മോഹിത് ശര്‍മ ഹീറോയാടാ, ലഖ്നൗവിന്റെ സൂപ്പര്‍ സ്ലോ ബാറ്റിംഗ് പൊളിഞ്ഞു, ഗുജറാത്തിന് 7 റണ്‍സ് വിജയം
ലഖ്നൗ: ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 7 റണ്‍സ് വിജയം. ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ 136 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗ അവസാന ഓവറിലാണ് കൂട്ടത്തകര്‍ച്ച നേരിടുകയായിരുന്നു. അതോടെയാണ് ഗുജറാത്ത് വിജയം പിടിച്ചത്. കെഎല്‍ രാഹുലിന്റെ ഇന്നിംഗ്സ് ഒരേ സമയം ഗുണകരവും ദോഷകരവുമായി ടീമിന് മാറുകയായിരുന്നു.
ഗംഭീരമായ പവര്‍പ്ലേയ്ക്ക് ശേഷം ലഖ്നൗവിനെ മത്സരത്തില്‍ പിന്നോട്ടടിക്കുകയായിരുന്നു ഗുജറാത്ത്. മികച്ച ബൗളിംഗും പിച്ചിന്റെ ആനുകൂല്യവും അവരെ സഹായിച്ചു. ടീമിനെ മുന്നോട്ട് നയിച്ചെങ്കിലും കെഎല്‍ രാഹുലിന്റെ ഇന്നിംഗ്സ് വളരെ പതുക്കെയായിരുന്നു. പവര്‍പ്ലേയില്‍ തകര്‍ത്തടിച്ച രാഹുല്‍ പിന്നീട് വളരെ പിന്നോട്ട് പോവുകയായിരുന്നു.

രാഹുല്‍(68) കൈല്‍ മയേഴ്സ്(24) ഓപ്പണിംഗ് ജോഡി 6.3 ഓവില് 55 റണ്‍സാണ് ചേര്‍ത്തത്. മയേഴ്സ് 19 പന്തില്‍ രണ്ട് ഫോറും ഒരു സിക്സറും സഹിതമാണ് 24 റണ്‍സെടുത്തത്. രാഹുല്‍ 61 പന്തുകളാണ് നേരിട്ടത്. എട്ട് ബൗണ്ടറികളാണ് ഇന്നിംഗ്സിലുണ്ടായിരുന്നത്. ക്രുണാല്‍ പാണ്ഡ്യ(23)യും രാഹുലും ചേര്‍ന്നും നല്ലൊരു കൂട്ടുകെട്ട് ഉണ്ടാക്കിയിരുന്നു. ക്രുണാലിന്റെ ഇന്നിംഗ്സില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്സറുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇവര്‍ക്ക് ശേഷം വന്ന ഒരാള്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല.
അവസാന അഞ്ചോവറില്‍ ഗംഭീരമായി ഗുജറാത്ത് പന്തെറിയുകയും ചെയ്തു. മോഹിത് ശര്‍മയുടെ അവസാന ഓവര്‍ അതിഗംഭീരവുമായിരുന്നു. 12 റണ്‍സ് വേണ്ടിയിരുന്ന ഓവറില്‍ നാല് വിക്കറ്റുകളാണ് വീണത്. നിക്കോളാസ് പൂരാന്(1), ആയുഷ് ബദോനി(8), മാര്‍ക്കസ സ്റ്റോയിനിസ്(0), ദീപക് ഹൂഡ(0) എന്നിവരെല്ലാം വന്‍ പരാജയമായി. ഗുജറാത്ത് നിരയില്‍ മോഹിത് ശര്‍മ, നൂര്‍ അഹമ്മദ് എന്നിവര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. ഒരു വിക്കറ്റ് റാഷിദ് ഖാനും ലഭിച്ചു.
ഫുള്‍ വെറൈറ്റി ടേസ്റ്റാണ്: രസഗുള മുതല്‍ കൊല്‍ക്കത്ത ബിരിയാണി വരെ, ബംഗാളി ടേസ്റ്റ് മസ്റ്റ് ട്രൈയാണ്
നേരത്തെ ടോസ് നേടിയ ഗുജറാത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗ് അങ്ങേയറ്റം ദുഷ്കരമായിരുന്നു പിച്ചില്‍. പ്രമുഖ താരങ്ങളൊക്കെ പിച്ചില്‍ പരാജയപ്പെടുന്നതാണ് കണ്ടത്. സ്കോര്‍ നാല് റണ്‍സില്‍ നില്‍ക്കെ ശുഭ്മാന്‍ ഗില്ലിനെ ഗുജറാത്തിന് നഷ്ടമായി. ഗില്‍ നേരിട്ട രണ്ടാം പന്തില്‍ റണ്‍സെടുക്കാതെ പുറത്താക്കി. വേഗം കുറഞ്ഞ പിച്ചില്‍ സ്പിന്‍ ബൗളിംഗുമായിട്ടാണ് ലഖ്നൗ ഗുജറാത്തിനെ നേരിട്ടത്. പിന്നീട് വൃദ്ധിമാന്‍ സാഹ(47), ഹര്‍ദിക് പാണ്ഡ്യ(66) എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇന്നിംഗ്സ് മുന്നോട്ട് പോയത്.
ഹര്‍ദിക് പാണ്ഡ്യ 50 പന്തില്‍ നിന്നാണ് 66 റണ്‍സെടുത്തത്. നാല് സിക്സറും രണ്ട് ബൗണ്ടറിയും ഇന്നിംഗ്സിലുണ്ടായിരുന്നു. അതേസമയം സാഹയുടെ ഇന്നിംഗ്സ് 37 പന്തിലായിരുന്നു. ആറ് ബൗണ്ടറികള്‍ അടങ്ങുന്നതാണ് ഇന്നിംഗ്സ്. എന്നാല്‍ പിന്നീട് വന്നവര്‍ക്കൊന്നും തിളങ്ങാന്‍ സാധിച്ചില്ല. ഗുജറാത്തിന്റെ ഇന്നിംഗ്സിന് വേഗവും പോരായിരുന്നു.
അഭിനവ് മനോഹര്‍(3) വിജയ് ശങ്കര്‍(10), ഡേവിഡ് മില്ലര്‍(6) എന്നിവരെല്ലാം ഗുജറാത്തിന്റെ സ്കോര്‍ ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. അതിലുപരി ഗംഭീര ബൗളിംഗായിരുന്നു ലഖ്നൗ പുറത്തെടുത്തത്. മാര്‍ക്കസ് സ്റ്റോയിനിസ്, ക്രുണാല്‍ പാണ്ഡ്യ, എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. നവീന്‍ ഉള്‍ഹക്ക്, അമിത് മിശ്ര എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. അതേസമയം രവി ബിഷ്ണോയ് പക്ഷേ നാലോവറില്‍ 49 റണ്‍സ് വഴങ്ങി.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications