Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബില്‍ ആ 3 കാര്യങ്ങള്‍ പവര്‍ഫുള്‍, പക്ഷേ കാര്യമില്ല, എഞ്ചിന്‍ വീക്കാണെന്ന് ഇര്‍ഫാന്‍ പഠാന്‍

irfan pathan

ദില്ലി: ഐപിഎല്ലില്‍ കിരീടം നേടാന്‍ സാധ്യതയുള്ള ടീമുകളുടെ പേരുകള്‍ വരുമ്പോള്‍ എല്ലാ വര്‍ഷവും വരുന്ന ടീമാണ് പഞ്ചാബ് കിംഗ്‌സ്. എന്നാല്‍ ഇതുവരെ അവര്‍ കിരീടം നേടിയിട്ടില്ല. ആകെ ഇതുവരെ കളിച്ചത് ഒരു ഫൈനലും, സെമി ഫൈനലുമാണ്. എല്ലാ വര്‍ഷവും പ്രതീക്ഷ നല്‍കാറുണ്ടെങ്കിലും അതിനൊത്ത പ്രകടനം അവരില്‍ നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.

2014 മാത്രമാണ് അവര്‍ ഗംഭീര പ്രകടനം കാഴ്ച്ചവെച്ചിരിക്കുന്നത്. പത്ത് വര്‍ഷത്തോളമാകുന്നു അവര്‍ നോക്കൗട്ടില്‍ പ്രവേശിച്ചിട്ട്. ഇത്തവണയും അവര്‍ക്ക് പ്രശ്‌നങ്ങള്‍ ധാരാളമുണ്ടെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും പഞ്ചാബ് താരവുമായ ഇര്‍ഫാന്‍ പഠാന്‍. ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണിത്.

ആറാം സ്ഥാനത്ത് ഫിനിഷിംഗ്

ആറാം സ്ഥാനത്ത് ഫിനിഷിംഗ്

പഞ്ചാബിന് കഴിഞ്ഞ സീസണ്‍ വളരെ മോശമായിരുന്നു. 2022ല്‍ ആറാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. പ്ലേഓഫില്‍ കയറാന്‍ സാധിച്ചിരുന്നില്ല. ഇത്തവണ അതുകൊണ്ട് പുതിയ താരങ്ങളെ അവര്‍ ടീമിലെത്തിച്ചിട്ടുണ്ട്. 18.5 കോടി നല്‍കിയ വാങ്ങിയ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറന്‍ തന്നെയാണ് അതിലെ ഏറ്റവും വലിയ ആകര്‍ഷണം. ടി20 ലോകകപ്പില്‍ മികച്ച പ്രകടനമായിരുന്നു താരം നടത്തിയത്. സിക്കന്ദര്‍ റാസ, ഹര്‍പ്രീത് ഭാട്ടിയ, ശിവം സിംഗ്, മൊഹിത് രതി, വിദ്വത് കവേരപ്പ തുടങ്ങിയ ലോക്കല്‍ താരങ്ങളുടെ കരുത്തും അവര്‍ക്കുണ്ട്.

എന്തൊക്കെ പറഞ്ഞാലും പഞ്ചാബിന് ആ പ്രശ്‌നമുണ്ട്

എന്തൊക്കെ പറഞ്ഞാലും പഞ്ചാബിന് ആ പ്രശ്‌നമുണ്ട്

പഞ്ചാബിന്റെ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് ഇര്‍ഫാന്‍ പഠാന്‍ തുറന്നുപറയുകയാണ്. പ്രധാന പ്രശ്‌നം പഞ്ചാബിന്റെ എഞ്ചിന്‍ തന്നെയാണ്. അത് എപ്പോഴും മാറി കൊണ്ടിരിക്കുകയാണ്. ഓരോ വര്‍ഷവും അവരത് മാറ്റി കൊണ്ടിരിക്കുകയാണ്. എത്ര വര്‍ഷം ഐപിഎല്‍ നടന്നോ അത്രയും വര്‍ഷം പഞ്ചാബ് ടീമിനെ മാറ്റിയിട്ടുണ്ട്. ഞാനും പഞ്ചാബിന് വേണ്ടി മൂന്ന് വര്‍ഷം കളിച്ചിട്ടുണ്ട്. അവര്‍ നിരന്തരം ടീമിനെ മാറ്റുന്നത് കൊണ്ട് ഒരു ബാലന്‍സ് ടീമിന് നഷ്ടമാകുന്നുണ്ടെന്നും, അത് വിജയിക്കുന്നതിന് തടസ്സമാകുമെന്നും ഇര്‍ഫാന്‍ പറഞ്ഞു.

ബൗളിംഗില്‍ മാരക കോമ്പിനേഷനുണ്ട്

ബൗളിംഗില്‍ മാരക കോമ്പിനേഷനുണ്ട്

കാണാനോ കേള്‍ക്കാനോ വഴിയില്ല; ഇത് ആരുടെ സ്വപ്‌നത്തിലും വരാത്ത വണ്ടര്‍ലാന്‍ഡ്, ട്രിപ്പ് ഉറപ്പിക്കാം

ബൗളിംഗില്‍ പഞ്ചാബിന് മികച്ച കോമ്പിനേഷനാണ് ഉള്ളത്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച പേസ് നിരയെന്ന് നിസ്സംശയം പറയാം. സാം കറന്‍, കഗിസോ റബാദ, അര്‍ഷ്ദീപ് സിംഗ്, മൂന്നും മികച്ച ഓപ്ഷനുകളാണെന്നും പഠാന്‍ പറഞ്ഞു. വളരെ ക്വാളിറ്റിയുള്ള ബൗളര്‍മാരാണ് അവര്‍ക്കുള്ളത്. രണ്ട് പേര്‍ ഇടംങ്കൈയ്യന്‍മാരാണ്. ഒരാള്‍ നന്നായി ബാറ്റും ചെയ്യും. ഫുള്‍ ലെങ്തില്‍ പന്തെറിയാന്‍ മിടുക്കനാണ് കഗിസോ റബാദ. അത് വലിയ മാറ്റമുണ്ടാവും. ഐപിഎല്ലില്‍ ഈ സീസണിലെ ഏറ്റവും മികച്ച ബൗളിംഗ് പഞ്ചാബിനാണെന്നും പഠാന്‍ പറഞ്ഞു.

ക്യാപ്റ്റന്‍സിയില്‍ മാറ്റം വന്നു

ക്യാപ്റ്റന്‍സിയില്‍ മാറ്റം വന്നു

ഇത്തവണ പഞ്ചാബിനെ നയിക്കുന്നത് മായങ്ക് അഗര്‍വാളല്ല, പകരം ശിഖര്‍ ധവാനാണ് ക്യാപ്റ്റനാകുന്നത്. കഴിഞ്ഞ തവണ മികച്ച രീതിയില്‍ ബാറ്റ് ചെയ്തിരുന്നു ധവാന്‍. എന്നാല്‍ അഗര്‍വാള്‍ മോശം ഫോമിലേക്ക് പോയതും, ടീമിന്റെ പ്രകടനം മോശമായതും അദ്ദേഹത്തെ ടീമില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കാരണമായിട്ടുണ്ട്. ഇത്തവണ ടീമിന്റെ ബാറ്റിംഗ് മെച്ചപ്പെട്ടതാകുമോ എന്നാണ് ഇനി അറിയാനുള്ളത്. ജോണി ബെയര്‍സ്‌റ്റോ കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. ലിയാം ലിവിംഗ്സ്റ്റണ്‍ എല്ലാ മത്സരവും കളിക്കുമെന്ന് ഇസിബി അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+