Get Updates
Get notified of breaking news, exclusive insights, and must-see stories!

IPL 2023: പാണ്ഡ്യ ഒരുപാട് മാറി.. മുംബൈയിലെ ആളല്ല ഗുജറാത്തില്‍

ഐപിഎല്‍ കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് ഈ സീസണിലും മികച്ച ഫോമിലാണ്. ഒമ്പത് മത്സരങ്ങളില്‍ നിന്ന് ആറ് ജയത്തോടെ നിലവിലെ ചാമ്പ്യന്മാര്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകന്‍. എന്നാല്‍ ഈ സീസണില്‍ ഹര്‍ദിക് പാണ്ഡ്യ അത്ര നല്ല ഫോമിലല്ല.

എങ്കിലും മത്സരങ്ങള്‍ വിജയിക്കാന്‍ ഗുജറാത്ത് ടൈറ്റന്‍സിന് സാധിക്കുന്നുണ്ട്. മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ഹര്‍ദിക് പാണ്ഡ്യ കഴിഞ്ഞ സീസണില്‍ ആണ് പുതുതായി ഐപിഎല്ലില്‍ എത്തിയ ഗുജറാത്ത് ടൈറ്റന്‍സിലേക്ക് എത്തുന്നതും ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്നതും. ഹര്‍ദിക് എന്ന ക്യാപ്റ്റന് കീഴില്‍ ഗുജറാത്ത് ജയിച്ച് കയറുന്നുണ്ടെങ്കിലും വ്യക്തിഗതമായ പ്രകടനത്തില്‍ ഹര്‍ദിക് വളരെ പിന്നിലാണ്.

HARDIK PANDYA

നേരത്തെ മുംബൈ ഇന്ത്യന്‍സിലായിരുന്നപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ ടീമിന്റെ മാച്ച് വിന്നറായിരുന്നു. എന്നാല്‍ ഗുജറാത്തില്‍ എത്തിയ ശേഷം അത്തരത്തിലുള്ള പ്രകടനം നടത്താന്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് സാധിച്ചിട്ടില്ല. ക്യാപ്റ്റന്‍സിയാണ് ഹര്‍ദിക്കിന്റെ പ്രകടനത്തെ പിന്നോട്ട് വലിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ബാറ്റിംഗില്‍ മുംബൈയുടെ മധ്യനിരയിലെ വിശ്വസ്തനായിരുന്നു ഹര്‍ദിക് പാണ്ഡ്യ.

മുംബൈ ഇന്ത്യന്‍സില്‍ ആയിരുന്നപ്പോള്‍ 158.98 സ്ട്രൈക്ക് റേറ്റിലാണ് ഹാര്‍ദിക് ബാറ്റ് ചെയ്തിരുന്നത്. എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ എത്തിയപ്പോള്‍ ഇത് 124.35 ആയി കുറഞ്ഞു. ഒരു ടീമിനെ നയിക്കുന്നതിന്റെ ഭാരം ഒരു കളിക്കാരന്റെ കളിയെ ബാധിക്കുന്നത് ഇതിന് മുന്‍പും നമ്മള്‍ കണ്ടിട്ടുണ്ട്. ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരായിരുന്നു മുംബൈയ്ക്ക് ഡെത്ത് ഓവറില്‍ കൂറ്റനടികള്‍ സമ്മാനിച്ചിരുന്നത്.

Cleaning Tips: വെള്ള ഷൂ വൃത്തിയാക്കാന്‍ ഇനി ബുദ്ധിമുട്ടില്ല.. ഇതാ ചില ലളിതമാര്‍ഗങ്ങള്‍

പലപ്പോഴും മുംബൈയുടെ ഫിനിഷര്‍ റോളില്‍ ഹര്‍ദിക് പാണ്ഡ്യ തിളങ്ങിയിരുന്നു. എന്നാല്‍ ഗുജറാത്തില്‍ ഈ പ്രകടനത്തിന്റെ നിഴല്‍ പോലുമല്ല പാണ്ഡ്യ. ഫിനിഷറായിരുന്ന ഹര്‍ദിക് പാണ്ഡ്യ ഗുജറാത്തില്‍ എത്തിയപ്പോഴേക്കും നങ്കൂരമിട്ട് കളിച്ച് ഇന്നിംഗ്‌സ് നിയന്ത്രിക്കാന്‍ തുടങ്ങി. ബാറ്റ് ചെയ്യുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്ന കൂടുതല്‍ പക്വതയുള്ള ഹാര്‍ദിക്കിനെയാണ് നമ്മള്‍ കാണുന്നത്. ബൗളിംഗിലും ഗുജറാത്തിലെത്തിയപ്പോല്‍ പാണ്ഡ്യയ്ക്ക് മാറ്റം വന്നിട്ടുണ്ട്.

മുംബൈയില്‍ ആയിരുന്നപ്പോള്‍ ആറാമത്തെ ബൗളറായി മിഡില്‍ ഓവര്‍ എറിയാനെത്തിയത് പാണ്ഡ്യയായിരുന്നു. അപൂര്‍വമായി മാത്രമേ നാല് ഓവര്‍ മുഴുവനായി പാണ്ഡ്യ എറിയാറുള്ളൂ. എന്നാല്‍ ഗുജറാത്തിലെത്തിയതോടെ മുഹമ്മദ് ഷാമിക്കൊപ്പം പവര്‍പ്ലേയില്‍ പന്തെറിയുന്ന ബൗളറായി പാണ്ഡ്യ മാറിയിട്ടുണ്ട്. അതില്‍ പാണ്ഡ്യ വിജയിക്കുകയും ചെയ്തു. വിക്കറ്റ് വീഴ്ത്താന്‍ സാധിക്കുന്നില്ലെങ്കിലും പവര്‍പ്ലേയില്‍ ബാറ്റ്‌സ്മാന്‍മാരെ പിടിച്ചുകെട്ടാന്‍ പാണ്ഡ്യയ്ക്ക് സാധിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+