IPL 2023: കളി പറയുന്നതിനോ ഇത്രയും ശമ്പളം..!!? കമന്റേറ്റര്‍മാരുടെ പ്രതിഫലം കേട്ടോ
ഐപിഎല്‍ ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയവും പണം പൊടിക്കുന്നതുമായ കായിക ഇനമാണ്. കളിക്കാര്‍ക്കും പരിശീലകര്‍ക്കും എല്ലാം കോടികളാണ് പ്രതിഫലമായി നല്‍കുന്നത്. അതുപോലെ തന്നെ ഐപിഎല്ലില്‍ കളി പറയുന്ന കമന്റേറ്റര്‍മാര്‍ക്കുമുണ്ട് കണ്ണഞ്ചിപ്പിക്കുന്ന പ്രതിഫലം. കൊവിഡ് നിയന്ത്രണങ്ങള്‍ അവസാനിച്ചതിനാല്‍ തന്നെ ഇത്തവണ പഴയ ഫോര്‍മാറ്റിലേക്ക് ഐപിഎല്‍ തിരിച്ചെത്തിയിരിക്കുകയാണ്.
അതിനാല്‍ തന്നെ ടീമുകളുടെ താരസമ്പന്നത പോലെ തന്നെ കമന്ററി പാനലും ഇത്തവണ നഷ്ടപ്രതാപം വീണ്ടെടുത്തിരിക്കുകയാണ്. ഐപിഎല്‍ കമന്റേറ്റര്‍മാരുടെ ശമ്പളവും ഓരോരുത്തര്‍ക്കും ശമ്പളം നല്‍കുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്നും ചിന്തിച്ചിട്ടുണ്ടോ. ഐപില്‍ ഈ സീസണിലെ പ്രമുഖ കമന്റേറ്റര്‍മാരുടെ ശമ്പളം എത്രയാണ് എന്ന് നമുക്ക് പരിശോധിക്കാം.

ഇത്തവണയും പരിചയസമ്പന്നരായ കമന്റേറ്റര്‍മാരുടെ എലൈറ്റ് പാനലിനെയാണ് ഐപിഎല്ലില്‍ കളി പറയാന്‍ എത്തിയിരിക്കുന്നത്. ഈ കമന്റേറ്റര്‍മാരുടെ ശമ്പളവും ഐപിഎല്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മുന്‍ താരങ്ങളായ നിരവധി പ്രമുഖ താരങ്ങള്‍ ഇത്തവണ ഐപിഎല്‍ കമന്ററി പാനലില്‍ ഉണ്ട്. ഇന്ത്യന്‍ കമന്റേറ്റര്‍മാരായ സുനില്‍ ഗവാസ്‌കര്‍, ഹര്‍ഷ ഭോഗ്ലെ, സഞ്ജയ് മഞ്ജരേക്കര്‍, ആകാശ് ചോപ്ര എന്നിവര്‍ വര്‍ഷങ്ങളായി ഐപിഎല്ലില്‍ കമന്ററി പറയുന്നവരാണ്.
ഇവര്‍ക്കൊപ്പം സൈമണ്‍ ഡള്‍, മാര്‍ക്ക് നിക്കോളാസ്, ഇയാന്‍ ബിഷപ്പ്, ഡാനി മോറിസണ്‍ തുടങ്ങിയ അന്താരാഷ്ട്ര കമന്റേറ്റര്‍മാരും ഉള്‍പ്പെടുന്നു. ഈ കമന്റേറ്റര്‍മാര്‍ക്ക് അവരുടെ വൈദഗ്ധ്യത്തിനും കമന്ററിയുടെ ആകര്‍ഷണീയതയും അടിസ്ഥാനമാക്കിയാണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഐപിഎല്‍ കമന്റേറ്റര്‍മാരില്‍ മൂന്ന് പ്രധാന വിഭാഗങ്ങളുണ്ട്. ഡഗ് ഔട്ട് പാനല്‍, ഇംഗ്ലീഷ് പാനല്‍, ഹിന്ദി പാനല്‍ എന്നിവയാണ് ഇവ്.
