കണ്ണ് തള്ളരുത്..; ഐപിഎല്ലില്‍ നിന്ന് മാത്രം ഇവര്‍ സമ്പാദിച്ചത് എത്രയെന്നറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും..!!

ഐപിഎല്ലില്‍ കോടികളുടെ പണമിടപാടാണ് നടക്കുന്നത്. ഒരു മത്സരങ്ങള്‍ക്ക് മാത്രം താരങ്ങളുടെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍ ആണ് വന്ന് ചേരുന്നത്

ipl5

ഐപിഎല്‍ എന്നാല്‍ തന്നെ പണം വാരി ലീഗ് എന്നൊരു വിമര്‍ശനം പൊതുവെ ഉണ്ട്. താരങ്ങള്‍ക്ക് പ്രതിഫലമായി കോടികള്‍ കിട്ടുമ്പോള്‍ സംപ്രേഷണം വഴി ചാനലുകാര്‍ക്കും നടത്തിപ്പ് വഴി ബി സി സി ഐയ്ക്കും കോടികളാണ് വന്ന് ചേരുന്നത്. ഐ പി എല്ലിന്റെ ആദ്യ സീസണ്‍ മുതലെ ഈ ഒരു ധൂര്‍ത്തിന്റെ കണക്ക് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എങ്കിലും ഐ പി എല്‍ വഴി ചില താരങ്ങളെ ഇന്ത്യന്‍ ക്രിക്കറ്റിന് ലഭിച്ചു എന്നുള്ളത് വിസ്മരിക്കാന്‍ ഒക്കില്ല.

അതേസമയം ഐ പി എല്ലിലെ താരങ്ങളുടെ ശമ്പളം പലപ്പോഴും പലരും അറിയാന്‍ വലിയ ആകാംക്ഷ കാണിക്കാറുണ്ട്. അതിനാല്‍ തന്നെ താരങ്ങളുടെ ലേലത്തെ വലിയ താല്‍പര്യത്തോടെയാണ് പലരും കാണാറുണ്ട്. 2008 ല്‍ ആണ് ഐ പി എല്‍ ആരംഭിച്ചത്. ഇതുവരെ 15 സീസണ്‍ കഴിഞ്ഞു. 16-ാം സീസണ്‍ ആരംഭിക്കാനിരിക്കെ ഇതുവര ഐപിഎല്ലില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണം സമ്പാദിച്ചത് ആരൊക്കെയാണ് എന്ന് നോക്കാം.

ഒന്നാമന്‍ രോഹിത് ശര്‍മ്മ

ഒന്നാമന്‍ രോഹിത് ശര്‍മ്മ

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ് പട്ടികയില്‍ ഒന്നാമന്‍. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും സക്‌സസ്ഫുള്‍ ക്യാപ്റ്റന്‍ എന്ന വിശേഷണമുള്ള രോഹിത് നിലവില്‍ മുംബൈ ഇന്ത്യന്‍സിനെ ആണ് നയിക്കുന്നത്. 2008 മുതല്‍ 2011 വരെ ഡെക്കാണ്‍ ചാര്‍ജേഴ്‌സ് താരമായിരുന്നു രോഹിത് ശര്‍മ്മ. 2009 ല്‍ ഡെക്കാണ്‍ ആയിരുന്നു ചാമ്പ്യന്‍മാരായത്. പിന്നീട് മുംബൈയിലെത്തി ക്യാപ്റ്റനായ രോഹിത് അഞ്ച് തവണ ടീമിന് കിരീടം സമ്മാനിച്ചു. ഐപിഎല്ലില്‍ നിന്ന് ഇതുവരെ 178.6 കോടി രൂപയാണ് രോഹിത് സമ്പാദിച്ചത്

ആരാധകരുടെ 'തല'യുടെ സമ്പാദ്യം

ആരാധകരുടെ 'തല'യുടെ സമ്പാദ്യം

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ മഹേന്ദ്ര സിംഗ് ധോണിയാണ് പട്ടികയില്‍ രണ്ടാമത്. 2008 മുതല്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ ക്യാപ്റ്റനായ ധോണി നാല് തവണ ടീമിന് കിരീടം നേടിക്കൊടുത്തു. ടീമില്‍ തല എന്ന പേരില്‍ അറിയപ്പെടുന്ന ധോണിയായിരുന്നു 2008 ലെ താരലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക നേടിയത്. ഇതുവരെ ഐപിഎല്ലില്‍ നിന്ന് ധോണി നേടിയത് 176.84 കോടി രൂപയാണ്.

