IPL 2023: അധികം വൈകില്ല... ഈ അഞ്ച് പേര്‍ ഇന്ത്യന്‍ ടീമില്‍ കളിച്ചിരിക്കും..!
ഐ പി എല്‍ എല്ലാ കാലത്തും ഇന്ത്യന്‍ ക്രിക്കറ്റിന് ഒരുപിടി മികച്ച താരങ്ങളെ സമ്മാനിച്ചിട്ടുണ്ട്. ഈ സീസണിലും പ്രതിഭാധനരായ നിരവധി യുവതാരങ്ങള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. വര്‍ഷങ്ങളായി ഐ പി എല്‍ നിരവധി യുവതാരങ്ങള്‍ക്ക് ദേശീയ ടീമിലേക്കുള്ള വാതില്‍ തുറന്ന് കൊടുത്തിട്ടുണ്ട്. രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, ക്രുനാള്‍ പാണ്ഡ്യ എന്നിവരെല്ലാം ആദ്യം തങ്ങളുടെ പ്രതിഭ അറിയിച്ചക് ഐപിഎല്ലിലൂടെയായിരുന്നു.
ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന സീസണും ഇക്കാര്യത്തില്‍ വ്യത്യസ്തമല്ല. പത്ത് ടീമിലും പ്രതിഭാധനരായ യുവതാരങ്ങളുണ്ട്. അവരെല്ലാം പലപ്പോഴായി തങ്ങളുടെ മാറ്റ് അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളാല്‍ ഈ സീസണില്‍ ശ്രദ്ധയാകര്‍ഷിച്ച ചിലരുണ്ട്. ദേശീയ ടീമിലേക്ക് വൈകാതെ തിരഞ്ഞെടുക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്ന അഞ്ച് താരങ്ങള്‍ ആരൊക്കെയാണ് എന്ന് നോക്കാം.

യശ്വസി ജയ്‌സ്വാള്‍ (രാജസ്ഥാന്‍ റോയല്‍സ്)
ഉത്തര്‍പ്രദേശില്‍ നിന്നുള്ള 21 കാരനായ ജയ്സ്വാള്‍ ഈ സീസണിലെ തന്റെ അവിശ്വസനീയമായ ബാറ്റിംഗ് പ്രകടനത്തിലൂടെ ഏവരുടേയും ശ്രദ്ധ ആകര്‍ഷിച്ച് കഴിഞ്ഞു. വെറും 9 കളികളില്‍ നിന്ന് 428 റണ്‍സ് നേടിയ ഈ ഇടംകയ്യന്‍ ആര്‍സിബിയുടെ ഫാഫ് ഡു പ്ലെസിസ് കഴിഞ്ഞാല്‍ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ്. ഇതിനകം ഒരു സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറികളും ജയ്സ്വാള്‍ നേടിയിട്ടുണ്ട്.
തിലക് വര്‍മ്മ (മുംബൈ ഇന്ത്യന്‍സ്)
ഹൈദരാബാദില്‍ നിന്നുള്ള 20-കാരനായ തിലക് വര്‍മ്മയാണ് ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിംഗ് വിശ്വസ്തന്‍. മുംബൈ ഇന്ത്യന്‍സിന്റെ മോശം പ്രകടനത്തിനിടയിലും തന്റെ ബാറ്റിംഗ് മികവ് കൊണ്ട് താരം ശ്രദ്ധിക്കപ്പെടുന്നുണ്ട്. 8 മത്സരങ്ങളില്‍ നിന്ന് 248 റണ്‍സുമായി മുംബൈയുടെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരനാണ് തിലക് വര്‍മ്മ. ദേശീയ സെലക്ടര്‍മാര്‍ ഇതിനോടകം തിലക് വര്‍മ്മയില്‍ കണ്ണെറിഞ്ഞിട്ടുണ്ട്.
സുയാഷ് ശര്‍മ്മ (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്)
ഈ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് ആരും അറിയപ്പെടാതിരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സുയാഷ് ശര്‍മ്മയാണ് മറ്റൊരു താരം. മത്സര ക്രിക്കറ്റില്‍ യാതൊരു പരിചയവുമില്ലാതിരുന്നിട്ടും 19 കാരനായ സുയാഷ് ശര്‍മ്മ ഇതുവരെ 8 മത്സരങ്ങളില്‍ നിന്ന് 9 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ലെഗ് സ്പിന്നറായ സുയാഷ് ശര്‍മ്മയും ഈ സീസണിലെ താരമാകാനുള്ള തയ്യാറെടുപ്പിലാണ്.
റിങ്കു സിംഗ് (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്)
ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നേടിയ അത്ഭുതകരമായ വിജയം മാത്രം മതി റിങ്കു സിംഗിന്റെ പ്രതിഭ അളക്കാന്‍. ഒരോവറില്‍ 30 റണ്‍സ് വേണം എന്നിരിക്കെ അഞ്ച് പന്ത് സിക്‌സ് പായിച്ച് ടീമിനെ വിജയത്തിലെത്തിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. 25 കാരനായ റിങ്കു സിംഗ് 9 കളികളില്‍ നിന്ന് 270 റണ്‍സ് നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മധ്യനിരയുടെ കരുത്തായി മാറിയിട്ടുണ്ട്.
Astro Tips: ഇതാണോ നിങ്ങളുടെ രാശി... എങ്കില്‍ നിങ്ങളുടെ ഓര്‍മ്മശക്തി റോക്കറ്റായിരിക്കും
മായങ്ക് മാര്‍ക്കണ്ഡെ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)
മുംബൈ ഇന്ത്യന്‍സിലും രാജസ്ഥാന്‍ റോയല്‍സിലും പരിമിതമായ അവസരങ്ങള്‍ മാത്രം ലഭിത്ത മായങ്ക് മാര്‍ക്കണ്ഡേയുടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ വരവറിയിച്ച് കഴിഞ്ഞു. 25-കാരനായ മായങ്ക് 6.41 എന്ന മികച്ച ഇക്കോണമിയില്‍ ഇതുവരെ 6 മത്സരങ്ങളില്‍ നിന്ന് 10 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. പഞ്ചാബില്‍ നിന്നുള്ള മായങ്ക് ഇന്ത്യയ്ക്കായി ഒരു ടി20 അന്താരാഷ്ട്ര മത്സരം ഇതിനോടകം കളിച്ചിട്ടുണ്ട്.












Click it and Unblock the Notifications