Get Updates
Get notified of breaking news, exclusive insights, and must-see stories!

IPL 2023: ഇന്നത്തെ മത്സരത്തില്‍ പിറക്കാനിരിക്കുന്നത് 3 അപൂര്‍വ റെക്കോഡുകള്‍... ധോണിയും ലിസ്റ്റില്‍

ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍കിംഗ്‌സ് - സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30 നാണ് മത്സരം. ഐപിഎല്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ചെന്നൈയ്ക്ക് അഞ്ച് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയത്തോടെ ആറ് പോയന്റ് ഉണ്ട്. മറുവശത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആകട്ടെ ഒമ്പതാം സ്ഥാനത്താണ്.

അഞ്ച് കളികളില്‍ രണ്ട് ജയവുമായി നാല് പോയന്റ് മാത്രമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഉള്ളത്. എയ്ഡന്‍ മാര്‍ക്രത്തിന്റെ നേതൃത്വത്തിലുള്ള എസ്ആര്‍എച്ച് അതിനാല്‍ തന്നെ ഇന്ന് ജയത്തിന് വേണ്ടി കിണഞ്ഞ് പരിശ്രമിക്കും എന്ന് ഉറപ്പാണ്. എന്നാല്‍ സ്വന്തം തട്ടകത്തില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിനെ പരാജയപ്പെടുത്തുക എന്നത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എളുപ്പമായിരിക്കില്ല.

csk vs srh

അതേസമയം ഇന്ന് നടക്കുന്ന മത്സരത്തില്‍ കുറഞ്ഞത് മൂന്ന് റെക്കോഡുകളെങ്കിലും രചിക്കപ്പെടും എന്നുറപ്പാണ്. അജിങ്ക്യ രഹാനെ, മഹേന്ദ്ര സിംഗ് ധോണി, ടി നടരാജന്‍ എന്നിവരെ കാത്താണ് ഐപിഎല്ലിലെ അപൂര്‍വ റെക്കോഡുകള്‍ കാത്തിരിക്കുന്നത്. മൂന്ന് പേരും റെക്കോഡിന് തൊട്ടടുത്താണ് എന്നതിനാല്‍ ഈ മത്സരത്തില്‍ തന്നെ നേട്ടം സ്വന്തമാക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഏതൊക്കെയാണ് ആ നാഴികക്കല്ലുകള്‍ എന്ന് നോക്കാം.

600 ബൗണ്ടറികള്‍ നേടാന്‍ രഹാനെ

ടി 20 കരിയറില്‍ 600 ബൗണ്ടറികള്‍ എന്ന റെക്കോഡാണ് അജിങ്ക്യ രഹാനെയെ കാത്തിരിക്കുന്നത്. ഈ സീസണില്‍ മികച്ച ഫോമിലുള്ള രഹാനെ ഇന്നത്തെ മത്സരത്തില്‍ തന്നെ ഈ നേട്ടം സ്വന്തമാക്കാനാണ് സാധ്യത. നിലവില്‍ 220 ടി 20 ഇന്നിംഗ്സുകളില്‍ നിന്ന് 5,769 റണ്‍സ് നേടിയ രഹാനെ ആകെ 598 ബൗണ്ടറികള്‍ നേടിയിട്ടുണ്ട്. രണ്ട് ബൗണ്ടറി കൂടി ഇന്ന് നേടാനായാല്‍ അപൂര്‍വ നേട്ടം സ്വന്തമാക്കാന്‍ സാധിക്കും.

rahane

അങ്ങനെ എങ്കില്‍ ഈ നേട്ടം കൈവരിക്കുന്ന എട്ടാമത്തെ മാത്രം ഇന്ത്യന്‍ ബാറ്റ്‌സ്മാനായി അജിങ്ക്യ രഹാനെ മാറും. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും അണ്ടര്‍റേറ്റഡ് ബാറ്റര്‍മാരില്‍ ഒരാളായാണ് അജിങ്ക്യ രഹാനെയെ കണക്കാക്കുന്നത്. 598 ടി 20 ബൗണ്ടറികളില്‍ 443 എണ്ണവും രഹാനെ നേടിയത് ഐപിഎല്ലിലാണ്. അതിനാല്‍ ഇന്ന് ഏഴ് ബൗണ്ടറി നേടാന്‍ സാധിച്ചാല്‍ 450 ഐപിഎല്‍ ഫോറുകള്‍ തികയ്ക്കുന്ന ഏഴാമത്തെ ഇന്ത്യന്‍ ബാറ്ററായും രഹാനെ മാറും.

