IPL 2023: അടിക്ക് തിരിച്ചടി... അടിവാരത്തില്‍ നിന്ന് കരകയറി ഡല്‍ഹി, ബാംഗ്ലൂര്‍ തോറ്റമ്പി
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ത്രസിപ്പിക്കുന്ന ജയം. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി ക്യാപിറ്റല്‍സ് ഏഴ് വിക്കറ്റും 3.2 ഓവറും ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഓപ്പണര്‍ ഫില്‍ സാള്‍ട്ടിന്റെ മികച്ച പ്രകടനമാണ് ഡല്‍ഹിക്ക് അനായാസ ജയം സമ്മാനിച്ചത്. 45 പന്തില്‍ എട്ട് ഫോറും ആറ് സിക്‌സും അടക്കം 87 റണ്‍സാണ് ഫില്‍ സാള്‍ട്ട് അടിച്ചെടുത്തത്.
ഡേവിഡ് വാര്‍ണര്‍ (22), മിച്ചല്‍ മാര്‍ഷ് (26), റിലീ റോസൊ (35) എന്നിവരും മികച്ച പിന്തുണ നല്‍കി. ജയത്തോടെ എട്ട് പോയന്റുമായി ഡല്‍ഹി ക്യാപിറ്റല്‍സ് ഒമ്പതാം സ്ഥാനത്തായി. ആര്‍സിബിക്കായി ജോഷ് ഹാസല്‍വുഡും കരണ്‍ ശര്‍മ്മയും ഹര്‍ഷല്‍ പട്ടേലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. സീസണില്‍ ഡല്‍ഹിയുടെ നാലാമത്തെ ജയമാണിത്. ബാംഗ്ലൂര്‍ ബൗളര്‍മാരില്‍ മുഹമ്മദ് സിറാജ് നിരാശപ്പെടുത്തി.

രണ്ടോവറില്‍ 28 റണ്‍സാണ് സിറാജ് വിട്ട് കൊടുത്തത്. ഹര്‍ഷല്‍ പട്ടേല്‍ രണ്ടോവറില്‍ 32 റണ്‍സും വിട്ടുകൊടുത്തു. ഒന്നാം വിക്കറ്റില്‍ വാര്‍ണറുമൊത്ത് 60 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ സാള്‍ട്ട് രണ്ടാം വിക്കറ്റില്‍ മിച്ചല്‍ മാര്‍ഷുമായി 59 റണ്‍സിന്റേയും മൂന്നാ വിക്കറ്റില്‍ 52 റണ്‍സിന്റേയും കൂട്ടുകെട്ടുണ്ടാക്കിയതാണ് ഡല്‍ഹിക്ക് അനായാസ ജയം സമ്മാനിച്ചത്.
Relationship Tips: വിവാഹമോചനം തെറ്റാണോ..? ബന്ധം വേര്‍പ്പെടുത്തുന്നതിന്റെ പ്രധാന കാരണങ്ങള്‍ ഇവയാണ്
നേരത്തെ ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 182 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി. ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഓപ്പണര്‍മാരായ വിരാട് കോഹ്ലിയും ഫാഫ് ഡുപ്ലെസിസും മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 82 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

45 റണ്‍സെടുത്ത ഡുപ്ലെസിയെ മാര്‍ഷ് പുറത്താക്കി. പിന്നാലെ ക്രീസിലെത്തി ഗ്ലെന്‍ മാക്‌സ്വെല്ലിനെ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താക്കി മാര്‍ഷ് വീണ്ടും പ്രഹരമേല്‍പ്പിച്ചു. എന്നാല്‍ ഒരറ്റത്ത് കോഹ്ലി അപ്പോഴേക്കും നങ്കൂരമിട്ടിരുന്നു. മൂന്നാം വിക്കറ്റില്‍ മഹിപാല്‍ ലോംറോറുമായി ചേര്‍ന്ന് 55 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് കോഹ്ലി മടങ്ങിയത്.
അര്‍ധസെഞ്ച്വറി നേടിയ കോഹ്ലിയെ (55) മുകേഷ് കുമാറാണ് പുറത്താക്കിയത്. കൂറ്റനടികളുമായി അതിനിടെ ലോംറോര്‍ സ്‌കോര്‍ ഉയര്‍ത്തി. 29 പന്തില്‍ 54 റണ്‍സെടുത്ത ലോംറോര്‍ അവസാന ഓവറുകളില്‍ കത്തി പടര്‍ന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനായി മിച്ചല്‍ മാര്‍ഷ് രണ്ട് വിക്കറ്റ് വീഴ്ത്തി.












Click it and Unblock the Notifications