IPL 2023: എല്ലാ ഭാരവും ധവാന് മേല്‍, ബെയര്‍സ്റ്റോയില്ല... പകരമെത്തുന്നത് ഈ താരങ്ങള്‍
ഐപിഎല്‍ 2023 ല്‍ പരിക്ക് കാരണം നിരവധി ടീമുകള്‍ക്ക് പ്രധാനപ്പെട്ട താരങ്ങളുടെ സേവനം നഷ്ടമായിട്ടുണ്ട്. അതില്‍ ഏറ്റവും തിരിച്ചടി നേരിട്ട ടീമായി മാറുകയാണ് പഞ്ചാബ് കിംഗ്‌സ്. ടി 20യില്‍ മികച്ച റെക്കോഡുള്ള ജോണി ബെയര്‍സ്‌റ്റോ ഈ സീസണില്‍ കളിക്കില്ല എന്ന് ഉറപ്പായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ന് കൊല്‍ക്കത്തക്ക് എതിരെ മത്സരിക്കാനിറങ്ങുന്ന പഞ്ചാബ് കിംഗസിനെ സംബന്ധിച്ചിടത്തോളം ബാറ്റിംഗ് വലിയ തലവേദനയാകും.
ശിഖര്‍ ധവാന്‍ നയിക്കുന്ന പഞ്ചാബ് കിംഗ്‌സില്‍ എടുത്ത് പറയത്തക്ക താരമൂല്യമുള്ള താരങ്ങളൊന്നുമില്ല. അതിനാല്‍ തന്നെ ബെയര്‍സ്റ്റോയുടെ അഭാവം ടീമിന്റെ ബാറ്റിംഗ് ചുമതല മൊത്തം ശിഖര്‍ ധവാന്‍ വഹിക്കുന്നതിലേക്ക് നയിക്കും. അതോടൊപ്പം ദക്ഷിണാഫ്രിക്കന്‍ താരം കഗീസോ റബാദയും ഇന്ന് കൊല്‍ക്കത്തക്ക് എതിരായ മത്സരത്തിലേക്ക് കളിക്കില്ല എന്നുറപ്പായിട്ടുണ്ട്. ഇതിന് പകരം രണ്ട് പേരെ പഞ്ചാബ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷത്തെ മിനി ലേലത്തില്‍ 18.50 കോടി രൂപയ്ക്ക് ഒപ്പ് വെച്ച ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കുറാനും സിക്കന്തര്‍ റാസയും ആയിരിക്കും ബെയര്‍സ്റ്റോക്കും കഗീസോ റബാദക്കും പകരം ഇന്ന് പഞ്ചാബ് ടീമില്‍ കളിക്കുക. കഴിഞ്ഞ വര്‍ഷം ഐസിസി പുരുഷ ടി 20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് അവാര്‍ഡ് നേടിയ സാം കുറന്‍ ടീമിലെ തുറുപ്പുചീട്ടാകും എന്നാണ് കരുതുന്നത്.
2019 ലെ ഐപിഎല്ലില്‍ സാം കുറന്‍ ഹാട്രിക് നേടിയിരുന്നു. 2020 മുതല്‍ 2022 വരെ ചെന്നൈ താരമായിരുന്നു കുറാന്‍. അതേസമയം ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് ശേഷം കഗീസോ റബാദ ടീമിനൊപ്പം ചേരും എന്നുള്ളത് ധവാന് ആശ്വാസമാണ്. ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ ബാനുക രാജപക്സെയും ഇന്ത്യന്‍ ആഭ്യന്തര താരങ്ങളായ പ്രഭ്സിമ്രാന്‍ സിംഗ്, ജിതേഷ് ശര്‍മ്മ, ഷാരൂഖ് ഖാന്‍ എന്നിവരായിരിക്കും ബാറ്റിംഗില്‍ ധവാന് കരുത്താകുക.
Sleep Tips: എല്ലാ ഉറക്കവും ഒരുപോലെയല്ല... നിങ്ങള്‍ ഉറങ്ങുന്നത് ഇങ്ങനെയാണോ..?
ലിയാം ലിവിംഗ്സ്റ്റണ്‍ ഇന്ന് കളിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ബൗളിംഗില്‍ അര്‍ഷ്ദീപ് സിംഗ് ആയിരിക്കും പഞ്ചാബിന്റെ പേസ് ആക്രമണത്തെ നയിക്കുക. കൂടാതെ ഋഷി ധവാന്‍, രാജ് ബാവ, കുറാന്‍, നഥാന്‍ എല്ലിസ് എന്നിവരും ബൗളിംഗിലെ കരുത്താണ്. ഹര്‍പ്രീത് ബ്രാര്‍ ആയിരിക്കും ഇംപാക്ട് പ്ലെയര്‍ ആയി ടീമില്‍ ഇടം നേടുക എന്നാണ് ടീം വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഐപിഎല്ലിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച ടീമുകളിലൊന്നാണ് പഞ്ചാബ് കിംഗ്‌സ്. 2014 ല്‍ ഫൈനലില്‍ എത്തിയതും ആദ്യ സീസണില്‍ സെമി ഫൈനലില്‍ എത്തിയതും ആണ് ആകെയുള്ള നേട്ടം. ബാക്കി സീസണുകളിലൊന്നും പ്ലേ ഓഫ് പോലും കടക്കാന്‍ ടീമിന് സാധിച്ചിരുന്നില്ല. കൊല്‍ക്കത്തയുമായി ഇതുവരെ 30 തവണ ഏറ്റുമുട്ടിയപ്പോള്‍ 20 തവണയും പരാജയപ്പെട്ട ടീമാണ് പഞ്ചാബ്.












Click it and Unblock the Notifications