Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവില്‍ കഷ്ടപ്പെട്ട് പൊരുതി നേടി ഡല്‍ഹി, കൊല്‍ക്കത്തയ്‌ക്കെതിരെ 4 വിക്കറ്റ് ജയം

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാമത്തെ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് വിജയം. 4 വിക്കറ്റിനാണ് ടീം വിജയിച്ചത്. ടൂര്‍ണമെന്റില്‍ ഡല്‍ഹി നേടുന്ന ആദ്യ വിജയമാണ് ഇത്. എന്നാല്‍ മത്സരത്തില്‍ ബാറ്റിംഗ് ദുഷ്‌കരമായപ്പോള്‍ മികച്ച തുടക്കം കിട്ടിയിട്ടും കഷ്ടപ്പെട്ട് ജയിക്കേണ്ട അവസ്ഥയിലേക്ക് വീണുപോവുകയായിരുന്നു ഡല്‍ഹി. ഡേവിഡ് വാര്‍ണര്‍(57) ഒഴിച്ച് ബാക്കിയുള്ളവരൊന്നും കഴിവിനൊത്ത പ്രകടനം പുറത്തെടുത്തില്ല.

128 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിയുടെ തുടക്കം നന്നായിരുന്നു. സ്‌കോര്‍ 38ല്‍ നില്‍ക്കെ 11 പന്തില്‍ 13 റണ്‍സെടുത്ത പൃഥ്വി ഷായെ ടീമിന് ആദ്യം നഷ്ടമായി. പിന്നീട് മിച്ചല്‍ മാര്‍ഷ്(2) ഫില്‍ സാല്‍ട്ട്(5) എന്നിവരെയും വേഗത്തില്‍ നഷ്ടമായി. ഇരുവരും വമ്പന്‍ ഷോട്ടിന് ശ്രമിച്ചാണ് പുറത്തായത്.

warner nitish rana

മനീഷ് പാണ്ഡെ(21) ഒരിക്കല്‍ കൂടി ഭേദപ്പെട്ട പ്രകടനം നടത്തി. അമാന്‍ ഹക്കീം ഖാന്‍(0) വീണ്ടും നിരാശപ്പെടുത്തി. കെകെആറിന്റെ സ്പിന്‍ നിരയാണ് മത്സരത്തില്‍ തിളങ്ങിയത്. വരുണ്‍ ചക്രവര്‍ത്തി, അനുകൂല്‍ റോയ്, നിതീഷ് റാണ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മത്സരത്തില്‍ ഡല്‍ഹിയെ പിന്നോട്ടടിച്ചതും ഈ മൂന്ന് പേരുടെയും ബൗളിംഗാണ്. പവര്‍പ്ലേയില്‍ അടക്കം മുന്നിലായിട്ടും സ്പിന്‍ മിടുക്കില്‍ കെകെആര്‍ തിരിച്ചുവരികയായിരുന്നു. അതേസമയം മറ്റൊരു സ്പിന്നര്‍ സുനില്‍ നരെയ്ന്‍ നിരാശപ്പെടുത്തി.

നേരത്തെ മികച്ച ബൗളിംഗ് കൊണ്ട് കെകെആറിനെ വരിഞ്ഞ് മുറുകുകയായിരുന്നു ഡല്‍ഹി. ഒരു ബാറ്റ്‌സ്മാന്‍മാര്‍ക്കും നല്ല രീതിയില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല. ടോസ് നേടിയ ഡല്‍ഹി കെകെആറിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാല്‍ ഓപ്പണര്‍ ലിറ്റണ്‍ ദാസിനെ നാല് റണ്‍സില്‍ ടീമിന് നഷ്ടമായി. നാല് പന്തുകളാണ് താരം നേരിട്ടത്. കഴിഞ്ഞ കളിയിലെ സെഞ്ച്വറി വീരന്‍ വെങ്കടേഷ് അയ്യര്‍ പൂജ്യത്തിന് പുറത്തായി. നേരിട്ട രണ്ടാം പന്തിലായിരുന്നു ഇത്.

പോഹയും താലി മീല്‍സും വന്‍ വെറൈറ്റിയാണ്; മധ്യപ്രദേശിലെ ഫുഡ് വേറെ ലെവല്‍, കഴിക്കാന്‍ റെഡിയായിക്കോ

ക്യാപ്റ്റന്‍ നിതീഷ് റാണ(4), മന്‍ദീപ് സിംഗ് (12)എന്നിവരും പരാജയപ്പെട്ടു. റിങ്കു സിംഗ്(6) സുനില്‍ നരെയ്ന്‍(4) എന്നിവരും നിരാശപ്പെടുത്തി. അതേസമയം കെകആറിന്റെ ബാറ്റിംഗില്‍ ജേസന്‍ റോയ്(43) ആന്ദ്രേ റസ്സല്‍(38) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. 39 പന്തില്‍ അഞ്ച് ബൗണ്ടറിയടങ്ങുന്നതായിരുന്നു റോയിയുടെ ഇന്നിംഗ്‌സ്. അതേസമയം റസ്സലിന്റെ ഇന്നിംഗ്‌സില്ലായിരുന്നുവെങ്കില്‍ നൂറ് റണ്‍സില്‍ താഴെയുള്ള സ്‌കോറിന് കെകെആര്‍ പുറത്താവുമായിരുന്നു.

അവസാന ഓവറില്‍ മൂന്ന് സിക്‌സര്‍ തുടരെ പറത്തിയ റസ്സല്‍ മത്സരത്തില്‍ കെകെആറിന് ചെറിയൊരു ആശ്വാസം നല്‍കി. 31 പന്തില്‍ നാല് സിക്‌സറും ഒരു ബൗണ്ടറിയുമടങ്ങുന്നതായിരുന്നു റസ്സലിന്റെ ഇന്നിംഗ്‌സ്. കെകെആര്‍ നിരയില്‍ ഇഷാന്ത് ശര്‍മ, നോര്‍ക്കിയ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടുവിക്കറ്റെടുത്തു. മുകേഷ് കുമാറിന് ഒരു വിക്കറ്റ് ലഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+