Get Updates
Get notified of breaking news, exclusive insights, and must-see stories!

ബട്‌ലര്‍ അടിച്ചിട്ടു, ബൗളര്‍മാര്‍ എറിഞ്ഞിട്ടു, ഡല്‍ഹിയെ 19 റണ്‍സിന് വീഴ്ത്തി രാജസ്ഥാന്‍

ദില്ലി: ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ രാജസ്ഥാന് 57 റണ്‍സ് വിജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹിയുടെ പോരാട്ടം 142 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഡല്‍ഹി ബാറ്റ്‌സ്മാന്‍മാരൊന്നും അവസരത്തിനൊത്ത് ഉയര്‍ന്നില്ല. ഡേവിഡ് വാര്‍ണര്‍(65), ലളിത് യാദവ്(38) മാത്രമാണ് ഡല്‍ഹി നിരയില്‍ പൊരുതി നോക്കിയത്.

പക്ഷേ വളരെ പതിയെയായിരുന്നു വാര്‍ണറുടെ ഇന്നിംഗ്‌സ്. ചേസിംഗിന് ഇറക്കിയ ഡല്‍ഹിക്ക് ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. പൃഥ്വി ഷായെ ഗംഭീരമായൊരു ക്യാച്ചില്‍ സഞ്ജുവാണ് മടക്കിയത്. മനീഷ് പാണ്ഡെ നേരിട്ട പുറത്തായി. രണ്ട് പേരെയും ട്രെന്‍ഡ് ബൂള്‍ട്ടാണ് മടക്കിയത്.

WARNER SANJU SAMSON

റൈലി റൂസോ(14) അക്ഷര്‍ പട്ടേല്‍(2), റോവ്മാന്‍ പവല്‍(2) എന്നിവര്‍ നിരാശപ്പെടുത്തി. അതേസമയം രാജസ്ഥാന്റെ ബൗളര്‍മാര്‍ ഗംഭീര പ്രകടനമാണ് നടത്തിയത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ട്രെന്‍ഡ് ബൂള്‍ട്ടും, യൂസവേന്ദ്ര ചാഹലും തിളങ്ങി. അശ്വിന രണ്ട് വിക്കറ്റ് ലഭിച്ചു. സന്ദീപ് ശര്‍മ ഒരു വിക്കറ്റ് വീഴ്ത്തി. നേരത്തെ ജോസ് ബട്‌ലറുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് രാജസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ്, രാജസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാല്‍ ഗംഭീര തുടക്കമാണ് രാജസ്ഥാന് ലഭിച്ചത്. യശ്വസി ജെസ്വാളും, ബട്‌ലറും ചേര്‍ന്ന് ഡല്‍ഹി ബൗളര്‍മാരെ തരിപ്പണമാക്കി. ജെസ്വാള്‍ 31 പന്തില്‍ 60 റണ്‍സെടുത്തു. 8.3 ഓവര്‍ നീണ്ട ഓപ്പണിംഗ് കൂട്ടുകെട്ടില്‍ 98 റണ്‍സാണ് രാജസ്ഥാന്‍ അടിച്ചെടുത്തത്. പതിനൊന്ന് ബൗണ്ടറിയും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു ജെസ്വാളിന്റെ ഇന്നിംഗ്‌സ്.

ഇതൊക്കെ കഴിച്ച് നോക്കൂ, ടേസ്റ്റ് മാത്രമല്ല, വേറെയുമുണ്ട് ഗുണങ്ങള്‍

ജെസ്വാള്‍ പുറത്താവുന്നത് വളരെ പതിയെയായിരുന്നു ബട്‌ലര്‍ മുന്നോട്ട് പോയത്.അതേസമയം ജെസ്വാള്‍ പുറത്തായതിന് പിന്നാലെ ബട്‌ലര്‍ ഗിയര്‍ മാറ്റി. ഇന്നിംഗ്‌സിന് കരുത്ത് സമ്മാനിച്ച ശേഷമാണ് ബട്‌ലര്‍ മടങ്ങിയത്. 51 പന്തില്‍ 79 റണ്‍സെടുത്ത ബട്‌ലര്‍ ടീമിന്റെ ടോപ് സ്‌കോററുമായി. 11 ബൗണ്ടറിയും ഒരു സിക്‌സറും ബട്‌ലറുടെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. സഞ്ജു സാംസണ്‍ മത്സരത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തി.

നാല് പന്തുകള്‍ നേരിട്ട സഞ്ജു പൂജ്യത്തിന് പുറത്തായി. പതിനൊന്ന് പന്തില്‍ ഏഴ് റണ്‍സ് മാത്രമെടുത്ത റിയാന്‍ പരാഗ് ഒരിക്കല്‍ കൂടി പരാജയപ്പെടുത്തി. എന്നാല്‍ ഷിമ്രോണ്‍ ഹെറ്റ്മയറുടെ ഗംഭീര ഫിനിഷിംഗാണ് ടീമിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 21 പന്തില്‍ 39 റണ്‍സെടുത്ത് താരം പുറത്താവാതെ നാല് സിക്‌സര്‍ ആ ഇന്നിംഗ്‌സിലുണ്ടായിരുന്നു. മൂന്ന് പന്തില്‍ എട്ട് റണ്‍സെടുത്ത ധ്രുവ് ജുറലും തിളങ്ങി. ഡല്‍ഹി ബൗളര്‍മാരില്‍ രണ്ട് വിക്കറ്റെടുത്ത മുകഷ് കുമാറും, ഓരോ വിക്കറ്റെടുത്ത കുല്‍ദീപ് യാദവും, റോവ്മാന്‍ പവലും തിളങ്ങി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+