Get Updates
Get notified of breaking news, exclusive insights, and must-see stories!

IPL 2023: കില്ലര്‍ മില്ലര്‍ തിരിച്ചെത്തുന്നു... ഡല്‍ഹി നിരയില്‍ നോര്‍ത്യയോ എന്‍ഗിഡിയോ..? സാധ്യതാ ഇലവന്‍ ഇതാ

ഐപിഎല്ലില്‍ ഇന്ന് നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലാണ് പോരാട്ടം. ആദ്യ മത്സരത്തില്‍ കരുത്തരായ ചെന്നൈ സൂപ്പര്‍കിംഗ്‌സിനെ തറപറ്റിച്ചാണ് ഗുജറാത്ത് ടൈറ്റന്‍സ് ഈ സീസണിലെ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുന്നത്. അതേസമയം ആദ്യ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് 50 റണ്‍സ് തോല്‍വി ഏറ്റുവാങ്ങിയാണ് ഡല്‍ഹിയുടെ വരവ്.

അതിനാല്‍ തന്നെ ജയത്തില്‍ കുറഞ്ഞതൊന്നും ഡല്‍ഹി പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ രണ്ടാം മത്സരത്തിലും ജയിച്ച് പോയന്റ് പട്ടികയില്‍ ഒന്നാമത് എത്താനാണ് ഗുജറാത്ത് നോക്കുന്നത്. ആദ്യ മത്സരത്തില്‍ ജയിച്ചെങ്കിലും നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ നാലാം സ്ഥാനത്താണ് ഗുജറാത്ത് ടൈറ്റന്‍സ്. അതിനാല്‍ ജയം മാത്രമായിരിക്കും ഗുജറാത്ത് ടൈറ്റന്‍സും ലക്ഷ്യമിടുക.

ipl

Image Credit: Jio Cinema

അതേസമയം ഗുജറാത്ത് ടൈറ്റന്‍സിനെ സംബന്ധിച്ച് കെയ്ന്‍ വില്യംസണിന് കാല്‍മുട്ടിന് പരിക്കേറ്റത് ഗുജറാത്ത് ടൈറ്റന്‍സിന് തിരിച്ചടിയാണ്. ക്യാപ്റ്റന്‍സിയില്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് വില്യംസണിന്റെ സേവനം സഹായകമാണ്. അതിനിടെ ഡേവിഡ് മില്ലര്‍ ഈ മത്സരം തൊട്ട് ടീമുലുണ്ടാകും എന്നത് ഗുജറാത്ത് ടൈറ്റന്‍സിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. മികച്ച ഫോമിലുള്ള് ശുഭ്മാന്‍ ഗില്ലിനൊപ്പം വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ തന്നെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും.

സായ് സുദര്‍ശന്‍, ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, വിജയ് ശങ്കര്‍, രാഹുല്‍ ടെവാതിയ തുടങ്ങിയവര്‍ അടങ്ങുന്ന ഗംഭീര ബാറ്റിംഗ് ലൈനപ്പ് ആണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ ശക്തി. ഗുജറാത്തിന്റെ സാധ്യതാ ഇലവന്‍: ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, സായ് സുദര്‍ശന്‍, ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, വിജയ് ശങ്കര്‍, രാഹുല്‍ ടെവാതിയ, റാഷിദ് ഖാന്‍, അല്‍സാരി ജോസഫ്, മുഹമ്മദ് ഷാമി, ജോഷ് ലിറ്റില്‍.

Astro Tips: പുരുഷന്‍മാര്‍ ഏത് കൈയിലാണ് സ്വര്‍ണമോതിരം ധരിക്കേണ്ടത്..? സ്വര്‍ണത്തിന് പിന്നിലെ ജ്യോതിഷം ഇത്

മറുവശത്ത് ഋഷഭ് പന്തിന്റെ അഭാവം ഡല്‍ഹി ക്യാപിറ്റല്‍സിനെ നന്നായി അലട്ടുന്നുണ്ട്. ഈ മത്സരം ജയിച്ച് തിരിച്ചുവരവിനാണ് ഡല്‍ഹി ശ്രമിക്കുക. ആന്റിച്ച് നോര്‍ത്യെ, ലുങ്കി എന്‍ഗിഡി എന്നീ പേസര്‍മാരില്‍ ആരെ ഉള്‍പ്പെടുത്തും എന്നതായിരിക്കും ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്രധാന തലവേദന. മികച്ച ഫോമിലുള്ള റിലീ റോസോവിനെ ഒഴിവാക്കിയായിരിക്കും ഇവരില്‍ ആരെയെങ്കിലും ഡല്‍ഹി പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തുക.

മനീഷ് പാണ്ഡെ, ലളിത് യാദവ് എന്നിവര്‍ ആയിരിക്കും റീലി റോസോവിന്റെ അസാന്നിധ്യം മധ്യനിരയില്‍ നികത്തുക. വാര്‍ണറും പൃഥ്വി ഷായും തന്നെ ഓപ്പണിംഗിന് എത്തും. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സാധ്യതാ ഇലവന്‍: ഡേവിഡ് വാര്‍ണര്‍, പൃഥ്വി ഷാ, മിച്ചല്‍ മാര്‍ഷ്, മനീഷ് പാണ്ഡെ, സര്‍ഫറാസ് ഖാന്‍, റോവ്മാന്‍ പവല്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ആന്റിച്ച് നോര്‍ത്യെ, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+