Get Updates
Get notified of breaking news, exclusive insights, and must-see stories!

IPL 2023: ഒറ്റവാക്കില്‍ ധോണിയെ എങ്ങനെ വിവരിക്കാം..? ഡല്‍ഹി താരങ്ങള്‍ പറഞ്ഞത് കേട്ടോ..!! വൈറല്‍ വീഡിയോ

മഹേന്ദ്ര സിംഗ് ധോണി എന്ന ക്രിക്കറ്റര്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ എന്നല്ല ലോകക്രിക്കറ്റിന്റെ തന്നെ ഐക്കണ്‍മാരില്‍ ഒരാളാണ്. ഇന്ത്യക്കായി ടി 20, ഏകദിന ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും നേടിത്തന്ന ധോണി ഐപിഎല്ലില്‍ ഇപ്പോഴും സജീവമാണ്. ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ നായകനായ ധോണി ഈ സീസണോടെ ഐപിഎല്ലില്‍ നിന്ന് വിരമിച്ചേക്കും എന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

ഈ സീസണില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ എവേ മത്സരങ്ങളില്‍ പോലും സ്റ്റേഡിയങ്ങള്‍ മഞ്ഞക്കടലായി മാറുന്ന കാഴ്ചയാണ് കണ്ടിരുന്നത്. ധോണി എന്ന താരം തന്നെയാണ് അതിന് കാരണം. 2020 ഓഗസ്റ്റ് 15 ന് ആണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഐപിഎല്ലിലെ തന്റെ സാന്നിധ്യത്തിലൂടെ ധോണി ഇപ്പോഴും ആരാധകരെ ത്രസിപ്പിക്കുന്നു.

MS Dhoni IPL

ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും സ്ഥിരതയാര്‍ന്ന ടീമാണ് ചെന്നൈ സൂപ്പര്‍കിംഗ്‌സ്. നാല് തവണ കിരീടം നേടി ചെന്നൈ സൂപ്പര്‍കിംഗ്‌സ് ഐപിഎല്ലില്‍ കൂടുതല്‍ തവണ പ്ലേ ഓഫ് കളിച്ച ടീം കൂടിയാണ്. ഈ സീസണിലും പ്ലേ ഓഫ് ലക്ഷ്യമാക്കി കൊണ്ട് തന്നെയാണ് ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ കുതിപ്പ്. നിലവില്‍ 13 പോയന്റുമായി രണ്ടാം സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്.

ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനോട് ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ മത്സരം. 10 കളിയില്‍ നിന്ന് എട്ട് പോയന്റുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ്. പ്ലേ ഒാഫിനായി നേരിയ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഇന്നത്തെ മത്സരം തീ പാറും എന്നുറപ്പാണ്. അതിനിടെ വളരെ രസകരമായ ഒരു വീഡിയോ പങ്ക് വെച്ചിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് അവരുടെ ട്വിറ്റര്‍ പേജില്‍.

Vastu Tips: കറിവേപ്പില ഇവിടെ നടല്ലേ... വീട്ടില്‍ കലഹം ഉറപ്പ്

മഹേന്ദ്ര സിംഗ് ധോണിയെ ഒറ്റവാക്കില്‍ എന്താണ് വിശേഷിപ്പിക്കുന്നത് എന്ന ചോദ്യത്തിന് ഡല്‍ഹി ക്യാപിറ്റല്‍സ് താരങ്ങള്‍ പറയുന്ന മറുപടിയാണ് വീഡിയോയില്‍ ഉള്ളത്. ഇശാന്ത് ശര്‍മ്മയും അക്‌സര്‍ പട്ടേലും അടക്കമുള്ള താരങ്ങള്‍ വീഡിയോയില്‍ ധോണിയെ കുറിച്ച് പറയുന്നുണ്ട്. ബിഗ് ബ്രദര്‍ എന്നാണ് ഇശാന്ത് ശര്‍മ്മ മഹേന്ദ്ര സിംഗ് ധോണിയെ വിശേഷിപ്പിക്കുന്നത്. മിസ്റ്റര്‍ കൂള്‍ എന്നാണ് അക്‌സര്‍ പട്ടേല്‍ നല്‍കുന്ന വിശേഷണം.

മറ്റുള്ളവര്‍ ദി ക്യാപ്റ്റന്‍, ക്യാപ്റ്റന്‍ കൂള്‍, ഇതിഹാസം, ഗോഡ് എന്നൊക്കെ ധോണിയെ വിശേഷിപ്പിക്കുന്നുണ്ട്. എന്നാല്‍ ധോണിയെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല എന്നാണ് പ്രിയം ഗാര്‍ഗ് പറഞ്ഞത്. ഡല്‍ഹി ക്യാപിറ്റല്‍സ് പങ്ക് വെച്ച വീഡിയോ ഇതിനോടകം തന്നെ വൈറലാകുന്നുണ്ട്. ഐപിഎല്ലിന്റെ ആദ്യ സീസണിലെ ലേലത്തില്‍ റെക്കോഡ് തുകക്കായിരുന്നു ചെന്നൈ ധോണിയെ ടീമിലെത്തിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+