Get Updates
Get notified of breaking news, exclusive insights, and must-see stories!

IPL 2023: വീണ്ടും എന്റര്‍ടെയ്ന്‍മെന്റ് മാത്രം... കളി മറന്ന് ബാംഗ്ലൂര്‍, ജയം പിടിച്ച് ചെന്നൈ

ബെംഗളൂരു: ചെന്നൈ സൂപ്പര്‍കിംഗ്‌സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് 8 റണ്‍സിന്റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സ് ആണ് എടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ

തുടക്കത്തില്‍ തന്നെ വിരാട് കോഹ്ലിയേയും (6) മഹിപാല്‍ ലോംറോറിനോയും (0) നഷ്ടമായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ഫാഫ് ഡുപ്ലെസിസും ഗ്ലെന്‍ മാക്‌സ്വെല്ലും ചേര്‍ന്ന് ബാംഗ്ലൂരിനെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ടുവന്നു. മൂന്നാം വിക്കറ്റില്‍ 126 റണ്‍സാണ് ഡുപ്ലെസിസും മാക്‌സ്വെല്ലും ചേര്‍ത്തത്. ഡുപ്ലെസിസ് 33 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും അടക്കം 62 റണ്‍സും മാക്‌സ്‌വെല്‍ 36 പന്തില്‍ മൂന്ന് ഫോറും എട്ട് സിക്‌സും അടക്കം 76 റണ്‍സും നേടി.

duplesis

ഇരുവരേയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി ചെന്നൈ കളി തിരിച്ച് പിടിക്കുകയായിരുന്നു. 12 ഓവറില്‍ രണ്ട് വിക്കറ്റിന് 141 എന്ന നിലയില്‍ നിന്നാണ് ബാംഗ്ലൂര്‍ തകര്‍ന്നടിഞ്ഞത്. ചെന്നൈയ്ക്കായി തുഷാര്‍ ദേശ്പാണ്ഡെ മൂന്ന് വിക്കറ്റ് വീഴ്ത്തി. മതീഷ പതിരാന രണ്ട് വിക്കറ്റും മൊയിന്‍ അലി, മഹേഷ് തീക്ഷ്ണ, ആകാശ് സിംഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍കിംഗ്‌സ് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സെടുത്തു. ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേയുടെ മിന്നുന്ന പ്രകടനമാണ് ചെന്നൈക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ വെറും 16 റണ്‍സുള്ളപ്പോള്‍ ഫോമിലുള്ള റിതുരാജ് ഗെയ്ക്വാദിനെ പുറത്താക്കി മുഹമ്മദ് സിറാജ് ബാംഗ്ലൂരിന് പ്രതീക്ഷ നല്‍കി.

Relationship Tips: സ്ത്രീകള്‍ക്ക് പങ്കാളിയില്‍ താല്‍പര്യം കുറയുന്നോ? കാരണമിതാകാം

എന്നാല്‍ പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന കോണ്‍വേയും രഹാനെയും ബാംഗ്ലൂര്‍ ബൗളര്‍മാരെ തല്ലിച്ചതച്ചു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 74 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ 37 റണ്‍സെടുത്ത രഹാനെയെ ഡിസില്‍വ പുറത്താക്കി. എന്നാല്‍ പിന്നീട് ക്രീസിലെത്തി ശിവം ദുബെ വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്. കോണ്‍വെയോടൊപ്പം 80 റണ്‍സിന്റെ കൂട്ടുകെട്ടാണ് ദുബെ മൂന്നാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്.

conway

45 പന്തില്‍ ആറ് സിക്‌സും ആറ് ഫോറും അടക്കം 83 റണ്‍സ് നേടിയ കോണ്‍വെയെ ഹര്‍ഷല്‍ പട്ടേല്‍ ആണ് പുറത്താക്കിയത്. 27 പന്തില്‍ അഞ്ച് സിക്‌സും രണ്ട് ഫോറും അടക്കം 52 റണ്‍സാണ് ശിവം ദുബെ നേടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+