ധോണി ഈ സീസണോടെ കളി നിര്‍ത്തുമോ? സിഎസ്‌കെ കോച്ചിന്റെ മറുപടി വൈറല്‍, പകരക്കാരന്‍ ഈ താരം
ചെന്നൈ: മഹേന്ദ്ര സിംഗ് ധോണി വിരമിക്കും. ഐപിഎല്ലില്‍ ഒരിക്കല്‍ കൂടി സജീവമായിരിക്കുകയാണ് ഇക്കാര്യങ്ങള്‍. നിരവധി പേരാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപനം ഉടന്‍ നടത്തുമെന്ന് കരുതി ഇറങ്ങിയിരിക്കുന്നത്. എന്നാല്‍ ധോണി ഇക്കാര്യത്തില്‍ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അവരുടെ സ്ഥിരം കരുത്തിന് മുകളിലേക്കാണ് പോയിരിക്കുന്നത്.
ധോണിയില്ലാതെ ടീമിനെ ഒരുക്കിയെടുക്കാനുള്ള കാര്യങ്ങള്‍ അണിയറയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആരാകും ക്യാപ്റ്റന്‍ എന്ന കാര്യത്തില്‍ മാത്രമേ സംശയമുള്ളൂ. ജഡേജ അടക്കമുള്ളവരെ സിഎസ്‌കെ പരീക്ഷിച്ചില്ലെങ്കിലും അതൊന്നും വിജയിച്ചിട്ടില്ല.ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ വെച്ചായിരിക്കും തന്റെ വിരമിക്കല്‍ എന്ന് ധോണി നേരത്തെ പ്രഖ്യാപിച്ചതാണ്. എന്നാല്‍ അത് എപ്പോള്‍ വേണമെന്ന് ധോണിയാണ് തീരുമാനിക്കുക.

ഇത്തവണ അതിനുള്ള അവസരം ചെന്നൈക്ക് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് ധോണി ഐപിഎല്ലില്‍ നിന്ന് വിരമിക്കുമോ എന്ന അഭ്യൂഹവും ശക്തമായിരിക്കുകയാണ്. ഇക്കാര്യത്തില്‍ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് സിഎസ്‌കെ കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗ്. എന്നാല്‍ ഇത് അവസാന സീസണായിരിക്കുമെന്ന കാര്യത്തില്‍ ധോണി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് ഫ്‌ളെമിംഗ് വെളിപ്പെടുത്തി. സിഎസ്‌കെ മാനേജ്‌മെന്റിനോടോ തന്നോടോ വിരമിക്കുന്ന കാര്യം അദ്ദേഹം സൂചിപ്പിച്ചിട്ടില്ലെന്നും ഫ്‌ളെമിംഗ് വ്യക്തമാക്കി.
ഇതിനിടെ വിരമിക്കല്‍ സാധ്യത ശക്തമായതോടെ ധോണി പകരക്കാരനെ നിര്‍ദേശിച്ചിരിക്കുകയാണ് ഇതിഹാസ താരം വസീം അക്രം. ധോണി സിഎസ്‌കെയില്‍ നിന്ന് വിരമിച്ചാല്‍ അവര്‍ക്ക് ഗംഭീരമായൊരു ക്യാപ്റ്റന്‍ ടീമിലുണ്ടെന്ന് അക്രം പറയുന്നു. അത് മറ്റാരുമല്ല അജിന്‍ക്യ രഹാനെയാണ്. ഇത്തവണ ഗംഭീര ഫോമിലുമാണ് താരം.
ഇന്ത്യന്‍ ടീമിനെ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര ജയത്തിലേക്ക് നയിച്ചതിന്റെ മികവും രഹാനെയ്ക്കുണ്ട്. ദുര്‍ബലമായ ടീമിനെയായിരുന്നു രഹാനെ നയിച്ചത്. രവീന്ദ്ര ജഡേജയെ കഴിഞ്ഞ സീസണില്‍ ക്യാപ്റ്റനാക്കിയപ്പോള്‍ അത് ശരിയായി വന്നില്ലെന്ന് അക്രം പറഞ്ഞു. അത് ജഡേജയുടെ പ്രകടനത്തെയും ബാധിച്ചുവെന്ന് അക്രം വ്യക്തമാക്കി.
ഉത്തരാഖണ്ഡ് പൊളിയാണ്, ബണ്‍ ടിക്കിയൊക്കെ കഴിച്ചാല്‍ ആരും ഫാനായി പോകും, ടേസ്റ്റ് വേറെ ലെവല്‍
ധോണി വിരമിക്കുകയാണെങ്കില്‍ ജഡേജയെന്ന ഓപ്ഷന്‍ ഇനിയുണ്ടാവില്ല. രഹാനെയേക്കാള്‍ മികച്ചൊരു ഓപ്ഷന്‍ സിഎസ്‌കെയില്‍ വേറെയില്ല. വളരെ സ്ഥിരതയുള്ള പ്രകടനമാണ് രഹാനെ ഇപ്പോള്‍ കാഴ്ച്ചവെക്കുന്നത്. അത് മാത്രമല്ല ഇന്ത്യയിലെ സാഹചര്യങ്ങള്‍ നന്നായിട്ടറിയാം. വിദേശ ക്യാപ്റ്റന്മാരേക്കാള്‍ ഇന്ത്യയില്‍ തന്നെയുള്ള താരങ്ങളാണ് ഐപിഎല്ലില്‍ ക്യാപ്റ്റന്മാരായി തിളങ്ങിയിട്ടുള്ളതെന്നും അക്രം പറഞ്ഞു.
50 ലക്ഷത്തിനാണ് സിഎസ്‌കെ രഹാനെയെ വാങ്ങിയത്. തന്റെ സ്ഥിരം ശൈലി തന്നെ രഹാനെ മാറ്റിയെഴുതി. 200 ആണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. വിദേശ താരങ്ങളെ ക്യാപ്റ്റന്മാരായി വെച്ചാല്‍ കളിക്കാരുടെ പേര് പോലും ഓര്‍മയുണ്ടാവില്ല. അവരെങ്ങനെയാണ് ടീമിനെ നയിക്കുക. രഹാനെ തന്നെയാണ് അവര്‍ക്കുള്ള നല്ലൊരു ഓപ്ഷന്‍. ധോണി കളി മതിയാക്കിയാല്‍ സിഎസ്‌കെ കാര്യങ്ങള്‍ പ്ലാന്‍ ചെയ്ത് നടപ്പിലാക്കണം. അതില്‍ സിഎസ്‌കെ മിടുക്കരാണെന്നും അക്രം പറഞ്ഞു.












Click it and Unblock the Notifications