IPL 2023: കളി നിയന്ത്രിക്കുന്നവരും വാരുന്നത് ലക്ഷങ്ങള്‍..!! ഐപിഎല്‍ അംപയര്‍മാരുടെ പ്രതിഫലം കേട്ടോ?
ലോകത്തിലെ ഏറ്റവും വലിയ ലാഭം കൊയ്യുന്ന കായിക മാമാങ്കമാണ് ഐപിഎല്‍. ഓരോ സീസണിലും കോടികളാണ് ഐപിഎല്ലിലൂടെ ഒഴുകുന്നത്. താരങ്ങള്‍ക്കും സപ്പോര്‍ട്ടിംഗ് സ്റ്റാഫിനും എല്ലാം കോടികളാണ് ഓരോ സീസണിലും ഫ്രാഞ്ചൈസികള്‍ നല്‍കുന്നത്. എന്തിനധികം പറയുന്നു. ഐപിഎല്ലില്‍ കളി പറയാന്‍ വരുന്ന കമന്റേറ്റര്‍ വരെ രണ്ട് മാസം കൊണ്ട് കോടികളാണ് സമ്പാദിക്കുന്നത്.
ചിയര്‍ഗേള്‍സിനും ലക്ഷങ്ങളാണ് ഓരോ ഐപിഎല്‍ സീസണിലും പ്രതിഫലമായി നല്‍കി വരുന്നത്. ഏതൊരു കായിക ഇനത്തിനും വളരെ അത്യാന്താപേക്ഷിതമാണ് കളി നിയന്ത്രിക്കുന്നവര്‍. ക്രിക്കറ്റില്‍ ഇവരെ അംപയര്‍മാര്‍ എന്നാണ് വിശേഷിപ്പിക്കാറുള്ളത് എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. ഐപിഎല്ലില്‍ അംപയര്‍മാര്‍ക്കും മോഹിപ്പിക്കുന്ന പ്രതിഫലമാണ് ലഭിക്കുന്നത്. എങ്ങനെയാണ് ഐപിഎല്‍ അംപയര്‍മാരുടെ ശമ്പള വിവരങ്ങള്‍ എന്ന് ഇനി നമുക്ക് നോക്കാം.

ഐപിഎല്ലിന്റെ വിജയത്തിന് അമ്പയര്‍മാരും വലിയ പങ്ക് വഹിക്കുന്നത്. ഐപിഎല്ലില്‍ അംപയര്‍മാരെ എലൈറ്റ്, ഡെവലെപ്പിംഗ് എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്. ഐപിഎഎല്ലിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരങ്ങള്‍ എപ്പോഴും എലൈറ്റ് പാനല്‍ അംപയര്‍മാരെ ആണ് ഏല്‍പ്പിക്കുന്നത്. ഡെവലപ്പിംഗ് അമ്പയര്‍മാരായി നിന്ന് വൈദഗ്ധ്യം തെളിയിച്ചവരെയാണ് എലൈറ്റ് പാനലിലേക്ക് തിരഞ്ഞെടുക്കുക.
എലൈറ്റ് പാനലിലെ അംപയര്‍മാര്‍ക്ക് അടിസ്ഥാന ശമ്പളമായി നല്‍കുന്നത് 1,98,000 രൂപ ആണ്. കഴിഞ്ഞ സീസണില്‍ അടിസ്ഥാന ശമ്പളം 1,75,000 ആയിരുന്നു. ഇത്തവണയാണ് ഇത് വര്‍ധിപ്പിച്ചത്. എലൈറ്റ് പാനലിലെ അംപയര്‍മാര്‍ക്ക് അവര്‍ നിയന്ത്രിക്കുന്ന ഓരോ മത്സരത്തിനും 12,500 രൂപ പ്രതിദിന സ്‌റ്റൈപ്പന്‍ഡ് ആയി നല്‍കുന്നുണ്ട്. അവരുടെ താമസ, ഗതാഗത ചെലവുകള്‍ക്ക് വേണ്ടിയാണ് ഇത്.
Vastu Tips: കറിവേപ്പില ഇവിടെ നടല്ലേ... വീട്ടില്‍ കലഹം ഉറപ്പ്
ഐപിഎല്ലിലെ എല്ലാ കളികളിലും എലൈറ്റ് പാനല്‍ അംപയര്‍മാര്‍ ഉണ്ടെങ്കില്‍ ഒരു സീസണില്‍ 40 ലക്ഷം വരെ സമ്പാദിക്കാം. ഡെവലപ്പിംഗ് അമ്പയറുടെ പ്രാരംഭ വേതനം 59,000 ആണ്. കഴിഞ്ഞ സീസണില്‍ ഇത് 40,000 ആയിരുന്നു. എല്ലാ ഐപിഎല്‍ മത്സരങ്ങളിലും പ്രവര്‍ത്തിക്കേണ്ട ആവശ്യമില്ലാത്തതിനാല്‍ ഇവര്‍ക്ക് പ്രതിദിന സ്‌റ്റൈപ്പന്‍ഡ് ലഭിക്കില്ല. അതേസമയം ഐപിഎല്‍ അമ്പയര്‍മാരുടെ വേതനത്തില്‍ വിവിധ കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ്പുകളും ഉണ്ടാകും.
ഈ ഐപിഎല്‍ സീസണില്‍ അഞ്ച് പേരാണ് എലൈറ്റ് പാനല്‍ അംപയര്‍മാരായി ഉള്ളത്. പോള്‍ റൊണാള്‍ഡ് റീഫല്‍, നിതിന്‍ നരേന്ദ്ര മേനോന്‍, ക്രിസ്റ്റഫര്‍ ബ്ലെയര്‍ ഗഫാനി, ചെട്ടിത്തൊടി ഷംസുദ്ദീന്‍, അനില്‍ ചൗധരി എന്നിവരാണ് അവര്‍. ഇവരെല്ലാവരും ഐസിസിയുടെ പാനല്‍ അംപയര്‍മാരുമാണ്.












Click it and Unblock the Notifications