ഈ മൂന്ന് പാനലിനും വ്യത്യസ്ത ശമ്പള സ്‌കെയില്‍ ആണ് അനുവദിച്ചിട്ടുള്ളത്. ഡഗൗട്ട് പാനലിന് 500,000 ഡോളര്‍ മുതല്‍ 700,000 ഡോളര്‍ വരെയാണ് ആകെ ശമ്പളം. ഇംഗ്ലീഷ് പാനലിന് 250,000 ഡോളര്‍ മുതല്‍ 500,000 ഡോളര്‍ വരെയും
ഹിന്ദി പാനലിന് 80,000 ഡോളര്‍ മുതല്‍ 350,000 ഡോളര്‍ വരെയുമാണ് ആകെ ശമ്പളം. ചില മുന്‍നിര കമന്റേറ്റര്‍മാര്‍ പ്രതിവര്‍ഷം 100,000 ഡോളറിലധികം സമ്പാദിക്കും എന്നാണ് റിപ്പോര്‍ട്ട്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, മേജര്‍ ലീഗ് ബേസ്‌ബോള്‍ തുടങ്ങിയ മറ്റ് ലീഗുകളിലെ കമന്റേറ്റര്‍മാരുടെ ശമ്പളത്തേക്കാള്‍ വളരെ കൂടുതലാണ് ഇത്. ഐപിഎല്‍ 2023 ന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍ എന്ന നിലയില്‍, സ്റ്റാര്‍ ഇന്ത്യ അതിന്റെ പാനലിലേക്ക് ലോകോത്തര കമന്റേറ്റര്‍മാരെ ആണ് ഇത്തവണ റിക്രൂട്ട് ചെയ്യയ്തിട്ടുള്ളത്. മത്സരങ്ങള്‍ ഹിന്ദി, ഇംഗ്ലീഷ്, പ്രാദേശിക ഭാഷകള്‍ ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ സ്റ്റാര്‍ ഇന്ത്യ സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
ഐപിഎല്‍ 2023 ലെ ഹിന്ദി കമന്റേറ്റര്‍മാരുടെ ശമ്പളം ഇങ്ങനെയാണ്. ആകാശ് ചോപ്ര (350,000 ഡോളര്‍), ആശിഷ് നെഹ്റ (200,000 ഡോളര്‍), ഗൗതം ഗംഭീര്‍ (200,000 ഡോളര്‍), ഇര്‍ഫാന്‍ പത്താന്‍ (200,000 ഡോളര്‍), അജിത് അഗാര്‍ക്കര്‍ (200,000 ഡോളര്‍), കിരണ്‍ മോര്‍ (200,000 ഡോളര്‍), സഞ്ജയ് ബംഗാര്‍ (80,000 ഡോളര്‍), നിഖില്‍ ചോപ്ര (80,000 ഡോളര്‍), എന്നിങ്ങനെയാണ്. കമന്റേറ്റര്‍മാര്‍ക്ക് പുറമെ, ഐപിഎല്ലിന്റെ അവതാരകരും നല്ല പ്രതിഫലം വാങ്ങിക്കുന്നുണ്ട്.
ഒരു ഐപിഎല്‍ അവതാരകന്റെ ശരാശരി ശമ്പളം പ്രതിവര്‍ഷം 50,000 ഡോളര്‍ ആണ്. നാഷണല്‍ ഫുട്‌ബോള്‍ ലീഗ്, നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ തുടങ്ങിയ മറ്റ് സ്‌പോര്‍ട്‌സ് ലീഗുകളിലെ അവതാരകരുടെ ശമ്പളത്തേക്കാള്‍ കൂടുതലാണിത്. ഐപിഎല്‍ 2023 ലെ ഇംഗ്ലീഷ് കമന്റേറ്റര്‍മാരുടെ ശമ്പളം ഇങ്ങനെയാണ്.
ഹര്‍ഷ ഭോഗ്ലെ (500,000 ഡോളര്‍), ഇയാന്‍ ബിഷപ്പ് (500,000 ഡോളര്‍), മൈക്കല്‍ സ്ലേറ്റര്‍ (500,000 ഡോളര്‍), സുനില്‍ ഗവാസ്‌കര്‍ (500,000 ഡോളര്‍), മാര്‍ക്ക് നിക്കോളാസ് (500,000 ഡോളര്‍), കുമാര്‍ സംഗക്കാര (500,000 ഡോളര്‍), സൈമണ്‍ ഡൗള്‍ (350,000 ഡോളര്‍), ഡാനി മോറിസണ്‍ (350,000 ഡോളര്‍) എന്നിങ്ങനെയാണ്.












Click it and Unblock the Notifications