IPL 2023 | ഗെയ്‌ലും ഡിവില്ലിയേഴ്‌സും ബെംഗളൂരുവിലേക്ക് തിരിച്ചെത്തുന്നോ..? മറുപടി ഇങ്ങനെ
ബെംഗളൂരു: ഐപിഎല്‍ 2023 സീസണ്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. പരിശീലനവും ജേഴ്‌സി ലോഞ്ചിംഗുമായി ഫ്രാഞ്ചൈസികളെല്ലാം മത്സരത്തിനായി ഒരുങ്ങി കഴിഞ്ഞു. ഐപിഎല്ലില്‍ ഒറ്റകിരീടം പോലും നേടാനായിട്ടില്ലെങ്കിലും എന്നും സൂപ്പര്‍താരങ്ങളാല്‍ സമ്പന്നമായ ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു. ആധുനിക ക്രിക്കറ്റിലെ സൂപ്പര്‍താരങ്ങളായ വിരാട് കോഹ്ലി, എബി ഡിവില്ലിയേഴ്‌സ്, ക്രിസ് ഗെയ്ല്‍ എന്നിവരെല്ലാം ഒന്നിച്ച് അണിനിരന്ന ടീമാണ് ആര്‍സിബി.
2016 ല്‍ ആര്‍സിബിയെ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് ഈ മൂവര്‍ സംഘം വഹിച്ചിരുന്നു. എന്നാല്‍ പുതിയ സീസണില്‍ വിരാട് കോഹ്ലി മാത്രമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമില്‍ ബാക്കിയുള്ളത്. ക്രിസ് ഗെയ്ല്‍, എബി ഡിവില്ലിയേഴ്‌സ് എന്നിവര്‍ ഈ സീസണില്‍ ഇല്ല. ഇരുവരും ഐപിഎല്ലില്‍ നിന്ന് വിരമിച്ച് കഴിഞ്ഞു. എന്നാല്‍ ടീമിനായി ആവേശം പകരാനായി ഇന്നലെ ക്രിസ് ഗെയ്ല്‍, എബി ഡിവില്ലിയേഴ്‌സ് എന്നിവര്‍ എത്തിയിരുന്നു.

ഈ സീസണിലെ ടീമിന്റെ ജേഴ്‌സി ലോഞ്ചിംഗ്, ഹാള്‍ ഓഫ് ഫെയിം ചടങ്ങുകള്‍ക്കായി ഇന്നലെ ക്രിസ് ഗെയ്ല്‍, എബി ഡിവില്ലിയേഴ്‌സ് എന്നിവര്‍ എത്തിയിരുന്നു. ആര്‍സിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ആയിരുന്നു ചടങ്ങ് നടന്നത്. വര്‍ഷങ്ങളായി ടീമിനൊപ്പം നിന്ന ക്രിസ് ഗെയ്ല്‍, എബി ഡിവില്ലിയേഴ്‌സ് എന്നിവരെ ഹാള്‍ ഓഫ് ഫെയിം ചടങ്ങില്‍ ആദരിച്ചിരുന്നു.
ഇതിന് പിന്നാലെ വിരാട് കോഹ്ലി, ആര്‍സിബി ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് എന്നിവര്‍ക്കൊപ്പം ഒരു ചര്‍ച്ചയിലും ഇരുവരും പങ്കെടുത്തിരുന്നു. ഈ ചര്‍ച്ചക്കിടെ വീണ്ടും ആര്‍സിബിക്കായി കളിക്കുന്നതിനെ കുറിച്ച് ഇരുവരോടും ചോദിച്ചിരുന്നു. ഇതില്‍ ക്രിസ് ഗെയ്‌ലും എബി ഡിവില്ലിയേഴ്‌സും പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ ആഘോഷമാക്കിയിരിക്കുന്നത്. തിരിച്ച് വരവിന്റെ സാധ്യത ഗെയ്ല്‍ തള്ളിക്കളയാതിരുന്നപ്പോള്‍ ഡിവില്ലിയേഴ്‌സിന്റെ മറുപടിയാണ് ചര്‍ച്ചയാകുന്നത്.
