Get Updates
Get notified of breaking news, exclusive insights, and must-see stories!

IPL 2023: ടീമൊക്കെ പൊളിയാണ്.. പക്ഷെ പ്ലേ ഓഫ് കാണൂല്ല..; 'ക്രൂരമായ' പ്രവചനവുമായി ആകാശ് ചോപ്ര

ഐപിഎല്‍ 2023 ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഫ്രാഞ്ചൈസികളെല്ലാം അവരുടെ ടീമിന്റെ പരിശീലന സെഷന്‍ ആരംഭിച്ച് കഴിഞ്ഞു. കഴിഞ്ഞ സീസണില്‍, അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റന്‍സ് ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തി ചാമ്പ്യന്‍മാരാവുകയായിരുന്നു. ഇത്തവണ മാര്‍ച്ച് 31 ന് ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം.

ഇതിനോടകം തന്നെ പല ക്രിക്കറ്റ് നിരീക്ഷകരും ഈ സീസണ്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്താന്‍ പോകുന്ന ടീം ഏതായിരിക്കും എന്ന പ്രവചനം നടത്തി കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര നടത്തിയിരിക്കുന്ന പ്രവചനമാണ് എല്ലാവരേയും ഞെട്ടിച്ചിരിക്കുന്നത്. ആകാശ് ചോപ്രയുടെ പ്രവചനം അല്‍പം കടന്ന കൈയായി പോയി എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് വരുന്ന പ്രവചനം.

chopra

ദല്‍ഹി ക്യാപിറ്റല്‍സിനെ കുറിച്ചാണ് ആകാശ് ചോപ്രയുടെ പ്രവചനം. നായകന്‍ ഋഷഭ് പന്ത് കാറപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് വിശ്രമത്തിലാണ്. അതിനാല്‍ തന്നെ ടൂര്‍ണമെന്റിന് മുന്‍പ് തന്നെ വലിയ തിരിച്ചടി നേരിട്ട ടീം ആണ് ദല്‍ഹി ക്യാപിറ്റല്‍സ്. ഇതിന് പിന്നാലെയാണ് ആകാശ് ചോപ്ര അല്‍പം ക്രൂരം എന്ന് പറയാവുന്ന പ്രവചനം നടത്തിയിരിക്കുന്നത്. ദല്‍ഹിയുടെ മികച്ച പ്ലെയിംഗ് ഇലവനെ തെരഞ്ഞെടുത്തതിന് ശേഷമായിരുന്നു ചോപ്രയുടെ പ്രവചനം.

കഴിഞ്ഞ സീസണില്‍ ദല്‍ഹിക്ക് പ്ലേ ഓഫ് കളിക്കാന്‍ സാധിച്ചിരുന്നില്ല. 14 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു പന്ത് നയിച്ച ദല്‍ഹി ക്യാപിറ്റല്‍സ്. എന്നാല്‍ ഐപിഎല്‍ 2023 ലേലത്തില്‍ ഫ്രാഞ്ചൈസി ചില മികച്ച താരങ്ങളെ ടീമിലെത്തിച്ചിരുന്നു.മുകേഷ് കുമാറിനെ 5.50 കോടിക്ക് ദല്‍ഹി ടീമിലെത്തിച്ചു. റിലീ റോസൗ (4.60 കോടി), മനീഷ് പാണ്ഡെ (2.40 കോടി), ഫില്‍ സാള്‍ട്ട് (?2 കോടി) എന്നിവരെയും ടീമിലെത്തിച്ചു.

ഋഷഭ് പന്തിന്റെ അഭാവം മൂലം ഡേവിഡ് വാര്‍ണറെ ക്യാപ്റ്റനായി നിയമിച്ചു. അതോടൊപ്പം പരിചയസമ്പന്നനായ ഇശാന്ത് ശര്‍മ്മയെ 50 ലക്ഷം രൂപയ്ക്ക് ടീമിലെത്തിക്കുകയും ചെയ്തു. ഏറെ കുറെ സന്തുലിതമായ ടീം ആണ് ദല്‍ഹിയുടേത് എന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം. പൃഥ്വി ഷായ്ക്കൊപ്പം ഓപ്പണറായി ഡേവിഡ് വാര്‍ണര്‍ തന്നെ എത്തും. മിച്ചല്‍ മാര്‍ഷിനെ മൂന്നാം സ്ഥാനത്ത് കളിപ്പിക്കാം.

Beauty Tips: അമ്പമ്പോ.. ബീറ്റ്‌റൂട്ട് ജ്യൂസിന്റെ ഗുണങ്ങളെ

മധ്യനിരയെ പന്തിന്റെ അഭാവം ബാധിക്കും എന്ന് ആകാശ് ചോപ്രക പറയുന്നു. പന്തിന്റെ അഭാവം മൂലം വിക്കറ്റ് കീപ്പര്‍ ാരായിരിക്കും എന്നും പറയാനാകില്ല. നാലാം നമ്പറില്‍ മനീഷ് പാണ്ഡെ കളിക്കുമായിരിക്കും. ഉണ്ടായിരിക്കണം. റിലീ റോസോവോ റോവ്മാന്‍ പവലോ ആയിരിക്കും അഞ്ചാം നമ്പറില്‍ എത്തുക. സര്‍ഫ്രാസ് ഖാനെ ആറാം നമ്പറില്‍ പരീക്ഷിക്കാം. അക്‌സര്‍ പട്ടേലായിരിക്കും ഏഴാമത് എത്തുക.

ബൗളിംഗ് ഓപ്ഷനില്‍ സ്പിന്‍ ഡിപ്പാര്‍ട്ടമെന്റ് കുല്‍ദീപ് യാദവിനായിരിക്കും. മൂന്ന് പേസര്‍മാരും കളിക്കും. ആന്റിച്ച് നോര്‍ട്ട്‌ജെ, ചേതന്‍ സക്കറിയ, മുകേഷ് കുമാര്‍, ഇഷാന്ത് ശര്‍മ്മ എന്നിവരില്‍ നിന്നാണ് പേസര്‍മാരെ തെരഞ്ഞെടുക്കേണ്ടത്. എന്നാല്‍ ഇതെല്ലാം കഴിഞ്ഞ ശേഷമായിരുന്നു ആകാശ് ചോപ്രയുടെ ക്രൂരമായ പ്രവചനം. ദല്‍ഹി ഈ സീസണില്‍ പ്ലേ ഓഫിലേക്ക് യോഗ്യത നേടില്ല എന്നാണ് ആകാശ് ചോപ്ര പറയുന്നത്.

ഐപിഎല്‍ ചരിത്രത്തില്‍ ഇതുവരെ കപ്പുയര്‍ത്താത്ത ടീമുകളിലൊന്നാണ് ദല്‍ഹി. ആര്‍സിബിയും പഞ്ചാബ് കിംഗ്‌സുമാണ് മറ്റ് രണ്ട് ടീമുകള്‍. എല്ലാ ടീമുകളും എപ്പോഴെങ്കിലും കപ്പിന് അടുത്ത് വരും എന്നും എന്നാല്‍ ഇത്തവണ ദല്‍ഹി എന്തായാലും അതില്‍ ഉണ്ടാകില്ല എന്നുമാണ് തനിക്ക് തോന്നുന്നത് എന്നാണ് ആകാശ് ചോപ്ര പറയുന്നത്. ഐപിഎല്‍ 2020 ല്‍ രണ്ടാം സ്ഥാനക്കാരായതാണ് ദല്‍ഹിയുടെ ഏറ്റവും മികച്ച ഫിനിഷിംഗ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+