സൂപ്പര്‍മാന്‍ കോഹ്ലി

സൂപ്പര്‍മാന്‍ കോഹ്ലി

സമകാലിക ക്രിക്കറ്റിലെ സൂപ്പര്‍താരമായ വിരാട് കോഹ്ലിയാണ് പട്ടികയില്‍ മൂന്നാമത്. 2008 മുതല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ താരമായ വിരാട് കോഹ്ലി ഏറെ കാലം ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരില്‍ ഒരാളായ വിരാട് കോഹ്ലിക്ക് പക്ഷെ ഒരു കിരീടം നേടാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഐപിഎല്ലില്‍ നിന്ന് ആകെ 173.2 കോടി രൂപ നേടിയിട്ടുണ്ട് കോഹ്ലി.

Beauty Tips with Potato: സൗന്ദര്യം കൂട്ടാന്‍ ഉരുളക്കിഴങ്ങോ..? കള്ളമല്ല, സത്യമാണ്

ചിന്നത്തല റെയ്‌ന

ചിന്നത്തല റെയ്‌ന

ഐപിഎല്ലിലെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരനായ സുരേഷ് റെയ്‌നയാണ് പട്ടികയില്‍ നാലാമന്‍. ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ പ്രകടനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന താരമായ സുരേഷ് റെയ്‌നയെ ഐപിഎല്ലിന്റെ ഐക്കണ്‍ ആയി കരുതുന്നവരാണ് ആരാധകര്‍. അത്രത്തോളം സ്ഥിരതയാര്‍ന്ന പ്രകടനമാണ് റെയ്‌ന പല സീസണിലും കാഴ്ചവെച്ചത്. 2022 ലെ ഐപിഎല്‍ വരെ ആകെ 110 കോടി രൂപ റെയ്‌ന സമ്പാദിച്ചിട്ടുണ്ട്.

സര്‍ ജഡേജയും ലിസ്റ്റില്‍

സര്‍ ജഡേജയും ലിസ്റ്റില്‍

ഇന്ത്യന്‍ ഔള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് പട്ടികയില്‍ അഞ്ചാമന്‍. 2008 ലെ ആദ്യ സീസണില്‍ അണ്‍ക്യാപ്ഡ് പ്ലയര്‍ ആയിരുന്ന ജഡേജയെ വെറും 12 ലക്ഷം രൂപക്കാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. അന്ന് ഷെയ്ന്‍ വോണിന്റെ നേതൃത്വത്തിലിറങ്ങിയ രാജസ്ഥാന്‍ കിരീടം നേടിയിരുന്നു. പിന്നീട് 2012 ല്‍ ചെന്നൈയില്‍ എത്തിയ ജഡേജ ടീമിലെ അവിഭാജ്യഘടകമായി മാറി. ഐപിഎല്ലിലെ ജഡേജയുടെ മൊത്തം വരുമാനം 109 കോടി രൂപയിലധികമാണ്.

സൈലന്റ് കില്ലര്‍ നരെയ്ന്‍

സൈലന്റ് കില്ലര്‍ നരെയ്ന്‍

വെസ്റ്റ് ഇന്‍ഡീസ് താരം സുനില്‍ നരെയ്ന്‍ ആണ് പട്ടികയിലെ മറ്റൊരു താരം. 2012 ല്‍ സുനില്‍ നരെയ്ന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമാകുന്നത്. ആദ്യ സീസണില്‍ 3.51 കോടി രൂപയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ശമ്പളം. എന്നാല്‍ പിന്നീട് 2018 മുതല്‍ 2021 വരെയുള്ള സീസണില്‍ നരെയ്ന്‍ 12.5 കോടി രൂപ നേടിയിരുന്നു. അദ്ദേഹത്തിന്റെ ഐപിഎല്‍ വരുമാനം 107.2 കോടി രൂപയാണ്

മിസ്റ്റര്‍ 360

മിസ്റ്റര്‍ 360

ലോകക്രിക്കറ്റിലെ തന്നെ സൂപ്പര്‍മാന്‍ എന്ന വിശേഷണമുള്ള എബി ഡിവില്ലിയേഴ്‌സ് ആണ് പട്ടികയിലെ അവസാന താരം. ഐപിഎല്ലില്‍ നിന്ന് 100 കോടിയില്‍ അധികം രൂപ സമ്പാദിച്ചവരില്‍ അവസാന സ്ഥാനക്കാരനാണ് എബി ഡിവില്ലിയേഴ്‌സ്. 2008 ല്‍ 1.2 കോടി രൂപയില്‍ ആണ് എബി ഡിവില്ലിയേഴ്‌സ് ഐപിഎല്‍ സീസണ്‍ ആരംഭിക്കുന്നത്. പിന്നീട് ഓരോ സീസണിലും ശരാശരി 11 കോടി രൂപ സമ്പാദിച്ച എബിഡിക്ക് 102.5 കോടി രൂപ വരുമാനം ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+