Get Updates
Get notified of breaking news, exclusive insights, and must-see stories!

IPL 2023: അടിവാരത്ത് ഇന്ന് അഭിമാന പോര്.. ജയം കൊതിച്ച് ഡല്‍ഹി, തിരിച്ചുപിടിക്കാന്‍ ബാംഗ്ലൂര്‍

ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ ഏറ്റുമുട്ടും. പോയന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനക്കാരായ ഡല്‍ഹി ക്യാപിറ്റല്‍സ് ഒരു ജയം മോഹിച്ചാണ് ഇറങ്ങുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആകട്ടെ ആദ്യ കളിയിലെ ജയത്തിന് ശേഷം തുടര്‍ച്ചയായ രണ്ട് തോല്‍വികളാണ് ഏറ്റുവാങ്ങിയത്. എട്ടാം സ്ഥാനത്താണ് നിലവില്‍ ആര്‍സിബി ഉള്ളത്.

അതിനാല്‍ ഇരുടീമുകളും ജയം മാത്രമാണ് ലക്ഷ്യമിടുന്നത്. ബാറ്റിംഗില്‍ ആര്‍സിബിയെ സംബന്ധിച്ച് വലിയ ആശങ്കകളില്ല. ഫാഫ് ഡുപ്ലെസിസും വിരാട് കോഹ്ലിയും ഗ്ലെന്‍ മാക്‌സ്വെല്ലും തകര്‍പ്പന്‍ ഫോമിലാണ്. ബൗളിംഗിലെ പരാധീനതകള്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് എതിരായ മത്സരത്തിലൂടെ വെളിവാക്കപ്പെട്ടിരുന്നു. എല്‍എസ്ജിക്ക് എതിരെ കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും അത് പ്രതിരോധിക്കാന്‍ ബൗളിംഗ് നിരക്ക് സാധിക്കാത്തത് തിരിച്ചടിയാണ്.

IPL

അതേസമയം ഡല്‍ഹി ക്യാപിറ്റല്‍സ് നിരയില്‍ ഡേവിഡ് വാര്‍ണറിനേയും അക്ഷര്‍ പട്ടേലിനേയും ഒഴികെ ആര്‍ക്കും സ്ഥിരതയില്ല എന്നതാണ് പ്രശ്‌നം. കഴിഞ്ഞ കളിയില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ അവസാന ഓവറില്‍ കാണിച്ച പോരാട്ടവീര്യം ഡല്‍ഹി നിരയില്‍ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. ബാറ്റിംഗില്‍ ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ രണ്ടാമതുള്ള ഡേവിഡ് വാര്‍ണര്‍ തന്നെയാണ് ഡല്‍ഹിയുടെ കരുത്ത്.

എന്നാല്‍ പൃഥ്വി ഷായുടെ മോശം ഫോമാണ് ഡല്‍ഹിയുടെ തലവേദന. തുടര്‍ച്ചയായി പരാജയപ്പെടുന്നുണ്ടെങ്കിലും പൃഥ്വി ഷായ്ക്ക് ഇന്നും അവസരം നല്‍കും. ബാറ്റിംഗില്‍ ടോപ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം കിട്ടിയ അക്ഷര്‍ പട്ടേല്‍ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ച വെക്കുന്നുണ്ട്. ബൗളിംഗില്‍ ആന്റിച്ച് നോര്‍ത്യെയും മുസ്തഫിസുര്‍ റഹ്‌മാനിലും ആണ് പ്രതീക്ഷ. കുല്‍ദീപ് യാദവില്‍ നിന്ന് ഒരു മാച്ച് വിന്നിംഗ് പ്രകടനവും ഡല്‍ഹി ആഗ്രഹിക്കുന്നുണ്ട്.

സ്വന്തം കാണികള്‍ക്ക് മുന്നില്‍ ആതിഥേയര്‍ പരാജയപ്പെടുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ കാണുന്നത്. അതിനാല്‍ തന്നെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ന് ആര്‍സിബിക്ക് ഗ്രൗണ്ട് സപ്പോര്‍ട്ട് ലഭിക്കുമെങ്കിലും വിജയം ആരുടെ പക്ഷത്തായിരിക്കും എന്ന് കാത്തിരുന്ന് കാണണം. പതിവ് പോലെ ബാറ്റിംഗിന് അനുകൂലമായ പിച്ച് തന്നെയായിരിക്കും ഇന്ന് ചിന്നസ്വാമിയില്‍ ഒരുക്കുന്നത്.

എത്ര വലിയ ടോട്ടലും ചേസ് ചെയ്ത് പിടിക്കാന്‍ ബുദ്ധിമുട്ടില്ലാത്ത പിച്ചാണ് ഇവിടുത്തേത്. അതിനാല്‍ തന്നെ ആദ്യം ബാറ്റ് ചെയ്യുന്നവര്‍ പരാമവധി സ്‌കോര്‍ നേടാനായിരിക്കും ശ്രമിക്കുക. ടോസ് നേടുന്ന ക്യാപ്റ്റന്‍ ആദ്യം ബൗളിംഗ് ആയിരിക്കും തിരഞ്ഞെടുക്കുക. അവസാന ഓവറുകളില്‍ റണ്ണൊഴുകുന്ന തരത്തിലാണ് പിച്ച് ഒരുക്കിയിരിക്കുന്നത് എന്നതിനാല്‍ കാണികള്‍ക്ക് ആവേശം പകരുന്ന പ്രകടനങ്ങള്‍ക്ക് സാധ്യത ഏറെയാണ്.

Astro Tips: ഇതാണോ നിങ്ങളുടെ രാശി..? എങ്കില്‍ എപ്പോഴും വണ്‍സൈഡ് ലൗ ആയിരിക്കും

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സാധ്യതാ ഇലവന്‍: വിരാട് കോലി, ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), മഹിപാല്‍ ലോംറോര്‍, ഗ്ലെന്‍ മാക്സ്വെല്‍, ഷഹബാസ് അഹമ്മദ്, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), വെയ്ന്‍ പാര്‍നെല്‍, വനിന്ദു ഹസരംഗ, ഹര്‍ഷല്‍ പട്ടേല്‍, സിദ്ധാര്‍ത്ഥ് കൗള്‍, മുഹമ്മദ് സിറാജ്

ഡല്‍ഹി ക്യാപിറ്റല്‍സ് സാധ്യതാ ഇലവന്‍: പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍ (ക്യാപ്റ്റന്‍), ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), മനീഷ് പാണ്ഡെ, അക്‌സര്‍ പട്ടേല്‍, ലളിത് യാദവ്, റിപാല്‍ പട്ടേല്‍, ഖലീല്‍ അഹമ്മദ്, കുല്‍ദീപ് യാദവ്, ആന്റിച്ച് നോര്‍ട്ട്‌ജെ, മുസ്തഫിസുര്‍ റഹ്‌മാന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+