Get Updates
Get notified of breaking news, exclusive insights, and must-see stories!

IPL 2023: ചിയര്‍ലീഡേഴ്‌സിന് ഒരു മത്സരത്തിന് ലഭിക്കുന്ന പ്രതിഫലം കേട്ടോ..!? ഒറ്റ സീസണില്‍ ലക്ഷപ്രഭുക്കളാകാം

ഐ പി എല്‍ ആദ്യ സീസണ്‍ തൊട്ട് അതിന്റെ പണകിലുക്കം കൊണ്ട് ശ്രദ്ധേയമായ കായിക ടൂര്‍ണമെന്റ് ആണ്. താരങ്ങള്‍ക്കും കോച്ചിനും സപ്പോര്‍ട്ടിംഗ് സ്റ്റാഫിനും കമന്റേറ്റര്‍മാര്‍ക്കും എല്ലാം കോടികള്‍ ആണ് ശമ്പളമായി ലഭിക്കുന്നത്. അതിനാല്‍ ലോകത്തിലെ ഏറ്റവും വലിയ ലാഭം കൊയ്യുന്ന കായിക ഇവന്റുകളിലൊന്നുമാണ് ഐ പി എല്‍. 2008 ല്‍ ആണ് ഐ പി എല്‍ ആദ്യ സീ സണ്‍ ആരംഭിക്കുന്നത്.

അന്ന് മുതല്‍ ക്രിക്കറ്റ് പ്രേമികള്‍ ഐപിഎല്‍ ഏറ്റെടുത്തിരുന്നു. ഐപിഎല്ലിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ചിയര്‍ലീഡേഴ്‌സ്. ഓരോ ഫോറിനും സിക്‌സിനും വിക്കറ്റിനും എല്ലാം സുന്ദരികളായ സ്ത്രീകള്‍ നൃത്തചുവടുകളോടെ കാണികളെ ഹരം കൊള്ളിക്കും. ഓരോ ഇടവേളകളിലും ചിയലീഡേഴ്‌സ് മൈതാനത്ത് അവര്‍ക്കായി സജ്ജീകരിച്ച സ്ഥലത്ത് താളത്തിന് അനുസരിച്ച് ചുവട് വെക്കും.

ipl

ഓരോ ടീമുകള്‍ക്കും വെവ്വേറെ ചിയര്‍ലീഡേഴ്‌സ് ആണ് ഉണ്ടായിരിക്കുക. എല്ലാ സീസണുകളിലും ചിയര്‍ലീഡേഴ്‌സിന്റെ പ്രകടനം വളരെ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. ഐപിഎല്ലിലെ ചിയര്‍ ലീഡര്‍മാരില്‍ ഭൂരിഭാഗവും വിദേശത്ത് നിന്നുള്ളവരാണ് എന്നാണ് റിപ്പോര്‍ട്ട്. എങ്കിലും ഇന്ത്യക്കാരും ഉണ്ട്. കൊവിഡ് കാരണം കുറച്ച് സീസണുകളായി ചിയര്‍ലീഡര്‍മാര്‍ ഇല്ലായിരുന്നു. എന്നാല്‍ ഈ സീസണോടെ ചിയര്‍ലീഡര്‍മാര്‍ ഐപിഎല്ലിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

ഐപിഎല്‍ എന്ന പണം വാരി ലീഗില്‍ താരങ്ങളും കോച്ചും സപ്പോര്‍ട്ടിംഗ് സ്റ്റാഫും കമന്റേറ്റര്‍മാരും മാത്രമല്ല പണം സമ്പാദിക്കുന്നത്. ചിയര്‍ലീഡേഴ്‌സും ലീഗില്‍ നിന്ന് വലിയ തുക സമ്പാദിക്കുന്നുണ്ട്. ഐപിഎല്‍ ചിയര്‍ലീഡര്‍മാരുടെ ശമ്പളത്തെക്കുറിച്ചും അവരെ തിരഞ്ഞെടുക്കുന്ന രീതിയെ കുറിച്ചും അവരുടെ യോഗ്യതകളെക്കുറിച്ചും വിശദമായി നമുക്ക് പരിശോധിക്കാം.

മാധ്യമ റിപ്പോര്‍ട്ടുകളും വിവിധ വൃത്തങ്ങളില്‍ നിന്നുള്ള വിവരങ്ങളും അനുസരിച്ച് ഓരോ ടീമിന്റെയും ഐപിഎല്‍ ചിയര്‍ലീഡര്‍മാര്‍ക്ക് ഒരു മത്സരത്തിന് ശരാശരി 14,000 മുതല്‍ 17,000 രൂപ വരെ പ്രതിഫലം ലഭിക്കുന്നു. കൂടാതെ അവരുടെ പ്രകടനം മികച്ചതാണെങ്കില്‍ അവരുടെ ടീം മത്സരത്തില്‍ വിജയിച്ചാല്‍ അവര്‍ക്ക് ബോണസും ലഭിക്കും എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Astro Tips: ഇതാണോ നിങ്ങളുടെ രാശി... എങ്കില്‍ നിങ്ങളുടെ ഓര്‍മ്മശക്തി റോക്കറ്റായിരിക്കും

ശമ്പളത്തിന് പുറമേ, ഇന്ത്യയില്‍ താമസിക്കുന്ന സമയത്ത് അവര്‍ക്ക് ആഡംബര താമസം, ഭക്ഷണം, മറ്റ് സൗകര്യങ്ങള്‍ തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. ഐപിഎല്‍ ചിയര്‍ ലീഡര്‍മാര്‍ക്ക് നൃത്തം, മോഡലിംഗ്, ജനക്കൂട്ടത്തിന് മുന്നില്‍ പ്രകടനം നടത്തിയതിന്റെ മുന്‍പരിചയം എന്നിവ ഉണ്ടായിരിക്കണം. ഐ പി എല്‍ ചിയര്‍ലീഡര്‍ തിരഞ്ഞെടുക്കല്‍ പ്രക്രിയ കര്‍ശനമായാണ് നടത്തുന്നത്. അഭിമുഖങ്ങളുടെയും രേഖാമൂലമുള്ള വിലയിരുത്തലുകളുടെയും അടിസ്ഥാനത്തില്‍ ആണ് ഇവരെ തിരഞ്ഞെടുക്കുന്നത്.

ക്രിക്ഫാക്സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് രാജസ്ഥാന്‍ റോയല്‍സ് 12000 രൂപ വരെയാണ് ചിയര്‍ലീഡേഴ്‌സിന് നല്‍കി വരുന്നത്. ചെന്നൈ സൂപ്പര്‍കിംഗ്‌സ്, പഞ്ചാബ് കിംഗ്‌സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപിറ്റല്‍സ് തുടങ്ങിയ ടീമുകള്‍ ഒരു മത്സരത്തിന് 12,000 രൂപയിലധികം ചിയര്‍ലീഡേഴ്സിന് നല്‍കുന്നുണ്ട്. മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തുടങ്ങിയ ടീമുകള്‍ ഏകദേശം 20,000 രൂപയാണ് നല്‍കുന്നത്.

ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ചിയര്‍ലീഡര്‍മാര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്നുള്ളവരാണ്. അവര്‍ക്ക് ഒരു മത്സരത്തിന് ഏകദേശം 24,000 രൂപ വരെ ലഭിക്കും. അതായത് ഗ്രൂപ്പ് സ്റ്റേജിലെ 14 മത്സരങ്ങളില്‍ നിന്ന് മാത്രം ഏറ്റവും കുറഞ്ഞത് രണ്ട് ലക്ഷം രൂപ വരെ ഒരു വര്‍ഷം ചിയര്‍ലീഡേഴ്‌സിന് ലഭിക്കും. പ്ലേ ഓഫിലേക്കും ഫൈനലിലേക്കും ടീമുകള്‍ മുന്നേറിയാല്‍ ഇതില്‍ കൂടുതല്‍ പണം ലഭിക്കും. പരമാവധി അഞ്ച് മണിക്കൂര്‍ വരെയാണ് ഒരു മത്സരത്തിന്റെ സമയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+