Get Updates
Get notified of breaking news, exclusive insights, and must-see stories!

IPL 2023: ടിക്കറ്റ് നിരക്ക് കേട്ട് ഞെട്ടേണ്ട..!! ബുക്ക് ചെയ്യേണ്ടതെങ്ങനെ; അറിയേണ്ടതെല്ലാം

വിദ്യാര്‍ത്ഥികള്‍ക്ക് വേനലവധി തുടങ്ങുന്നതോടെ ഒരു ഐപിഎല്‍ മത്സരമെങ്കിലും നേരില്‍ കാണണം എന്ന് ആഗ്രഹിക്കുന്നവരുണ്ടാകും. അതിനാല്‍ ടിക്കറ്റ് ബുക്കിംഗിനെ കുറിച്ച് വിശദമായി മനസിലാക്കേണ്ടതുണ്ട്

ipl

ഐപിഎല്‍ 2023 സീസണിനെ ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. സൂപ്പര്‍താരങ്ങളുടെ സൂപ്പര്‍പോരാട്ടം നേരിട്ട് സാക്ഷ്യം വഹിക്കുന്നതിനായി പലരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മാര്‍ച്ച് 31 ന് ആണ് ഐപിഎല്ലിന്റെ 16-ാംമത്തെ സീസണ്‍ ആരംഭിക്കുന്നത്. സ്‌കൂള്‍ പരീക്ഷ കഴിയും എന്നതിനാല്‍ ഐപിഎല്ലിലെ ഒരു മത്സരമെങ്കിലും നേരില്‍ കാണണം എന്നായിരിക്കും പലരും കരുതുന്നത്.

ടിവിയിലും മൊബൈലിലും എല്ലാം കളി കാണാന്‍ സൗകര്യമുണ്ടെങ്കിലും സ്റ്റേഡിയത്തില്‍ നേരിട്ട് പോയി കളി കാണുന്നതിന്റെ രസം ഒന്ന് വേറെ തന്നെയാണ്. അതിനാല്‍ തന്നെ ഇതിന് ആദ്യം ടിക്കറ്റ് എങ്ങനെയാണ് എടുക്കേണ്ടത് എന്നും എവിടെ നിന്നാണ് എടുക്കേണ്ടത് എന്നും അറിഞ്ഞിരിക്കണം. ഐപിഎല്‍ ടിക്കറ്റ് എങ്ങനെ എടുക്കാം എന്നും ടിക്കറ്റ് നിരക്ക് എങ്ങനെയാണ് എന്നും നമുക്ക് വിശദമായി പരിശോധിച്ച് നോക്കാം.

എവിടെ ബുക്ക് ചെയ്യണം

എവിടെ ബുക്ക് ചെയ്യണം

സ്‌റ്റേഡിയത്തില്‍ പോയി ടിക്കറ്റ് എടുക്കുന്നത് ഇന്നത്തെ കാലത്ത് അധികമാരും ചെയ്യാറില്ല. എല്ലാവരും ഓണ്‍ലൈന്‍ ആയാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. ബുക്ക് മൈ ഷോ, പേടിഎം, ഐപില്‍20 ഡോട്ട് കോം എന്നിവയാണ് ഐപിഎല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ പ്ലാറ്റ്‌ഫോമുകള്‍. സാധാരണ സീറ്റിനുള്ള ടിക്കറ്റ് മുതല്‍ വിവിഐപി ടിക്കറ്റ് വരെ വിവിധ ശ്രേണികളില്‍ ആണ് ടിക്കറ്റ് നിരക്ക് ഏര്‍പ്പാടാക്കിയിരിക്കുന്നത്.

ടിക്കറ്റ് നിരക്കുകള്‍ ഇങ്ങനെ

ടിക്കറ്റ് നിരക്കുകള്‍ ഇങ്ങനെ

400 രൂപ മുതല്‍ 10000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. വിവിഐപി സ്റ്റാന്‍ഡുകള്‍ക്ക് ടിക്കറ്റ് ഇതിലും കൂടും. ബ്ലോക്ക് സി1, ഡി1, എഫ്1, ജി1, എച്ച്1, കെ1 എന്നീ സീറ്റുകള്‍ക്ക് 400 രൂപയാണ് നിരക്ക്. ബ്ലോക്ക് ബി1, ഡി, ഇ, എഫ്1, ജി, എച്ച്, ജെ, എല്‍1 എന്നിവക്ക് 500 രൂപയാണ് നിരക്ക്. എഫ് ബ്ലോക്കിന് 900 രൂപ നല്‍കണം.

വിവിഐപി സ്റ്റാന്‍ഡും അവൈയ്‌ലിബിള്‍

വിവിഐപി സ്റ്റാന്‍ഡും അവൈയ്‌ലിബിള്‍

ബ്ലോക്ക് സി, കെ എന്നിവക്ക് 1000 രൂപയാണ് വില. ബ്ലോക്ക് എല്ലിന് 1800 രൂപയും ബ്ലോക്ക് ബിക്ക് 2100 രൂപയും ആണ് നിരക്ക്. ബ്ലോക്ക് ക്ലബ് ഹൗസ് അപ്പറിന് 3000 രൂപയും ബ്ലോക്ക് ക്ലബ് ഹൗസ് ലോവറിന് 9000 രൂപയും നിരക്ക് ഈടാക്കും. സ്റ്റേഡിയം അടിസ്ഥാനത്തില്‍ 5000 ത്തിനും 10000 ത്തിനും ഇടയില്‍ ആയിരിക്കും എല്ലാ സ്‌റ്റേഡിയങ്ങളിലും ടിക്കറ്റ് നിരക്ക്.

Beauty Tips with Potato: സൗന്ദര്യം കൂട്ടാന്‍ ഉരുളക്കിഴങ്ങോ..? കള്ളമല്ല, സത്യമാണ്

ബുക്ക് ചെയ്യേണ്ടതിങ്ങനെ

ബുക്ക് ചെയ്യേണ്ടതിങ്ങനെ

ഐപിഎല്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ടടിക്കറ്റുകള്‍ സെര്‍ച്ച് ചെയ്യുക. ശേഷം വരുന്ന പേജില്‍ നിന്ന് ബൈ നൗ ബട്ടണ്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ വിവരങ്ങള്‍ നല്‍കുക. പേയ്‌മെന്റ് നടത്തി ടിക്കറ്റ് ഉറപ്പാക്കുക. ഇതിന് ശേഷം ഒരു സ്ഥിരീകരണ സന്ദേശം നിങ്ങളുടെ മെയിലിലേക്ക് വരും. ഇതില്‍ ടിക്കറ്റ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യണം എന്ന നിര്‍ദേശം ഉണ്ടായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+