Get Updates
Get notified of breaking news, exclusive insights, and must-see stories!

വെങ്കിടേഷിന്റെ അടിയോടടിക്ക് കിഷന്റെ ഡബിള്‍ സ്മാഷ്, അതിവേഗം ലക്ഷ്യം നേടി മുംബൈ, 5 വിക്കറ്റ് ജയം

മുംബൈ: ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 5 വിക്കറ്റ് ജയം. 186 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ തകര്‍പ്പന്‍ ബാറ്റിംഗാണ് കാഴ്ച്ച വെച്ചത്. ഇഷാന്‍ കിഷന്‍(58) ആണ് മുംബൈ ടീമിന്റെ ടോപ് സ്‌കോറര്‍. മികച്ച തുടക്കമാണ് മുംബൈക്ക് ലഭിച്ചത്. പവര്‍പ്ലേയില്‍ റെക്കോര്‍ഡ് സ്‌കോറും പിറന്നു. 4.5 ഓവറില്‍ 65 റണ്‍സാണ് രോഹിത്-കിഷന്‍ സഖ്യം അടിച്ചെടുത്തത്.

13 പന്തില്‍ 20 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. രണ്ട് സിക്‌റും ഒരു ഫോറും ഇന്നിംഗ്‌സിണ്ടായിരുന്നു. ഇഷാന്‍ കിഷന്‍ 25 പന്തിലാണ് ഇത്രയും വലിയ സ്‌കോര്‍ നേടിയത്. അഞ്ച് ബൗണ്ടറിയും അഞ്ച് സിക്സറും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു.അതേസമയം ഓപ്പണര്‍മാര്‍ പോയ ശേഷവും തകര്‍പ്പന്‍ പ്രകടനമാണ് മുംബൈ ബാറ്റ്‌സ്മാന്‍ നടത്തിത്. സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ(30), ടിം ഡേവിഡ്(24) എന്നിവരെല്ലാം ടീമിന് വേണ്ടി മികച്ച സംഭാവനകള്‍ നല്‍കി.

suryakumar venkatesh iyer

സൂര്യകുമാര്‍ 25 പന്തിലാണ് 43 റണ്‍സെടുത്തത്. തിലക വര്‍മ 25 പന്തിലാണ് 30ര റണ്‍സെടുത്തത്. സൂര്യകുമാര്‍ മൂന്ന് സിക്‌സറും നാല് ബൗണ്ടറിയും അടിച്ചു. 17.4 ഓവറിലാണ് വിജയം മുംബൈ സ്വന്തമാക്കിയത്. ടീം ഡേവിഡ് പുറത്താവാതെനിന്നു. കെകെആര്‍ ബൗളര്‍മാരില്‍ നാലോവറില്‍ 27 റണ്‍സ് മാത്രം രണ്ട് വിക്കറ്റെടുത്ത സുയാഷ് ശര്‍മ തിളങ്ങി. ഷാര്‍ദുല്‍ താക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ക്ക് ഓരോ വിക്കര്‌റ് ലഭിച്ചു.

നേരത്തെ വെങ്കടേഷ് അയ്യരുടെ സെഞ്ച്വറിയാണ് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ടോസ് നേടിയ മുംബൈ സ്വന്തം തട്ടകത്തില്‍ കെകെആറിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാല്‍ കൊല്‍ക്കത്തയുടെ തുടക്കം മോശമായിരുന്നു. ഓപ്പണര്‍ നാരായണ്‍ ജഗദീഷനെ പെട്ടെന്ന് നഷ്ടമായി. അഞ്ച് പന്ത് നേരിട്ട ജഗദീഷന്‍ റണ്‍സെടുക്കാതെയാണ് മടങ്ങിയത്. എട്ട് റണ്‍സെടുത്ത റഹമത്തുള്ള ഗുര്‍ബാസിനെ അടുത്തതായി ടീമിന് നഷ്ടമായി. പിയൂഷ് ചൗളയ്ക്കായിരുന്നു വിക്കറ്റ്.

ചുമ്മാതല്ല ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിക്കുന്നത്: ഈ ടേസ്റ്റ് ഒക്കെ വേറെ എവിടേലും കിട്ടുമോ? കഴിച്ച് നോക്കൂ!!

ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും വെങ്കടേഷ് മറുവശത്ത് തകര്‍ത്തടിക്കുകയായിരുന്നു. വെങ്കിടേഷില്ലെങ്കില്‍ കെകെആറിന്റെ ഇന്നിംഗ്‌സില്‍ യാതൊന്നും ഉണ്ടാവില്ലായിരുന്നു. 51 പന്തില്‍ 104 റണ്‍സെടുത്താണ് വെങ്കടേഷ് പുറത്തായത്. ഒന്‍പത് സിക്‌സറുകളാണ് താരം പറത്തിയത്. ആറ് ബൗണ്ടറിയും ആ ബാറ്റില്‍ നിന്ന് പിറന്നു. ഇടയ്ക്ക് സാഹസിക ഷോട്ട് കളിക്കാനുള്ള ശ്രമത്തിനിടെ താരത്തിന് പരിക്കേറ്റത് കെകെആറിന് ആശങ്കകള്‍ സമ്മാനിച്ചിരുന്നു. എന്നാല്‍ തിരിച്ചുവന്ന താരം വെടിക്കെട്ട് തന്നെ പുറത്തെടുക്കുകയായിരുന്നു.

ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. ഷാര്‍ദുല്‍ താക്കൂര്‍(13), നിതീഷ് റാണ(5) റിങ്കു സിംഗ്(18) എന്നിവര്‍ വലിയ സ്‌കോര്‍ നേടുന്നതില്‍ പരാജയപ്പെട്ടു. അവസാന ഓവറില്‍ വെടിക്കെട്ട് നടത്തിയ ആേ്രന്ദ റസ്സലാണ് ടീം സ്‌കോര്‍ 180 കടത്തിയത്. 11 പന്തില്‍ 21 റണ്‍സുമായി റസ്സല്‍ പുറത്താവാതെ നിന്നു.

മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും താരമടിച്ചു. അതേസമയം മുംബൈ ബൗളര്‍മാരില്‍ രണ്ട് വിക്കറ്റെടുത്ത ഹൃതിക് ഷൗക്കീന്‍ മികച്ച് നിന്നു. കാമറൂണ്‍ ഗ്രീന്‍, ഡുവന്‍ ജാന്‍സന്‍, പിയൂഷ് ചൗള, റൈലി മെറിഡിത്ത് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+