IPL 2023: ഐപിഎല്ലില്‍ വീണ്ടും വാതുവെപ്പ്? ടീം വിവരം ചോദിച്ച് ഒരാള്‍ സമീപിച്ചതായി സിറാജ്
ഐപിഎല്ലില്‍ വീണ്ടും വാതുവെപ്പ് വിവാദം. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിന്റെ പേസറും ഇന്ത്യന്‍ ദേശീയ ടീം താരവുമായ മുഹമ്മദ് സിറാജിനെ വാതുവെപ്പുകാര്‍ സമീപിച്ചതായാണ് വിവരം. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിനെ കുറിച്ച് വിവരങ്ങള്‍ ആവശ്യപ്പെട്ട് ഒരാള്‍ സമീപിച്ചതായി മുഹമ്മദ് സിറാജ് ബി സി സി ഐയുടെ ആന്റി കറപ്ഷന്‍ യൂണിറ്റിനെ അറിയിച്ചു എന്നാണ് വിവരം.
വാര്‍ത്താ ഏജന്‍സിയായ പി ടി ഐ ആണ് മുഹമ്മദ് സിറാജിനെ സ്വാധീനിക്കാന്‍ ശ്രമം നടന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് എതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പരാജയപ്പെട്ടിരുന്നു. ഇതോടെ പണം നഷ്ടമായ ആളാണ് ടീമിനെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ നല്‍കണമെന്ന ആവശ്യവുമായി സിറാജിനെ സമീപിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

ഫോണ്‍ മുഖേന സിറാജിനെ ബന്ധപ്പെട്ട ഇയാള്‍ ആര്‍ സി ബിയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണം എന്ന് ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യം മുഹമ്മദ് സിറാജ് ഉടന്‍ തന്നെ ബി സി സി ഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തെ അറിയിക്കുകയായിരുന്നു. എന്നാല്‍ ഒരു വാതുവെപ്പുകാരനല്ല സിറാജിനെ സമീപിച്ചത് എന്നും ബെറ്റിങ്ങിലൂടെ പണം നഷ്ടമായ ഹൈദരാബാദിലെ ഒരു ഡ്രൈവറാണ് വിളിച്ചത് എന്നുമാണ് പേര് വെളിപ്പെടുത്താത്ത ബി സി സി ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞത്.
സിറാജിനെ വിളിച്ചയാള്‍ ബെറ്റിങ്ങിന് അടിമയാണ് എന്നും ഇത്തരത്തില്‍ ബെറ്റിങ്ങിലൂടെ കുറേയേറെ പണം നഷ്ടമായ ആളാണ് പ്രതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇയാളെ പൊലീസ് അറസ്റ്റ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് എന്നും അദ്ദേഹം പി ടി ഐയോട് പറഞ്ഞു. സംഭവത്തെ കുറിച്ച് ബി സി സി ഐയോ ഐപിഎല്‍ പ്രതിനിധികളോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Marriage Tips: ദാമ്പത്യജീവിതത്തില്‍ ഇങ്ങനെ പെരുമാറരുത്... മനസിലുണ്ടാകണം ഇക്കാര്യങ്ങള്‍
2013 ലെ സ്‌പോട്ട് ഫിക്‌സിംഗ് അഴിമതിയില്‍ ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്ദില ചെന്നൈ സൂപ്പര്‍കിംഗ്‌സ് ടീം പ്രിന്‍സിപ്പല്‍ ഗുരുനാഥ് മെയ്യപ്പന്‍ എന്നിവര്‍ ഉള്‍പ്പെട്ടതിന് പിന്നാലെ ബി സി സി ഐ അതിന്റെ ആന്റി കറപ്ഷന്‍ യൂണിറ്റ് വിപുലകരിച്ചിരുന്നു. നിലവില്‍ ഓരോ ടീമിനും ആന്റി കറപ്ഷന്‍ യൂണിറ്റ് ഉദ്യോഗസ്ഥന്‍ ഉണ്ട്. ഇവര്‍ ടീം അംഗങ്ങളുടെ അതേ ഹോട്ടലില്‍ താമസിച്ച് കാര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണ്.
കൂടാതെ, കളിക്കാര്‍ക്കായി ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അഴിമതി വിരുദ്ധ വര്‍ക്ക്ഷോപ്പും സംഘടിപ്പിച്ചിരുന്നു. ഏതെങ്കിലും കളിക്കാരന്‍ അഴിമതി നിറഞ്ഞ സമീപനം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍ അവരെ സസ്‌പെന്‍ഡ് ചെയ്യും. 2021 ലെ ഐപിഎല്ലില്‍ ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസനെ ഇത്തരത്തില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതേസമയം ഏപ്രില്‍ 20 നാണ് ആര്‍സിബിയുടെ അടുത്ത മത്സരം. പഞ്ചാബ് കിങ്സാണ് എതിരാളികള്‍.












Click it and Unblock the Notifications