IPL 2023: ആ കാല്‍ക്കുലേറ്ററിങ്ങെടുത്തേ..; ഡല്‍ഹിയുടെ പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല!!
ഐപിഎല്‍ ഈ സീസണില്‍ ഏറ്റവും നിരാശപ്പെടുത്തിയ ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളിലും തോല്‍വി ഏറ്റുവാങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് ഐപിഎല്ലിലെ തങ്ങളുടെ ഏറ്റവും മോശം തുടക്കമാണ് കുറിച്ചിരിക്കുന്നത്. തുടര്‍ച്ചയായ അഞ്ചാം തോല്‍വിയോടെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്ലേ ഓഫ് സാധ്യകള്‍ക്ക് മേല്‍ കരിനിഴല്‍ വീണിരിക്കുകയാണ്.
ശനിയാഴ്ച റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടാണ് ഡല്‍ഹി ക്യാപിറ്റല്‍സ് തങ്ങളുടെ അഞ്ചാം തോല്‍വി വഴങ്ങിയത്. സ്ഥിരം ക്യാപ്റ്റനായിരുന്ന റിഷഭ് പന്തിന് അപകടം പറ്റിയതിനെ തുടര്‍ന്ന് ഡേവിഡ് വാര്‍ണര്‍ ആണ് ഈ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുന്നത്. ബാറ്റിംഗില്‍ ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ ഡേവിഡ് വാര്‍ണര്‍ മുന്‍പന്തിയിലാണ് എങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിക്കുന്നില്ല എന്നതാണ് പ്രശ്‌നം.

ഒരുപറ്റം മികച്ച താരങ്ങളുണ്ടായിട്ടും ഒത്തിക്കത്തോടെ കളിക്കാന്‍ സാധിക്കുന്നില്ല എന്നതാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നേരിടുന്ന പ്രശ്‌നം. ഡല്‍ഹിൃ ക്യാപിറ്റല്‍സിന്റെ നിലവിലെ മോശം ഫോമില്‍ പ്ലേ ഓഫ് ബര്‍ത്ത് എന്നത് സ്വപ്‌നം കാണുന്നതിനും അപ്പുറത്താണ്. എന്നാല്‍ പൂര്‍ണമായും ഡല്‍ഹി ക്യാപിറ്റല്‍സിന് പ്ലേ ഓഫ് സാധ്യത നഷ്ടപ്പെട്ടിട്ടുമില്ല. ഡല്‍ഹി ക്യാപിറ്റല്‍സിന് ഇനി ഒമ്പത് കളികളാണ് ബാക്കിയുള്ളത്.
ഇതില്‍ എട്ട് മത്സരത്തിലും മികച്ച റണ്‍റേറ്റോട് കൂടി ജയിച്ചാല്‍ മാത്രമെ ഡല്‍ഹി ക്യാപിറ്റല്‍സിന് പ്ലേ ഓഫ് ബര്‍ത്തില്‍ പ്രതീക്ഷ വെക്കാന്‍ പറ്റൂ. നിലവില്‍ പോയന്റ് പട്ടികയില്‍ ഉള്ള ആദ്യ നാല് ടീമുകള്‍ക്കും ആറ് പോയന്റ് വീതമാണ് ഉള്ളത്. മുംബൈ ഇന്ത്യന്‍സ് ഒഴികെയുള്ള നാല് ടീമുകള്‍ക്ക് നാല് പോയന്റും ഉണ്ട്. അതിനാല്‍ ഇത്തവണ പ്ലേ ഓഫ് ബര്‍ത്തിനായി തീ പാറുന്ന പോരാട്ടം തന്നെ ഉണ്ടാകും എന്ന് ഉറപ്പാണ്.
അതിനിടയില്‍ ആണ് ഇനി വരാനിരിക്കുന്ന എല്ലാ മത്സരങ്ങളും ജയിക്കുക എന്ന നിലയിലേക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് എത്തിയിരിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (2), ഗുജറാത്ത് ടൈറ്റന്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, ചെന്നൈ സൂപ്പര്‍കിംഗ്‌സ് (2) പഞ്ചാബ് കിംഗ്‌സ് (2) എന്നിവരോടാണ് ഇനി ഡല്‍ഹി ക്യാപിറ്റല്‍സിന് മത്സരം ബാക്കിയുള്ളത്.
Marriage Tips: വിവാഹത്തിന് എന്തിന് സമ്മതിക്കണം..? ഇതാ ചില കാരണങ്ങള്‍
പഞ്ചാബ് കിംഗ്സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ എന്നിവര്‍ക്കൊപ്പം ഇതുവരെ ഐപിഎല്‍ കിരീടം നേരിടാത്ത ടീം എന്ന മോശം റെക്കോഡും ഡല്‍ഹിക്കുണ്ട്. അത് മറികടന്ന് ഇത്തവണയെങ്കിലും കിരീടം എന്ന നേട്ടം സ്വപ്‌നം കണ്ടിറങ്ങിയ ടീമിന് പ്ലേ ഓഫെങ്കിലും ഉറപ്പാക്കേണ്ട ഗതികേടിലാണ്. ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍മാരായ സൗരവ് ഗാംഗുലിയും റിക്കി പോണ്ടിംഗുമാണ് ഡല്‍ഹി ടീമിന്റെ പിന്‍നിരയില്‍ ഉള്ളത് എന്നതാണ് മറ്റൊരു വിരോധാഭാസം.












Click it and Unblock the Notifications