തിരിച്ചുവരവിനെ കുറിച്ചുള്ള ചോദ്യത്തോട് തീര്‍ച്ചയായും ഞാന്‍ അത് ഇഷ്ടപ്പെടുന്നു, അതിന് തയ്യാറാണ് എന്നാണ് ക്രിസ് ഗെയ്ല്‍ പറഞ്ഞത്. എന്നാല്‍ നിലവിലെ ടീം വളരെ മികച്ചതാണ് എന്നും അതിനാല്‍ പ്ലെയിംഗ് ഇലവനില്‍ തനിക്ക് അവസരം ലഭിക്കില്ല എന്നും ആണ് ഡിവില്ലിയേഴ്‌സ് പറഞ്ഞത്. ഇത്തവണ കപ്പ് ആര്‍സിബിക്ക് തന്നെയാകും എന്നും അതിനായി ആരാധകര്‍ക്കൊപ്പം ടീമിനെ പ്രോത്സാഹിപ്പിക്കാം എന്നുമാണ് ഡിവില്ലിയേഴ്‌സ് പറഞ്ഞത്.
Beauty Tips: അമ്പമ്പോ.. ബീറ്റ്‌റൂട്ട് ജ്യൂസിന്റെ ഗുണങ്ങളെ
ആര്‍സിബി ആരാധകര്‍ ലോകത്തിലെ ഏറ്റവും മികച്ച ആരാധക കൂട്ടമാണ് എന്നാണ് എബി ഡിവില്ലിയേഴ്‌സ് പറയുന്നത്. ക്രിക്കറ്റിലെ ഒരുപിടി നല്ല ഓര്‍മ്മകള്‍ എനിക്ക് ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ജനക്കൂട്ടമാണിത് എന്നും വിടെ ക്രിക്കറ്റ് മത്സരങ്ങള്‍ ജയിക്കുന്നത് അത്ഭുതകരമായ അനുഭവമാണ് എന്നും എബി ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു. അതേസമയം നല്‍കിയ പിന്തുണക്ക് ആരാധകരോട് നന്ദി പറയുന്നതായി ക്രിസ് ഗെയ്‌ലും പറഞ്ഞു.
ഐപിഎല്ലില്‍ കുറിച്ച 175 റണ്‍സ് എന്റെ ഓര്‍മയില്‍ എന്നും നിലനില്‍ക്കുന്നുണ്ട്. വര്‍ഷങ്ങളായി നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് വളരെയധികം നന്ദി എന്നും ക്രിസ് ഗെയ്ല്‍ കൂട്ടിച്ചേര്‍ത്തു. 2011 മുതല്‍ 2021 വരെയാണ് ഡിവില്ലിയേഴ്‌സ് ആര്‍സിബിക്കായി കളിച്ചത്. ഇതില്‍ 156 മത്സരങ്ങളില്‍ നിന്ന് 2 സെഞ്ച്വറി ഉള്‍പ്പെടെ 4491 റണ്‍സ് ആര്‍സിബിക്ക് വേണ്ടി എബി ഡിവില്ലിയേഴ്‌സ് നേടി.
2011 മുതല്‍ 2017 വരെയാണ് ക്രിസ് ഗെയ്ല്‍ ആര്‍സിബിക്ക് വേണ്ടി കളിച്ചത്. ആര്‍സിബിക്കായി 83 മത്സരങ്ങളില്‍ നിന്ന് 5 സെഞ്ച്വറികളടക്കം 3163 റണ്‍സ് ആണ് ക്രിസ് ഗെയ്ല്‍ നേടിയത്. ഏപ്രില്‍ 2 ന് മുംബൈ ഇന്ത്യന്‍സിനെതിരെ ആണ് ഈ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ആദ്യ മത്സരം. മാര്‍ച്ച് 31 ന് ആണ് ഐപിഎല്‍ 16-ാം സീസണിന് തുടക്കം കുറിക്കുന്നത്.












Click it and Unblock the Notifications