്പും ആദ്യ മത്സരത്തിന് ശേഷം രാജ് വര്‍ധന് സ്വന്തമായിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഐപിഎല്‍ ഇതുവരെയുള്ള സീസണില്‍ ആര്‍ക്കൊക്കെയാണ് പര്‍പ്പിള്‍ ക്യാപ് ലഭിച്ചിരിക്കുന്നത് എന്ന് നോക്കാം.

ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്നവര്‍ക്കാണ് പര്‍പ്പിള്‍ ക്യാപ് ലഭിക്കുക. 2008 ലെ ആദ്യ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സൊഹൈല്‍ തന്‍വീര്‍ 22 വിക്കറ്റുകളോടെ പ്രഥമ ഐപിഎല്‍ പര്‍പ്പിള്‍ ക്യാപ് ജേതാവായി. 2009 ല്‍ ഡെക്കാണ്‍ ചാര്‍ജേഴ്‌സിന്റെ ആര്‍പി സിംഗ് 23 വിക്കറ്റ് നേടി പര്‍പ്പിള്‍ ക്യാപ് ജേതാവായി. 2010 ലും ഡെക്കാണ്‍ ചാര്‍ജേഴ്‌സ് താരത്തിനായിരുന്നു പര്‍പ്പിള്‍ ക്യാപ്. പ്രഗ്യാന്‍ ഓജ 21 വിക്കറ്റ് നേടിയാണ് നേട്ടം സ്വന്തമാക്കിയത്.
2011 ല്‍ മുംബൈ ഇന്ത്യന്‍സിന്റെ ലസിംത് മലിംഗ 28 വിക്കറ്റുമായി പര്‍പ്പിള്‍ ക്യാപ് നേടി. 2012 ല്‍ ദല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ മോണി മോര്‍ക്കല്‍ 25 വിക്കറ്റ് നേട്ടത്തോടെ ഒന്നാമത് എത്തി. 2013 ല്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ ഡ്വെയ്ന്‍ ബ്രാവോ 32 വിക്കറ്റുമായി പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കി. 2014 ലും 2015 ലും ചെന്നൈ സൂപ്പര്‍കിംഗ്‌സ് താരങ്ങള്‍ തന്നെയാണ് പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയത്.
2014 ല്‍ 23 വിക്കറ്റുമായി മോഹിത് ശര്‍മ്മ ഒന്നാമത് എത്തിയപ്പോള്‍ 2015 ല്‍ ഡ്വെയ്ന്‍ ബ്രാവോ 26 വിക്കറ്റുമായി വീണ്ടും നേട്ടം സ്വന്തമാക്കി. 2016 ലും 2017 ലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭുവനേശ്വര്‍ കുമാര്‍ ആണ് യഥാക്രമം 23, 24 വിക്കറ്റുകള്‍ നേടി പര്‍പ്പിള്‍ ക്യാപ് സ്വന്തം പേരിലാക്കിയത്. 2018 ല്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ആന്‍ഡ്ര്യൂ ടൈ 24 വിക്കറ്റോടെ പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കി. 2019 ല്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ ഇമ്രാന്‍ താഹിര്‍ 26 വിക്കറ്റ് നേടി നേട്ടം സ്വന്തം പേരിലാക്കി.
Sleep Tips: എല്ലാ ഉറക്കവും ഒരുപോലെയല്ല... നിങ്ങള്‍ ഉറങ്ങുന്നത് ഇങ്ങനെയാണോ..?
2020 ല്‍ ദല്‍ഹി ക്യാപിറ്റല്‍സ് താരം കഗീസോ റബാദ 30 വിക്കറ്റ് നേടി പര്‍പ്പിള്‍ ക്യാപ് സ്വന്തം പേരിലാക്കി. 2021 ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഹര്‍ഷല്‍ പട്ടേല്‍ 32 വിക്കറ്റ് നേടി ഒന്നാമത് എത്തി. 2022 ല്‍ രാജസ്ഥാന്‍ റോയല്‍സ് താരം യുസ്വേന്ദ്ര ചാഹല്‍ 27 വിക്കറ്റുമായി പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കി. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പര്‍പ്പിള്‍ ക്യാപ്പുകള്‍ നേടിയത് ഡ്വെയ്ന്‍ ബ്രാവോയും ഭുവനേശ്വര്‍ കുമാറും ആണ്. രണ്ട് തവണ ഇരുവരും പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications