ഈഡനില്‍ വിജയ് ശങ്കറിന്റെ മിനി ഷോ, കെകെആറിനെ അടിച്ചുപറത്തി, 7 വിക്കറ്റ് ജയം
കൊല്‍ക്കത്ത: ഐപിഎല്ലിലെ ഇന്നത്തെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 7 വിക്കറ്റിന്റെ ഗംഭീര വിജയം. 180 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്തിന് വിജയ് ശങ്കറിന്റെയും, ശുഭ്മാന്‍ ഗില്ലിന്റെയും മികവിലാണ് വിജയം പിടിക്കാനായത്.
വൃദ്ധിമാന്‍ സാഹ(10) പരാജയപ്പെട്ടപ്പോള്‍ ഗുജറാത്ത് പരാജയപ്പെടുമെന്നായിരുന്നു കരുതിയത്. പിന്നീട് ശുഭ്മാന്‍ ഗില്‍(49) ഹര്‍ദിക് പാണ്ഡ്യ(26) എന്നിവരുടെ മികവിലാണ് ഇന്നിംഗ്‌സ് മുന്നോട്ട് പോയത്. ഗില്‍ 35 പന്തില്‍ എട്ട് ബൗണ്ടറി അടക്കമാണ് 49 റണ്‍സെടുത്തത്. ഹര്‍ദിക് പാണ്ഡ്യയുടെ ഇന്നിംഗ്‌സില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്‌സറുമുണ്ടായിരുന്നു.

പാണ്ഡ്യയും, ഗില്ലും പുറത്തായ ശേഷം വന്ന വിജയ് ശങ്കറും, ഡേവിഡ് മില്ലറുമാണ് ഗുജറാത്തിന് വിജയം സമ്മാനിച്ചത്. 13 പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു വിജയം. വിജയ് ശങ്കര്‍ 24 പന്ത് മാത്രം നേരിട്ട് അഞ്ച് സിക്‌സറും രണ്ട് ബൗണ്ടറിയും അടിച്ച് 51 റണ്‍സുമായി പുറത്താവാതെ നിന്നു. ഡേവിഡ് മില്ലര്‍ 18 പന്തില്‍ 32 റണ്‍സുമായി പുറത്താവാതെ നിന്നു.
രണ്ട് വീതം ബൗണ്ടറിയും സിക്‌സറും താരം പറത്തി. കൊല്‍ക്കത്ത നിരയില്‍ ഹര്‍ഷിത് റാണ, ആേ്രന്ദ റസ്സല്‍, സുനില്‍ നരെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. അതേസമയം ഈഡനില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു കെകെആറിന്റെ പ്രകടനം.
നേരത്തെ റഹ്‌മാനുള്ള ഗുര്‍ബാസിന്റെ മികവിലാണ് കെകെആര്‍ സ്വന്തം തട്ടകത്തില്‍ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. ടോസ് നേടിയ ഗുജറാത്ത് കെകെആറിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഈഡന്‍ ഗാര്‍ഡന്‍സില്‍ പക്ഷേ മികച്ച തുടക്കമായിരുന്നില്ല കെകെആറിന് ലഭിച്ചത്.
രുചിയെന്ന് പറഞ്ഞാല്‍ പോര തനി നാടന്‍; ഛത്തീസ്ഗഡില്‍ ടേസ്റ്റുകള്‍ ധാരാളം, കഴിക്കേണ്ടവ ഈ ഡിഷുകള്‍
മികച്ച ഷോട്ടുകള്‍ കളിച്ചെങ്കിലും ജഗദീഷന്‍(19) വീണ്ടും പരാജയമായി. ഷാര്‍ദുല്‍ താക്കൂര്‍(0) മൂന്നാമനായി ഇറങ്ങിയെങ്കിലും അതും വിജയിച്ചില്ല. എന്നാല്‍ ഗുര്‍ബാസ്(39 പന്തില്‍ 81) വമ്പനടികളുമായി ടീം സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു.
ഗുര്‍ബാസാണ് കെകെആര്‍ ഇന്നിംഗ്‌സിന് കരുത്തുപകര്‍ന്നത്. അഞ്ച് ബൗണ്ടറിയും ഏഴ് സിക്‌സറുമാണ് താരം അടിച്ചത്. അത് മാത്രമല്ല, അഫ്ഗാന്‍ ടീമിലെ സഹതാരം റാഷിദ് ഖാനെ നല്ല രീതിയില്‍ താരം നേരിടുകയും ചെയ്തു. വെങ്കിടേഷ് അയ്യര്‍(11), നിതീഷ് റാണ(4) എന്നിവരും മത്സരത്തില്‍ പരാജയമായി. റിങ്കു സിംഗ്(19) പക്ഷേ കഴിഞ്ഞ കളിയിലെ പോലെ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.
അഞ്ച് സിക്‌സര്‍ അടിച്ച് ടീമിനെ വിജയത്തിലെത്തിച്ച താരത്തിന്റെ നിഴലാവാന്‍ മാത്രമേ റിങ്കുവിന് സാധിച്ചുള്ളൂ. എന്നാല്‍ 19 പന്തില്‍ 34 റണ്‍സെുത്ത ആേ്രന്ദ റസ്സലിന്റെ പ്രകടനമാണ് കെകെആറിന് മികച്ചൊരു സ്‌കോര്‍ സമ്മാനിച്ചത്. ഗുജറാത്ത് നിരയില്‍ മുഹമ്മദ് ഷമി മൂന്ന് വിക്കറ്റെടുത്തു. ജോഷ് ലിറ്റില്‍, നൂര്‍ അഹ്‌മ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.












Click it and Unblock the Notifications