IPL 2023: ധോണി ചൂടാവുമോ? ഇതാ ഐപിഎല്ലില്‍ അമ്പയര്‍മാര്‍ വിറച്ചുപോയ 5 സംഭവങ്ങള്‍
ചെന്നൈ: മഹേന്ദ്ര സിംഗ് ദേഷ്യപ്പെടുമോ? ക്രിക്കറ്റ് ലോകത്ത് ക്യാപ്റ്റന്‍ കൂള്‍ എന്നറിയപ്പെടുന്ന ധോണി ചൂടാവുന്നത് സങ്കല്‍പ്പിക്കാന്‍ സാധിക്കാത്ത കാര്യമാണ്. പക്ഷേ ധോണി ദേഷ്യപ്പെടാറുണ്ട്. അപൂര്‍വമായി മാത്രം സംഭവിക്കുന്ന കാര്യമാണിത്. ഐപിഎല്ലില്‍ തന്നെ ധോണിയുടെ ചില വൈകാരിക പ്രതികരണങ്ങള്‍ നേരത്തെ ക്രിക്കറ്റ് ലോകത്ത് തന്നെ ചര്‍ച്ചയാവാറുള്ളതാണ്.
അത്തരത്തില്‍ വിരലില്‍ എണ്ണാവുന്ന സംഭവങ്ങള്‍ മാത്രമാണ് നടന്നിട്ടുള്ളത്. എന്നാല്‍ പലപ്പോഴും അമ്പയര്‍മാര്‍ പോലും ഞെട്ടിപ്പോയിട്ടുള്ളതാണ് ധോണിയുടെ ഈ ദേഷ്യപ്പെടല്‍. ദേഷ്യപ്പെടാത്തവര്‍ അങ്ങനെ ചെയ്യുമ്പോള്‍ അതിന് തീവ്രത കൂടുമെന്ന് സാധാരണ പറയാറുണ്ട്. ധോണി അത്തരത്തിലുള്ള താരമായിരിക്കും. ഐപിഎല്ലില്‍ ധോണി ദേഷ്യപ്പെട്ട സന്ദര്‍ഭങ്ങള്‍ ഏതൊക്കെയാണ് പരിശോധിക്കാം.

മോയിന്‍ അലി ചൂടറിഞ്ഞു
ധോണിയുടെ ദേഷ്യത്തിന്റെ തീവ്രത ഈ വര്‍ഷം അറിഞ്ഞത് മോയിന്‍ അലിയാണ്. ഈ വര്‍ഷം ഐപിഎല്ലില്‍ ആര്‍സിബിക്കെതിരെ നടന്ന മത്സരത്തില്‍ ധോണിയുടെ ദേഷ്യം പുറത്തേക്ക് പ്രകടമായിരുന്നു. ഒരു മിസ് ഫീല്‍ഡ് മോയിന്‍ അലിയില്‍ നിന്ന് സംഭവിച്ചിരുന്നു.
പന്ത് കീപ്പറായി നിന്ന ധോണിയുടെ അടുത്തേക്ക് എറിയുന്നതിലും മോയിന്‍ അലി പിഴവ് വരുത്തി. ഇത് മത്സരത്തിലെ നിര്‍ണായക നിമിഷമായിരുന്നു. ധോണി ഈ സമയം മോയിന്‍ അലിയോട് നന്നായി ദേഷ്യപ്പെടുകയും ചെയ്തു. ഈ സീസണില്‍ ആദ്യത്തെ സംഭവമായിരുന്നു ഇത്.
ദീപക് ചാഹര്‍ പതറിപ്പോയി
ഐപിഎല്‍ 2019ന്റെ സീസണിലായിരുന്നു ധോണി തന്റെ ദേഷ്യം മുഴുവന്‍ പുറത്തെടുത്തത്. 19ാം ഓവര്‍ എറിയാന്‍ ധോണി വിശ്വസിച്ച് ഏല്‍പ്പിച്ചത് ചാഹറിനെയാണ്. ആ സീസണില്‍ മികച്ച പന്തുകള്‍ കൊണ്ട് മനം കവരാനും ചാഹറിന് സാധിച്ചിരുന്നു. എന്നാല്‍ തുടരെ നോബോളുകള്‍ എറിഞ്ഞ താരം ധോണിയുടെ ദേഷ്യത്തിന് ഇരയാവുകയായിരുന്നു.
