Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയുടെ 'ഐപിഎല്ലില്‍' ഇന്ത്യന്‍ താരങ്ങളെ വിലക്കുമോ? ബിസിസിഐ പ്രതികരണം ഇങ്ങനെ

ലോകത്തിലെ ഏറ്റവും ലാഭകരമായ കായിക ഇവന്റുകളില്‍ ഒന്നാണ് ഐപിഎല്‍ എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാനിടയില്ല. സാമ്പത്തികമായും കളിക്കാരുടെ സാന്നിധ്യം കൊണ്ടും ഈ വിശേഷണത്തെ ഐപിഎല്‍ അന്വര്‍ത്ഥമാക്കുന്നുണ്ട്. ലോകത്തിലെ മികച്ച താരങ്ങള്‍ എല്ലാം അണിനിരക്കുന്ന ലോകത്തിലെ ഏക ടി 20 ലീഗും ഐപിഎല്‍ തന്നെയാണ്. കാരണം മറ്റ് രാജ്യങ്ങളിലും ടി20 ലീഗുകള്‍ ഉണ്ടെങ്കില്‍ അവയില്‍ ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുക്കാറില്ല.

ഈ ഒരൊറ്റ കാരണമാണ് മറ്റ് ടി 20 ലീഗുകളില്‍ നിന്ന് ഐപിഎല്ലിനെ വ്യത്യസ്തമാക്കുന്നതും. 2008 ല്‍ ആരംഭിച്ച ഐപിഎല്ലിന്റെ 16-ാം സീസണ്‍ ആണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് സൗദി അറേബ്യ ഐപിഎല്ലില്‍ കണ്ണ് വെക്കുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്. സൗദി അറേബ്യയില്‍ ഐപിഎല്‍ മാതൃകയില്‍ ടി 20 ലീഗ് സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്.

ipl

ഇതിനായി ഐപിഎല്‍ പ്രതിനിധികളുമായി സൗദി ക്രിക്കറ്റ് അസോസിയേഷന്‍ ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. സൗദി സംഘടിപ്പിക്കുന്ന ടി 20 ലീഗില്‍ ഇന്ത്യന്‍ താരങ്ങളേയും പങ്കെടുപ്പിക്കുക എന്നതായിരുന്നു സൗദി മുന്നോട്ട് വെച്ച ആശയം എന്നാണ് അറിയാന്‍ കഴിയുന്നത്. എന്നാല്‍ ഇന്ത്യന്‍ താരങ്ങളെ വിദേശ ലീഗുകളില്‍ നിന്ന് വിലക്കുന്ന ബിസിസിഐ ഇതിന് എന്ത് മറുപടി നല്‍കും എന്നാണ് എല്ലാവരും ഉറ്റുനോക്കിയിരുന്നത്.

ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി ബിസിസിഐ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ താരങ്ങളെ ഇത്തരത്തിലുള്ള വിദേശ ലീഗില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല എന്നാണ് പേര് വെളിപ്പെടുത്താത്ത ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്‍നിര ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഒരു ലീഗിലും പങ്കെടുക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

എന്നിരുന്നാലും, ഫ്രാഞ്ചൈസി പങ്കാളിത്തം തടയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് അവരുടെ വ്യക്തിഗത തീരുമാനമാണ്. ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ ദക്ഷിണാഫ്രിക്കയിലോ ദുബായിലോ ഒക്കെ പോകുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. അതിനാല്‍ തന്നെ ഇവിടെ പാടില്ല എന്ന് കര്‍ക്കശമായി പറയാന്‍ കഴിയില്ല. അക്കാര്യം പൂര്‍ണമായി അവരുടെ തിരഞ്ഞെടുപ്പാണ് എന്നാണ് ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

Marriage Tips: വിവാഹത്തിന് എന്തിന് സമ്മതിക്കണം..? ഇതാ ചില കാരണങ്ങള്‍

ഫുട്ബോള്‍, ഫോര്‍മുല 1 തുടങ്ങിയ മറ്റ് കായിക ഇനങ്ങളില്‍ വന്‍ നിക്ഷേപം നടത്തിയ രാജ്യമാണ് സൗദി അറേബ്യ. ക്രിക്കറ്റിലും അടുത്ത കാലത്തായി സജീവ ഇടപെടല്‍ നടത്താന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണ് സൗദി അറേബ്യ. അതിനാല്‍ ഐപിഎല്‍ പ്രതിനിധികളുമായി ഒരു വര്‍ഷത്തോളമായി ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നു എന്നാണ് ദി ഏജിലെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഐ സി സി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലേ സൗദി അറേബ്യയുടെ ക്രിക്കറ്റില്‍ വര്‍ധിച്ച് വരുന്ന താല്‍പ്പര്യത്തെ നേരത്തെ അഭിനന്ദിച്ചിരുന്നു. കായിക രംഗത്ത് നിക്ഷേപം നടത്താന്‍ താല്‍പര്യമുള്ളവരാണ് സൗദി അറേബ്യ എന്നും അദ്ദേഹം പറഞ്ഞിരുന്നു. ക്രിക്കറ്റില്‍ സൗദിക്ക് നന്നായി പ്രവര്‍ത്തിക്കാന്‍ സാധിക്കും എന്നാണ് ഗ്രെഗ് ബാര്‍ക്ലേ പറഞ്ഞിരുന്നത്. എന്നാല്‍ ഐപിഎല്‍ മാതൃകയില്‍ ഇന്ത്യന്‍ താരങ്ങളേയും പങ്കെടുപ്പിച്ച് കൊണ്ട് ടി20 ലീഗാണോ സൗദി അറേബ്യ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+