Get Updates
Get notified of breaking news, exclusive insights, and must-see stories!

IPL 2023: ലഖ്‌നൗ വീര്യത്തിന് എത്തിപ്പിടിക്കാനായില്ല, ഗുജറാത്തിന് 56 റണ്‍സ് ജയം; പ്ലേ ഓഫില്‍

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ജയന്റ്‌സിനെ 56 റണ്‍സിന് തോല്‍പ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. ജയത്തോടെ ഗുജറാത്ത് ടൈറ്റന്‍സ് പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ഒന്നുകൂടി അരക്കിട്ടുറപ്പിച്ചു. ഗുജറാത്ത് ടൈറ്റന്‍സ് ഉയര്‍ത്തിയ 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 171 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. ഗുജറാത്തിനായി മോഹിത് ശര്‍മ്മ നാല് വിക്കറ്റ് വീഴ്ത്തി.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലഖ്‌നൗവിനായി ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്കും കൈല്‍ മയേഴ്‌സും മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ ഇരുവരും പുറത്തായ ശേഷം ലഖ്‌നൗ ബാറ്റിംഗ് നിര ചീട്ട് കൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. ലഖ്‌നൗവിനായി മയേഴ്‌സ് 48 റണ്‍സും ഡികോക്ക് 70 റണ്‍സും നേടി. ദീപക് ഹൂഡ (11), സ്റ്റോയിനിസ് (4), നിക്കോളാസ് പൂരന്‍ (3), ക്രുണാള്‍ പാണ്ഡ്യ (0) എന്നിവര്‍ നിരാശപ്പെടുത്തി.

GT

ആയുഷ് ബദൗനി 11 പന്തില്‍ 21 റണ്‍സെടുത്തു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സ് എടുത്തു. ഓപ്പണര്‍മാരായ വൃദ്ധിമാന്‍ സാഹയുടേയും ശുഭ്മാന്‍ ഗില്ലിന്റേയും തകര്‍പ്പന്‍ പ്രകടനമാണ് ഗുജറാത്ത് ടൈറ്റന്‍സിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 12.1 ഓവറില്‍ 142 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

മികച്ച ഫോമിലുള്ള ശുഭ്മാന്‍ ഗില്‍ തകര്‍പ്പന്‍ പ്രകടനവുമായി ലഖ്‌നൗ ബൗളര്‍മാരെ തല്ലിചതച്ചു. 51 പന്തില്‍ രണ്ട് ഫോറും ഏഴ് സിക്‌സുമടക്കം 94 റണ്‍സ് നേടിയ ഗില്‍ പുറത്താകാതെ നിന്നു. 43 പന്തില്‍ 10 ഫോറും നാല് സിക്‌സും നേടിയ വൃദ്ധിമാന്‍ സാഹ 81 റണ്‍സ് എടുത്ത് പുറത്തായി. പിന്നാലെയെത്തിയ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും കൂറ്റനടികളുമായി കളം വാണു. രണ്ട് സിക്‌സും ഒരു ഫോറും അടക്കം 15 പന്തില്‍ 25 റണ്‍സാണ് പാണ്ഡ്യ നേടിയത്.

Relationship Tips: വിവാഹമോചനം തെറ്റാണോ..? ബന്ധം വേര്‍പ്പെടുത്തുന്നതിന്റെ പ്രധാന കാരണങ്ങള്‍ ഇവയാണ്

പുറത്താകുമ്പോള്‍ ശുഭ്മാന്‍ ഗില്ലുമൊത്ത് 42 റണ്‍സിന്റെ കൂട്ടുകെട്ടുമുണ്ടാക്കായാണ് പാണ്ഡ്യ മടങ്ങിയത്. ഡേവിഡ് മില്ലര്‍ 12 പന്തില്‍ 21 റണ്‍സുമായി പുറത്താകാതെ നിന്നു. ലഖ്‌നൗ നിരയില്‍ എട്ട് പേര്‍ ബൗള്‍ ചെയ്തിട്ടും ഗുജറാത്തിന്റെ റണ്ണൊഴുക്ക് നിയന്ത്രിക്കാനായില്ല. മൊഹ്‌സിന്‍ ഖാന്‍ മൂന്നോവറില്‍ 41 റണ്‍സ് വഴങ്ങി. ക്രുണാള്‍ പാണ്ഡ്യ നാലോവറില്‍ 38 റണ്‍സും യഷ് താക്കൂര്‍ നാലോവറില്‍ 48 റണ്‍സും വഴങ്ങി. ആവേശ് ഖാന്‍ നാലോവറില്‍ 34 റണ്‍സാണ് വഴങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+