Get Updates
Get notified of breaking news, exclusive insights, and must-see stories!

IPL 2023: മൊയിന്‍ അലിയും ഋതുരാജും തിളങ്ങി... ചെന്നൈ വിജയവഴിയില്‍

ചെപ്പോക്ക്: ഈ സീസണിലെ ആദ്യ ജയം കുറിച്ച് ചെന്നൈ സൂപ്പര്‍കിംഗ്‌സ്. ലഖ്‌നൗ സൂപ്പര്‍ജയന്റ്‌സിനെ 12 റണ്‍സിന് പരാജയപ്പെടുത്തിയാണ് ചെന്നൈ വിജയം തട്ടിയെടുത്തത്. ചെന്നൈ സൂപ്പര്‍കിംഗ്‌സ് ഉയര്‍ത്തിയ 218 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുര്‍ന്നെത്തിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് 205 റണ്ണെടുക്കാനെ കഴിഞ്ഞുള്ളൂ. ചെന്നൈയ്ക്കായി മൊയിന്‍ അലി നാല് വിക്കറ്റ് വീഴ്ത്തി.

ചെന്നൈ ഉയര്‍ത്തിയ 200 പ്ലസ് ടോട്ടലിലേക്ക് ആത്മവിശ്വാസത്തോടെയാണ് ലഖ്‌നൗ ബാറ്റേന്തിയത്. ഓപ്പണര്‍മാരായ കൈല്‍ മയേഴ്‌സും കെഎല്‍ രാഹുലും മികച്ച തുടക്കമാണ് ലഖ്‌നൗവിന് നല്‍കിയത്. ചെന്നൈയുടെ അതേ നാണയത്തില്‍ തിരിച്ചടിച്ച ലഖ്‌നൗ ഒന്നാം വിക്കറ്റില്‍ 5.3 ഓവറില്‍ 79 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതില്‍ 53 റണ്‍സും മായേഴ്‌സിന്റെ വകയായിരുന്നു.

moeen ali

വെറും 22 പന്തില്‍ എട്ട് ഫോറിന്റേയും രണ്ട് സിക്‌സിന്റേയും അകമ്പടിയോടെയായിരുന്നു മായഴേ്‌സിന്റെ പ്രകടനം. എന്നാല്‍ മായേഴ്‌സ് വീണതോടെ ലഖ്‌നൗ തകര്‍ന്നു. പിന്നാലെയെത്തിയ ദീപക് ഹൂഡ രണ്ട് റണ്‍സിന് പുറത്തായി. കെഎല്‍ രാഹുല്‍ 20 റണ്‍സെടുത്ത് പുറത്തായി. ചെന്നെയ്ക്ക് വേണ്ടി മൊയിന്‍ അലി നാലോവറില്‍ 25 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്തു. നിക്കോളാസ് പൂരാന്‍ 18 പന്തില്‍ 32 റണ്‍സെടുത്ത് പ്രതീക്ഷ നല്‍കിയെങ്കിലും ദേശ്പാണ്ഡെയുടെ പന്തില്‍ വീണു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍കിംഗ്‌സ് ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്വാദിന്റെയും ഡെവണ്‍ കോണ്‍വെയുടെയും പിന്‍ബലത്തില്‍ നിശ്ചിത ഓവറില്‍ 7 വിക്കറ്റിന് 217 റണ്‍സ് എടുത്തു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധസെഞ്ച്വറി കണ്ടെത്തിയ ഋതുരാജ് ഗെയ്ക്വാദ് 31 പന്തില്‍ നാല് സിക്‌സും ആറ് ഫോറും അടക്കം 57 റണ്‍സെടുത്തു.

csk

കോണ്‍വെ 29 പന്തില്‍ അഞ്ച് ഫോറിന്റേയും രണ്ട് സിക്‌സിന്റേയും അകമ്പടിയോടെ 47 റണ്‍സെടുത്ത് ഉറച്ച പിന്തുണ നല്‍കി. ഒന്നാം വിക്കറ്റില്‍ ഇരുവരും അടിച്ചെടുത്തത് 9.1 ഓവറില്‍ 110 റണ്‍സ് ആണ്. ഋതുരാജിനെ പുറത്താക്കി രവി ബിഷ്‌ണോയി ആണ് കൂട്ടുകെട്ട് തകര്‍ത്തത്. തൊട്ടടുത്ത ഓവറില്‍ മാര്‍ക്ക് വുഡ് കോണ്‍വെയേയും പറഞ്ഞയച്ചു. എന്നാല്‍ പിന്നീടെത്തിയ ശിവം ദുബെയും കൂറ്റനടികളോടെ കളം വാഴുന്ന കാഴ്ചയാണ് കണ്ടത്.

Astro Tips: പുരുഷന്‍മാര്‍ ഏത് കൈയിലാണ് സ്വര്‍ണമോതിരം ധരിക്കേണ്ടത്..? സ്വര്‍ണത്തിന് പിന്നിലെ ജ്യോതിഷം ഇത്

16 പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും അടക്കം 27 റണ്‍സെടുത്ത ശിവം ദുബെയേയും രവി ബിഷ്‌ണോയി ആണ് മടക്കിയത്. അവാസന ഓവറുകളില്‍ അമ്പാട്ടി റെയ്ഡു നടത്തിയ വെടിക്കെട്ടാണ് ചെന്നൈ സ്‌കോര്‍ 200 കടത്തിയത്. ലക്‌നൗ നിരയില്‍ ഏഴ് ബൗളര്‍മാരാണ് ഇന്ന് പന്തെറിഞ്ഞത്. ലഖ്‌നൗവിനായി രവി ബിഷ്‌ണോയി നാലോവറില്‍ 28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. മാര്‍ക്ക് വുഡ് 3 വിക്കറ്റ് വീഴ്ത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+