IPL 2023: മായന്തി തന്നെ ഇത്തവണയും ആകര്‍ഷണം..; ഐപിഎല്ലിലെ സുന്ദരിമാരായ വനിത അവതാരകര്‍ ഇവര്‍

ഐപിഎല്‍ 2023 സീസണ്‍ ആരംഭിക്കാന്‍ ഇനി 10 ദിവസം കൂടിയെ ബാക്കിയുള്ളൂ. ടീമുകളെല്ലാം പതിയെ പരിശീലനത്തിലേക്ക് കടന്ന് കഴിഞ്ഞു. കഴിഞ്ഞ ദിവസം ഐപിഎല്ലിന്റെ ഒഫീഷ്യല്‍ ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്‌പോര്‍ട്‌സ് കമന്റേറ്റര്‍മാരുടെ ലിസ്റ്റും പുറത്ത് വിട്ടിരുന്നു. ഇതോടെ ഐപിഎല്‍ 16-ാം സീസണിന്റെ കാഹളം മുഴങ്ങിയിരുന്നു. എന്നാല്‍ ക്രിക്കറ്റ് താരങ്ങളും കമന്റേറ്റര്‍മാരും മാത്രമല്ല ഐപിഎല്ലിന്റെ ആകര്‍ഷണം.
കളി വിലയിരുത്തലും താരങ്ങളുടെ സ്‌പോട്ട് ഇന്റര്‍വ്യൂകളുമായി കഴിഞ്ഞ കുറെ സീസണുകളായി വനിത അവതാരകരും ഐപിഎല്ലിന്റെ ആകര്‍ഷണങ്ങള്‍ ആകാറുണ്ട്. വെറും സൗന്ദര്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല അവതാരകരെ തെരഞ്ഞെടുക്കുന്നത്. ക്രിക്കറ്റിനെ കുറിച്ച് ആഴത്തിലുള്ള അറിവും താരങ്ങളെ കുറിച്ചുള്ള ധാരണയും അവതാരകരാകാന്‍ ആവശ്യമാണ്. ഈ ഐപിഎല്ലില്‍ ആരാധകരുടെ മനം കവരാന്‍ പോകുന്ന ഏറ്റവും മികച്ച വനിത അവതാരകര്‍ ആരൊക്കെയെന്ന് നോക്കാം

റോഷെല്‍ റാവു
ഇന്ത്യന്‍ മോഡലും അവതാരകയുമായ റോഷെല്‍ റാവുവിന് ഐപിഎല്ലില്‍ ചെറിയ കാലം കൊണ്ട് തന്നെ ഏറെ ശ്രദ്ധിക്കപ്പെടാനായിരുന്നു. 2013 മുതല്‍ 2016 വരെ സോണി ടിവിയുടെ എക്സ്ട്രാ ഇന്നിംഗ്സ് എന്ന പ്രീ-മാച്ച് ഷോ അവതരിപ്പിച്ചത് റോഷല്‍െ റാവു ആയിരുന്നു. ക്രിക്കറ്റ് പരിജ്ഞാനം ഇല്ലായിരുന്നിട്ടും തന്റെ കഠിനാധ്വാനത്തോടെ ഐപിഎല്ലിന്റെ മുഖമായി മാറാന്‍ ഇവര്‍ക്കായി. 2016 ലെ ബിഗ് ബോസ് 9-ലെ മത്സരാര്‍ത്ഥിയായിരുന്നു.

മായന്തി ലാംഗര്‍
ക്രിക്കറ്റ് അവതാരക എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ എല്ലവാരുടേയും മനസില്‍ ആദ്യമെത്തുക മായന്തി ലാംഗറുടെ മുഖമായിരിക്കും. രാജ്യത്തെ ഏറ്റവും മികവുറ്റ വനിതാ ക്രിക്കറ്റ് അവതാരകരില്‍ ഒരാളാണ് മായന്തി. വര്‍ഷങ്ങളായി സ്റ്റാര്‍ സ്പോര്‍ട്സിന്റെ മുഖമാണ് താരം. സുന്ദരിയാണ് എന്നതിനൊപ്പം തന്നെ ക്രിക്കറ്റിനെ കുറിച്ചുള്ള അറിവും മായന്തിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഫാന്‍സ് ഗ്രൂപ്പ് വരെയുള്ളയാളാണ് മായന്തി ലാംഗര്‍.