Skin Care: പുകവലി കാരണം ചര്‍മ്മത്തിന്റെ നിറം മാറുമോ..?

നടരാജന്‍ എന്ന വിശ്വസ്തന്‍

ടി നടരാജന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വിശ്വസ്തനായ ബൗളറാണ്. നെറ്റ്‌സ് ബൗളറായി എത്തി പിന്നീട് പകരക്കാരനും ശേഷം ടീമിന്റെ ബൗളിംഗ് നെടുന്തൂണും ആയ ചരിത്രമാണ് നടരാജന് ഉള്ളത്. റണ്‍സ് വഴങ്ങുന്നതില്‍ പിശുക്ക് കാട്ടുന്ന നടരാജനെ ഇന്ന് കാത്തിരിക്കുന്നത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ എക്കാലത്തെയും ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലെ നാലാം സ്ഥാനമാണ്.

natarajan

ചെന്നൈ സൂപ്പര്‍കിംഗ്‌സിന് എതിരെ കുറഞ്ഞത് രണ്ട് വിക്കറ്റെങ്കിലും നേടാന്‍ സാധിച്ചാല്‍ നടരാജന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയവരുടെ പട്ടികയില്‍ സന്ദീപ് ശര്‍മ്മയെ മറികടക്കാം. നിലവില്‍ 41 വിക്കറ്റുള്ള സന്ദീപ് ശര്‍മ്മയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ എക്കാലത്തെയും ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരില്‍ നാലാമത്. 34 മത്സരങ്ങളില്‍ 40 വിക്കറ്റുള്ള നടരാജന് ഇന്ന് അത് മറികടക്കാന്‍ വേണ്ടത് വെറും രണ്ടേ രണ്ട് വിക്കറ്റാണ്.

ധോണി എന്ന കപ്പിത്താന്‍

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സ് എന്നാല്‍ ആരാധകര്‍ക്ക് മഹേന്ദ്രസിംഗ് ധോണിയാണ്. ഈ സീസണ്‍ ധോണിയുടെ അവസാന ഐപിഎല്‍ ആകും എന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. എന്നാലും ഇന്നത്തെ മത്സരത്തിലും ധോണിയുടെ പേരില്‍ ഒരു റെക്കോഡിന് സാധ്യത കാണുന്നുണ്ട്. ചെന്നൈയ്ക്കായി 183 ഇന്നിംഗ്സുകളില്‍ നിന്ന് 40.5 ശരാശരിയില്‍ 4463 റണ്‍സ് നേടിയ ധോണി ഫ്രാഞ്ചൈസിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാണ്.

msd

ഇന്ന് 37 റണ്‍സ് കൂടി നേടാനായാല്‍ ചെന്നൈയ്ക്കായി 4500 റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായി ധോണി മാറും. എങ്കില്‍ സുരേഷ് റെയ്നയ്ക്ക് (4,687) ശേഷം ചെന്നൈ സൂപ്പര്‍കിംഗ്‌സില്‍ ഈ നേട്ടത്തില്‍ എത്തുന്ന രണ്ടാമത്തെ താരമായും മഹേന്ദ്ര സിംഗ് ധോണി മാറും. കഴിഞ്ഞ മത്സരങ്ങളില്‍ ദീര്‍ഘ ഇന്നിംഗ്‌സ് കാഴ്ചവെക്കാന്‍ ധോണിക്ക് സാധിച്ചിട്ടില്ലെങ്കിലും ഇന്ന് 37 റണ്‍സെടുത്ത് ധോണി ചരിത്രം രചിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+