Get Updates
Get notified of breaking news, exclusive insights, and must-see stories!

IPL 2023: ഇന്നത്തെ കളിയില്‍ എല്ലാ കണ്ണുകളും അക്‌സറിലേക്ക്; കാരണമിത്

ഐപിഎല്ലില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനും ഡല്‍ഹി ക്യാപിറ്റല്‍സും പരസ്പരം ഏറ്റുമുട്ടാനിറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും ഇന്ത്യന്‍ താരം അക്‌സര്‍ പട്ടേലിലേക്ക്. ഔള്‍റൗണ്ടറില്‍ നിന്നും പൂര്‍ണ്ണ ബാറ്റ്‌സ്മാന്‍ എന്ന നിലയിലേക്കുള്ള പരിണാമത്തിലാണ് അക്‌സര്‍ പട്ടേല്‍. അതിനാല്‍ അക്‌സര്‍ പട്ടേലിന്റെ ഇന്നത്തെ പ്രകടനം ബി സി സി ഐയും സാകൂതം വീക്ഷിക്കും എന്നത് ഉറപ്പാണ്.

വരാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീമിനെ ഐപിഎല്ലിലെ പ്രകടനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ബി സി സി ഐ തെരഞ്ഞെടുക്കുക. അതിനാല്‍ ഓസ്‌ട്രേലിയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിര്‍ണായക ഇന്നിംഗ്‌സ് കൡച്ച അക്‌സര്‍ പട്ടേലില്‍ നിന്ന് ബി സി സി ഐയും ഇന്ത്യന്‍ ടീമും കൂടുതല്‍ പ്രതീക്ഷ വെക്കുന്നുണ്ട്. രവീന്ദ്ര ജഡേജ, ഹര്‍ദിക് പാണ്ഡ്യ എന്നീ ഔള്‍റൗണ്ടര്‍മാര്‍ ലോകകപ്പ് ടീമില്‍ ഇടം നേടും എന്ന് ഉറപ്പാണ്.

axar

അതിനാല്‍ അക്‌സറിന്റെ ബാറ്റിംഗ് പ്രകടനം മെച്ചപ്പെട്ടാല്‍ മധ്യനിരയിലെത്താന്‍ സാധ്യതയുണ്ട്. നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വൈസ് ക്യാപ്റ്റന്‍ ആണ് അക്‌സര്‍ പട്ടേല്‍. മധ്യനിരയില്‍ ഋഷഭ് പന്തിന് പകരക്കാരന്‍ എന്ന റോളാണ് അക്‌സര്‍ പട്ടേലിന് ഈ സീസണില്‍ ഉള്ളത്. ടോപ് ഓര്‍ഡറില്‍ തന്നെ അക്‌സര്‍ പട്ടേല്‍ ഈ സീസണില്‍ കളിക്കും എന്ന് ടീം ഡയറക്ടര്‍ സൗരവ് ഗാംഗുലി പറഞ്ഞിട്ടുണ്ട്.

12 ടെസ്റ്റില്‍ നിന്ന് 541 റണ്‍സും 50 വിക്കറ്റും അക്‌സര്‍ പട്ടേല്‍ ഇതുവരെ നേടിയിട്ടുണ്ട്. ഒരിന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് നേട്ടം അഞ്ച് തവണും ഒരു ടെസ്റ്റില്‍ പത്ത് വിക്കറ്റ് നേട്ടം ഒരു തവണയും സ്വന്തമാക്കി. ടെസ്റ്റില്‍ നാല് അര്‍ധസെഞ്ച്വറികളും ഉണ്ട്. 84 ആണ് ഉയര്‍ന്ന സ്‌കോര്‍. 51 ഏകദിനത്തില്‍ നിന്ന് 412 റണ്‍സും 58 വിക്കറ്റും അക്‌സര്‍ പട്ടേലിന്റെ പേരിലുണ്ട്. രണ്ട് അര്‍ധസെഞ്ച്വറികളും ഏകദിനത്തില്‍ സ്വന്തം പേരിലുണ്ട്.

ഐപിഎല്ലില്‍ 1151 റണ്‍സും 102 വിക്കറ്റും അക്‌സര്‍ പട്ടേല്‍ നേടിയിട്ടുണ്ട്. 2014 ല്‍ ആണ് അക്‌സര്‍ പട്ടേല്‍ ഐപിഎല്ലില്‍ എത്തുന്നത്. 2013 ല്‍ മുംബൈ ഇന്ത്യന്‍സുമായി കരാര്‍ ഉണ്ടായിരുന്നെങ്കിലും ആ സീസണില്‍ കളിക്കാന്‍ സാധിച്ചില്ല. പിറ്റേ വര്‍ഷം പഞ്ചാബ് കിംഗ്‌സിലെത്തിയതോടെ പ്ലെയിംഗ് ഇലവനിലെ സ്ഥിരം സാന്നിധ്യമാകാന്‍ അക്്‌സര്‍ പട്ടേലിന് സാധിച്ചു. 2019 ലെ ഐപിഎല്‍ ലേലത്തില്‍ അക്‌സറിനെ 5 കോടി രൂപയ്ക്കാണ് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയത്.

Astro Tips: പുരുഷന്‍മാര്‍ ഏത് കൈയിലാണ് സ്വര്‍ണമോതിരം ധരിക്കേണ്ടത്..? സ്വര്‍ണത്തിന് പിന്നിലെ ജ്യോതിഷം ഇത്

പിന്നാലെ ഇന്ത്യന്‍ ടീമിലെത്തിയ അക്‌സര്‍ പട്ടേല്‍ ഇംഗ്ലണ്ടിനെതിരായ 3 ടെസ്റ്റുകളില്‍ നിന്ന് 27 വിക്കറ്റ് വീഴ്ത്തി തന്റെ വരവ് അറിയിച്ചു. ഐപിഎല്‍ 2020 ല്‍ ഡല്‍ഹി ഫൈനലില്‍ എത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. കഴിഞ്ഞ തവണ നടന്ന ഐപിഎല്‍ മെഗാ ലേലത്തിലും അക്‌സര്‍ പട്ടേലിനെ വിട്ട് കൊടുക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് തയ്യാറായിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+