ധോണി ചാഹറിനടുത്തേക്ക് വന്ന് ദേഷ്യപ്പെട്ട് സംസാരിക്കുന്നത് അടക്കം ദൃശ്യങ്ങളില്‍ കാണാമായിരുന്നു. ചാഹര്‍ ശരിക്കും പതറിപ്പോയ നിമിഷമായിരുന്നു അത്.
അമ്പയര്‍മാര്‍ വരെ വിറച്ച് പോയി
താരങ്ങളോട് മാത്രമല്ല അമ്പയര്‍മാരോട് വരെ ധോണി ചൂടായിട്ടുണ്ട്. 2019ല്‍ തന്നെ കേട്ടുകേള്‍വി ഇല്ലാത്ത സംഭവമായിരുന്നു നടന്നത്. രാജസ്ഥാന്‍ രോയല്‍സിനെതിരായ മത്സരത്തില്‍ അരയ്ക്ക് മുകളിലേക്ക് എറിഞ്ഞ പന്ത് നോബോള്‍ നല്‍കാത്തതിലായിരുന്നു ധോണി ഡഗൗട്ടില്‍ നിന്ന് ഗ്രൗണ്ടിലേക്ക് ഇറങ്ങി വന്നത്.
ഞെട്ടിപ്പിക്കുന്ന സംഭവമായിരുന്നു ഇത്. ഐപിഎല്ലില്‍ ഇതുപോലൊരു സംഭവം മുമ്പ് നടന്നിട്ടില്ല. പിച്ചില്ലെത്തിയ ധോണി അത് നോബോള്‍ തന്നെയാണെന്ന് അമ്പയര്‍മാരോട് തര്‍ക്കിക്കുകയും ചെയ്തു. ഇത് വലിയ വാര്‍ത്തയായിരുന്നു.
Food: പിസ്സ മുതല്‍ പാസ്ത വരെ, കഴിച്ചിട്ടുണ്ടോ ഇറ്റാലിയന്‍, ഇതാ വായില്‍ വെള്ളമൂറിക്കുന്ന ഐറ്റങ്ങള്‍
ബ്രാവോയ്ക്കും കിട്ടി കണക്കിന്
ഡ്വെയ്ന്‍ ബ്രാവോ ചെന്നൈയുടെ എക്കാലത്തെയും മികച്ച ബൗളറാണ്. പക്ഷേ എന്തു ചെയ്യാം, ധോണിയുടെ ദേഷ്യത്തിന്റെ ചൂട് ബ്രാവോയും അറിഞ്ഞു. 2021ലെ ഐപിഎല്ലിലായിരുന്നു സംഭവം. മുംബൈ ഇന്ത്യന്‍സും സിഎസ്‌കെയും തമ്മിലുള്ള മത്സരത്തിലായിരുന്നു ഈ സംഭവം.
ബ്രാവോയുടെ ഇടപെടലിലൂടെ വലിയ ആശയക്കുഴപ്പമുണ്ടാവുകയും, ഇത് ക്യാച്ച് വിട്ടുകളയാന്‍ കാരണമാവുകയുമായിരുന്നു. വളരെ സിംപിളായിട്ടുള്ള ക്യാച്ചായിരുന്നു ഇത്. ക്യാച്ച് വിട്ടതിന് പിന്നാലെ ധോണി ബ്രാവോയ്ക്ക് നേരെ ചൂടാവുകയായിരുന്നു.
ഡിആര്‍എസ്സിന് വേണ്ടി വാഗ്വാദം
കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലിലായിരുന്നു ധോണി ഡിആര്‍എസ്സിന് വേണ്ടി വാദിച്ചത്. രാജസ്ഥാനെതിരായ മത്സരത്തിലായിരുന്നു ഇത്. അമ്പയര്‍മാരുമായി കടുത്ത വാഗ്വാദമായിരുന്നു ധോണി നടത്തിയത്. ക്യാച്ച് ഡിആര്‍എസ്സിന് വിട്ടതിലായിരുന്നു ധോണിയുടെ രോഷം.
ഈ സമയം രാജസ്ഥാന്റെ റിവ്യൂ എല്ലാം തീര്‍ന്നതായിരുന്നു. എന്നിട്ടും അത് റിവ്യൂവിന് പോയതാണ് ധോണിയെ ചൊടിപ്പിച്ചത്. ഇത് ധോണിയുടെ രോഷം അമ്പയര്‍മാര്‍ ഒരിക്കല്‍ കൂടി അറിയുന്നതിനും കാരണമായി.












Click it and Unblock the Notifications