Get Updates
Get notified of breaking news, exclusive insights, and must-see stories!

വയസ്സ് 42 ആയി, ധോണി ഈ സീസണോടെ ഐപിഎല്‍ അവസാനിപ്പിക്കുമോ? ഇര്‍ഫാന്‍ പഠാന്റെ മറുപടി ഇങ്ങനെ

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായി അറിയപ്പെടുന്ന താരമായിരുന്നു മഹേന്ദ്ര സിംഗ് ധോണി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഐപിഎല്‍ ധോണി ഇപ്പോഴു കളിക്കുന്നുണ്ട്. എന്നാല്‍ ധോണി എപ്പോള്‍ വേണമെങ്കിലും കളി അവസാനിപ്പിക്കാം എന്ന ആശങ്ക എല്ലാ ക്രിക്കറ്റ് പ്രേമികള്‍ക്കുമുണ്ട്.

ഇത്തവണ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കിരീടം നേടിയാല്‍ ധോണിയുടെ അവസാന ഐപിഎല്ലായിരിക്കും ഇതെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്റെ പ്രവചനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ധോണി ഈ സീസണോട് വിരമിക്കില്ലെന്നാണ് പഠാന്‍ പറയുന്നത്.

ms-dhoni-irfan-pathan

നാല്‍പ്പത് വയസ്സ് പിന്നിട്ടെങ്കിലും ധോണിയുടെ ഫിറ്റ്‌നെസിന് യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ലെന്ന് ഇര്‍ഫാന്‍ പറയുന്നു. അദ്ദേഹത്തിന്റെ ഫിറ്റ്‌നെസ്സ് ഇപ്പോഴും മികവുറ്റതാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി അദ്ദേഹം ഈ സീസണിന് ശേഷവും കളിക്കുമെന്ന്് ഇര്‍ഫാന്‍ വ്യക്തമാക്കി. അടുത്തിടെയാണ് ധോണിയെ വീണ്ടും കണ്ടത്.

ശരിക്കും ഞാന്‍ ആ ഫിറ്റ്‌നെസ് കണ്ടപ്പോള്‍ ഞെട്ടിപ്പോയി. പുതിയ സീസണിനായി ധോണി തന്റെ ഫിറ്റ്‌നെസ്സില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും താരം വ്യക്തമാക്കി. ഐപിഎല്ലിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നേരത്തെ ധോണി ആരംഭിച്ചിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

റാഞ്ചിയിലായിരുന്നു ധോണിയുടെ പരിശീലനം. തുടക്കകാലത്തെ പോലെ മുടി നീട്ടി വളര്‍ത്തിയ ലുക്കിലായിരുന്നു ധോണി പ്രത്യക്ഷപ്പെട്ടത്. ധോണി ഇത്തവണയും വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. കഴിഞ്ഞ സീസണിലും ആ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ തുടര്‍ന്നും കളിക്കുമെന്ന് ധോണി തന്നെ അറിയിക്കുകയായിരുന്നു.

കുറഞ്ഞത് ഒരു സീസണെങ്കിലും സിഎസ്‌കെയ്ക്കായി കളിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ധോണി പറഞ്ഞിരുന്നു. തന്നെ പിന്തുണച്ച ആരാധകര്‍ക്കുള്ള സമ്മാനമാണതെന്നും താരം പറഞ്ഞിരുന്നു. കഴിഞ്ഞ തവണ കാലിന് പരിക്കേറ്റാണ് ധോണി സീസണ്‍ മുഴുവന്‍ കളിച്ചത്. ടൂര്‍ണമെന്റിന് ശേഷം സര്‍ജറിക്കും വിധേയനായിരുന്നു. തുടര്‍ന്നാണ് അദ്ദേഹം ഫിറ്റ്‌നെസ് വീണ്ടെടുത്തത്.

പുതുവത്സര ആഘോഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം ബാറ്റിംഗ് പ്രാക്ടീസ് ാരംഭിച്ചത്. റാഞ്ചിയിലെ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ വെച്ചായിരുന്നു പരിശീലനം. ഇത്തവണ കൂടുതല്‍ കൂടുതല്‍ ഫോക്കസ് ധോണി ബാറ്റിംഗിന് നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ധോണിയെ ഒരു മാസം മുമ്പാണ് കണ്ടത്. മുടി നീട്ടിവളര്‍ത്തിയിട്ടുണ്ട് അദ്ദേഹം.

പഴയ കാലത്തെ അതേ നിലവാരത്തിലാണ് ധോണി നില്‍ക്കുന്നത്. അത്രയ്ക്ക് ഫിറ്റാണ് താരം. നാല്‍പ്പ്ത കഴിഞ്ഞിട്ടും ഇത്രയധികം ഫിറ്റ്‌നെസ് ഉണ്ടെങ്കില്‍, ഒരിക്കലും ഇത് അദ്ദേഹത്തിന്റെ അവസാന സീസണായിരിക്കില്ല. ഒരു കാലില്‍ ആണ് ധോണി കളിക്കുന്നതെങ്കില്‍ പോലും താരം കളിക്കുന്നത് കാണാന്‍ ആളുകള്‍ക്ക് താല്‍പര്യമുണ്ടെന്നും ഇര്‍ഫാന്‍ പഠാന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+