IPL 2023: വീണ്ടും വാര്‍ണറായിരിക്കുമോ താരം..? ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ് വിന്നേഴ്‌സ് ഇവര്‍
ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഐപിഎല്ലിന്റെ 16-ാമത്തെ പതിപ്പിന് അഹമ്മദാബാദില്‍ തുടക്കമാകും. രണ്ട് വര്‍ഷത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം ഹോം, എവേ മത്സരങ്ങള്‍ തിരിച്ചെത്തും എന്നതിനാല്‍ ഇത്തവണ ആരാധകരെല്ലാം ആവേശത്തിലാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍കിംഗ്‌സും തമ്മിലാണ് പോരാട്ടം.
ഐപിഎല്ലിന്റെ ഓരോ സീസണിലും മികച്ച ബാറ്റിംഗ്, ബൗളിംഗ് പ്രകടനങ്ങള്‍ക്കാണ് ക്രിക്കറ്റ് പ്രേമികള്‍ സാക്ഷ്യം വഹിച്ചിട്ടുള്ളത്. ബാറ്റിംഗില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരത്തിന് ഓറഞ്ച് ക്യാപ്പും ബൗളിംഗില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരത്തിന് പര്‍പ്പിള്‍ ക്യാപ്പും ആണ് സമ്മാനിക്കുന്നത്. ഇത്തരത്തില്‍ കഴിഞ്ഞ 15 സീസണില്‍ ഏതൊക്കെ താരങ്ങള്‍ക്കാണ് ഓറഞ്ച് ക്യാപ് ലഭിച്ചിട്ടുള്ളത് എന്ന് നോക്കാം.

കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഷോണ്‍ മാര്‍ഷ് ആണ് ആദ്യ സീസണില്‍ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്. അഞ്ച് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും അടക്കം 616 റണ്‍സ് ആണ് ഷോണ്‍ മാര്‍ഷ് അടിച്ചെടുത്തത്. 2009 ല്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ മാത്യു ഹെയ്ഡനായിരുന്നു ബാറ്റിംഗിലെ താരം. അഞ്ച് അര്‍ധ സെഞ്ച്വറികളോടെ 572 റണ്‍സ് ഹെയ്ഡന്‍ അടിച്ചെടുത്തു. 2010 ല്‍ മുംബൈ ഇന്ത്യന്‍സിന്റെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആയിരുന്നു ഓറഞ്ച് ക്യാപ് വിന്നര്‍.
അഞ്ച് സെഞ്ച്വറികളോടെ 618 റണ്‍സ് സച്ചിന്‍ ഈ സീസണില്‍ അടിച്ചെടുത്തു. 2011 ലും 2012 ലും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്രിസ് ഗെയ്ല്‍ ആയിരുന്നു ഓറഞ്ച് ക്യാപ് നേടിയത്. യഥാക്രമം 608, 733 റണ്‍സായിരുന്നു ക്രിസ് ഗെയ്ല്‍ നേടിയത്. ഈ രണ്ട് സീസണുകളിലായി 10 അര്‍ധ സെഞ്ച്വറിയും മൂന്ന് സെഞ്ച്വറിയും ഗെയ്ല്‍ സ്വന്തം പേരില്‍ കുറിച്ചിരുന്നു. 2013 ല്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സ് താരം മൈക്ക് ഹസി നേടിയത് 733 റണ്‍സാണ്.
2014 ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം റോബിന്‍ ഉത്തപ്പ നേടിയത് 660 റണ്‍സാണ്. 2015 ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഡേവിഡ് വാര്‍ണര്‍ 562 റണ്‍സ് നേടി ഓറഞ്ച് ക്യാപ് നേടി. 2016 ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിരാട് കോഹ്ലി 973 റണ്‍സ് നേടി റെക്കോഡിട്ടു. ഐപിഎല്ലില്‍ ഒരു സീസണില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സും ഇത് തന്നെയാണ്. ഏഴ് അര്‍ധ സെഞ്ച്വറിയും നാല് സെഞ്ച്വറിയുമാണ് ആ സീസണില്‍ കോഹ്ലി അടിച്ച് കൂട്ടിയത്.
Vastu Tips: പുളിമരവും മൈലാഞ്ചിച്ചെടിയും വീട്ടില്‍ വളര്‍ത്തല്ലേ, വരാനിരിക്കുന്നത് വന്‍ ദോഷം
2017 ല്‍ വീണ്ടും ഡേവിഡ് വാര്‍ണര്‍ ഓറഞ്ച് ക്യാപ് സ്വന്തമാക്കി. ആ സീസണില്‍ 641 റണ്‍സാണ് വാര്‍ണര്‍ നേടിയത്. 2018 ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം കെയ്ന്‍ വില്യംസണ്‍ ആണ് ഓറഞ്ച് ക്യാപ് നേടിയത്, സമ്പാദ്യം 735 റണ്‍സ്. 2019 ല്‍ വീണ്ടും ഡേവിഡ് വാര്‍ണര്‍ തന്നെ ഓറഞ്ച് ക്യാപ് സ്വന്തമാക്കി. 692 റണ്‍സായിരുന്നു വാര്‍ണര്‍ നേടിയത്. ഇതോടെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ഓറഞ്ച് ക്യാപ് നേടിയ താരം എന്ന റെക്കോഡും വാര്‍ണറിന് സ്വന്തമായി.
2020 ല്‍ 670 റണ്‍സ് നേടിയ കെ എല്‍ രാഹുലും 2021 ല്‍ 635 റണ്‍സ് നേടിയ ഋതുരാജ് ഗെയ്ക്വാവാദും ഓറഞ്ച് ക്യാപ് സ്വന്തമാക്കി. 2022 ല്‍ 863 റണ്‍സ് നേടിയ ജോസ് ബട്‌ലറിനായരുന്നു ഓറഞ്ച് ക്യാപ്. നാല് സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ഈ പ്രകടനത്തിന് മിഴിവേകി. ഇത്തവണ ആരായിരിക്കും ഓറഞ്ച് ക്യാപ് സ്വന്തമാക്കുക എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍ എല്ലാവരും.












Click it and Unblock the Notifications