IPL 2023: ആവേശപ്പോരില്‍ ഹൈദരാബാദിനെ മുട്ടുകുത്തിച്ച് ഡല്‍ഹി; ഏഴ് റണ്‍സിന്റെ ജയം
ഹൈദരാബാദ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ഏഴ് റണ്‍സിന്റെ ആവേശജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 145 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് സാധിച്ചില്ല. എസ്ആര്‍എച്ച് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 137 റണ്‍സെ എടുത്തുള്ളൂ. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി മയാങ്ക് അഗര്‍വാള്‍ 49 റണ്‍സ് നേടി.
85 ന് അഞ്ച് എന്ന നിലയില്‍ തകര്‍ന്ന ഹൈദരാബാദിനെ ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ക്ലാസന്‍- സുന്ദര്‍ സഖ്യമാണ് തിരികെ മത്സരത്തിലേക്ക് കൊണ്ടുവന്നത്. ക്ലാസന്‍ 19 പന്തില്‍ 31 റണ്‍സ് എടുത്തപ്പോള്‍ സുന്ദര്‍ 15 പന്തില്‍ 24 റണ്‍സുമായി പുറത്താകാതെ നിന്നു. സണ്‍റൈസേഴ്‌സിനായി ആന്റിച്ച് നോര്‍ത്യെയും അക്‌സര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് ആണ് എടുത്തത്. വാഷിംഗ്ടണ്‍ സുന്ദറിന്റെ മികച്ച ബൗളിംഗ് പ്രകടനമാണ് ഡല്‍ഹി മുന്‍നിരയെ തകര്‍ത്ത് കളഞ്ഞത്. ഇന്നിംഗ്‌സിലെ മൂന്നാം പന്തില്‍ തന്നെ ഫില്‍ സാള്‍ട്ടിനെ പുറത്താക്കി ഭുവനേശ്വര്‍ കുമാര്‍ ഹൈദരാബാദിന് മികച്ച തുടക്കമാണ് നല്‍കിയത്.
Pregnancy Tips: സ്‌കാനിംഗൊന്നും വേണ്ട.. കുട്ടി ആണാണോ പെണ്ണാണോ എന്നറിയാം
62 റണ്‍സ് എടുക്കുമ്പോഴേക്ക് അഞ്ച് വിക്കറ്റ് നഷ്ടമായ ഡല്‍ഹിയെ പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന മനീഷ് പാണ്ഡെ അക്‌സര്‍ പട്ടേല്‍ സഖ്യമാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ സ്‌കോര്‍ ബോര്‍ഡില്‍ 59 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 34 റണ്‍സ് എടുത്ത അക്‌സര്‍ പട്ടേലിനെ പുറത്താക്കി ഭുവേശ്വര്‍ കുമാറാണ് ഹൈദരാബാദിന് ബ്രേക്ക് ത്രൂ നല്‍കിയത്.
പിന്നാലെ 27 പന്തില്‍ 34 റണ്‍സ് എടുത്ത് മനീഷ് പാണ്ഡെയും പുറത്തായി. ഡേവിഡ് വാര്‍ണര്‍ (21), ഫില്‍ സാള്‍ട്ട് (0), മിച്ചല്‍ മാര്‍ഷ് (25), സര്‍ഫ്രാസ് ഖാന്‍ (10), അമന്‍ ഹക്കീം ഖാന്‍ (4) എന്നിവര്‍ എട്ടോവറിനുള്ളില്‍ കൂടാരം കയറി. പോയന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ് ഡല്‍ഹി ക്യാപിറ്റല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും.












Click it and Unblock the Notifications