അര്‍ച്ചന വിജയ
ഐപിഎല്ലില്‍ ആദ്യ സീസണുകളില്‍ ഏറ്റവും പരിചിതമായ മുഖമായിരുന്നു അര്‍ച്ചന വിജയയുടേത്. 2011-ലെ ഐപിഎല്‍ മുതല്‍ സ്ഥിരം സാന്നിധ്യമാണ്. എക്‌സ്ട്രാ ഇന്നിംഗ്‌സിലെ അവതരണത്തിലൂടെയാണ് ശ്രദ്ധ ആകര്‍ഷിക്കുന്നത്. ക്രിക്കറ്റ് താരങ്ങളെയും പരിശീലകരെയും അഭിമുഖം ചെയ്യുന്നതില്‍ പ്രത്യേക കഴിവാണ് അര്‍ച്ചനയ്ക്കുള്ളത്. പല ക്രിക്കറ്റ് താരങ്ങളുമായുമുള്ള സൗഹൃദം തന്റെ ജോലി എളുപ്പത്തിലാക്കാന്‍ അര്‍ച്ചനയെ സഹായിച്ചു.
Skin Care: വെളുക്കാന്‍ തേച്ചത് പാണ്ടാകും, ചര്‍മ്മ സംരക്ഷണത്തിന് ഇവയൊരിക്കലും ഉപയോഗിക്കരുത്

ഷിബാനി ദണ്ഡേക്കര്‍
ഐപിഎല്‍ അവതാരകയെന്ന നിലയില്‍ ഷിബാനി ദണ്ഡേക്കറും ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരുടെ കൈയടി നേടിയ താരമാണ്. ക്രിക്കറ്റിനെ കുറിച്ച് പരിമിതമായ അറിവ് മാത്രമുണ്ടായിരുന്ന ഷിബാനി ദണ്ഡേക്കറുടെ യാത്ര ഐപിഎല്‍ 2023 മെഗാ ലേലം വരെ എത്തി നില്‍ക്കുന്നു. ഇത്തവണയും കളി വിശകലനവും അഭിമുഖങ്ങളുമം ആയി ഷിബാനി ദണ്ഡേക്കര്‍ ഐപിഎല്ലില്‍ സജീവമാകും

ഷോണാലി നാഗ്രാണി
പ്രശസ്ത വിനോദ ടെലിവിഷന്‍ അവതാരകയായ ഷോണാലി നാഗ്രാണിയും ഐപിഎല്ലിന്റെ അവിഭാജ്യ ഘടകമാണ്. 2003-ല്‍, മിസ് ഇന്ത്യ ഇന്റര്‍നാഷണലില്‍ ഫസ്റ്റ് റണ്ണറപ്പായിരുന്നു. പിന്നീട് 2006-ല്‍ ചാമ്പ്യന്‍സ് ട്രോഫി, 2007 ല്‍ ലോകകപ്പ് എന്നിവയില്‍ അവതാരകയായി ഷോണാലി നാഗ്രാണി എത്തിയിരുന്നു. നിലവില്‍ വിവിധ ക്രിക്കറ്റ് ഷോകളില്‍ അനലിസ്റ്റായി പ്രവര്‍ത്തിച്ച് വരികയാണ് ഷോണാലി.

ഇഷ ഗുഹ
ഇന്ത്യന്‍ വംശജയായ മുന്‍ ക്രിക്കറ്റ് താരം ഇഷ ഗുഹയും വനിതാ അവതാരക എന്ന നിലയില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെക്കുന്നയാളാണ്. 2009 ല്‍ ഇന്ത്യയില്‍ നടന്ന വനിതാ ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിലെ അംഗമായിരുന്നു ഇഷ ഗുഹ. അതിനുശേഷമാണ് ഇഷ ഐപിഎല്ലിലെ സ്ഥിരാംഗമായത്. കളിക്കളത്തില്‍ എന്ന പോലെ കളി വിശകലനത്തിലും ഇഷ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്.












Click it and Unblock the Notifications