Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിന്നസ്വാമിയില്‍ ആര്‍സിബി ഓണ്‍ ആയില്ല, വന്‍ തോല്‍വി, 21 റണ്‍സിന്റെ ജയം സ്വന്തമാക്കി കെകെആര്‍

ബെംഗളൂരു: ഐപിഎല്ലിലെ ഇന്നത്തെ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 21 റണ്‍സിന്റെ വന്‍ തോല്‍വി. 201 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആര്‍സിബിയുടെ പോരാട്ടം 179 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. വിരാട് കോലി ഒഴിച്ച് ബാക്കിയുള്ളവര്‍ക്കൊന്നും വമ്പന്‍ സ്‌കോറുകള്‍ നേടാന്‍ മത്സരത്തില്‍ സാധിച്ചില്ല.

മികച്ച തുടക്കം തന്നെയായിരുന്നു ആര്‍സിബിക്ക് ലഭിച്ചത്. ഡുപ്ലെസി(17) വിരാട് കോലി(54) കൂട്ടുകെട്ട് 2.2 ഓവറില്‍ 31 റണ്‍സടിച്ചിരുന്നു. എന്നാല്‍ സിക്‌സുറപ്പിച്ച ഷോട്ടില്‍ ഞെട്ടിച്ച ക്യാച്ചെടുത്ത റിങ്കു സിംഗാണ് കൊല്‍ക്കത്തയ്ക്ക് ബ്രേക് ത്രൂ നല്‍കിയത്. ഡുപ്ലെസി ഏഴ് പന്ത് നേരിട്ടപ്പോള്‍ രണ്ട് സിക്‌സറും ഒരു ബൗണ്ടറിയും പിറന്നു.

Kohli KKR

ഡുപ്ലെസി പുറത്തായതിന് പിന്നാലെ വന്ന ഷഹബാസ് അഹമ്മദ്(2) ഷഹബാസ് അഹമ്മദ്(5) എന്നിവരും നിരാശപ്പെടുത്തി. ഇതോടെയാണ് ബാംഗ്ലൂര്‍ സമ്മര്‍ദത്തിലായത്. മൂന്നിന് 58 എന്ന നിലയിലായിരുന്നു അവര്‍. മഹിപാല്‍ ലോംറോറിനൊപ്പമായിരുന്നു പിന്നീടുള്ള കോലിയുടെ ഇന്നിംഗ്‌സ്. കോലി 37 പന്തിലാണ് 54 റണ്‍സെടുത്തത്. 6 ബൗണ്ടറി താരം അടിച്ചു. ലോംറോര്‍ 18 പന്തില്‍ 34 റണ്‍സടിച്ചു. മൂന്ന് സിക്‌സറും ഒരു ബൗണ്ടറിയും ഇന്നിംഗ്‌സിലുണ്ടായിരുന്നു.

ദിനേഷ് കാര്‍ത്തിക്(22), സുയാഷ് പ്രഭുദേശായ്(10) എന്നിവര്‍ക്കൊന്നും സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല. ഇത്തവണയും ആര്‍സിബിയെ സ്പിന്‍ മിടുക്കിലാണ് കെകെആര്‍ പൂട്ടിയത്. വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റ് വീഴ്ത്തി. സുയാഷ് ശര്‍മയ്ക്കും, ആേ്രന്ദ റസ്സലിനും രണ്ട് വിക്കറ്റ് വീതം ലഭിച്ചു.നേരത്തെ ജേസന്‍ റോയ്(56) നിതീഷ് റാണ(48) എന്നിവരുടെ മികവിലാണ് ചിന്നസ്വാമിയില്‍ കെകെആര്‍ വന്‍ സ്‌കോര്‍ സ്വന്തമാക്കിയത്.

ലിറ്റി ചോക്കയും, ദാല്‍പുരിയുമൊക്കെ കഴിക്കണം; വേറെ ലെവല്‍ ടേസ്റ്റ്, ബീഹാരി ഫുഡ് പൊളിയാണ്

ടോസ് നേടിയ ആര്‍സിബി കെകെആറിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. റോയിയും നാരായണ്‍ ജഗദീശനും(27) ചേര്‍ന്ന് ഗംഭീര തുടക്കമാണ് ടീമിന് നല്‍കിയത്. 9.2 ഓവറില്‍ 83 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. റോയ് 29 പന്തിലാണ് 56 റണ്‍സെടുത്തത്. അഞ്ച് സിക്‌സറും നാല് ബൗണ്ടറിയും ആ ഇന്നിംഗ്‌സിലുണ്ടായിരുന്നു. ജഗദീഷന്റെ ഇന്നിംഗ്‌സില്‍ നാല് ബൗണ്ടറിയുണ്ടായിരുന്നു.

പക്ഷേ ജഗദീഷന്‍ മടങ്ങിയതിന് പിന്നാലെ ജസേന്‍ റോയിയും പുറത്താവുകയായിരുന്നു. പിന്നീട് വെങ്കടേഷ് അയ്യര്‍(31) നിതീഷ് റാണ(48) എന്നിവര്‍ ചേര്‍ന്നായിരുന്നു ടീമിനെ മുന്നോട്ട് നയിച്ചത്. റാണ 21 പന്തിലാണ് 48 റണ്‍സടിച്ചത്. നാല് സിക്‌സറും മൂന്ന് ബൗണ്ടറിയുമടിച്ചു. അതേസമയം വെങ്കടേഷ് 26 പന്ത് നേരിട്ടപ്പോള്‍ മൂന്ന് ബൗണ്ടറിയടിച്ചു.

അവസാന ഓവറുകളില്‍ ആളിക്കത്തിയ റിങ്കു സിംഗ്(10 പന്തില്‍ 18) ഡേവിഡ് വീസ്(3 പന്തില്‍ 12) എന്നിവരും തിളങ്ങി. റിങ്കു സിംഗ് ഒരു സിക്‌സറും രണ്ട് ബൗണ്ടറിയുമടിച്ചു. വീസ് രണ്ട് സിക്‌സറാണ് പറത്തിയത്. ആര്‍സിബി നിരയില്‍ ഹസരങ്ക, വൈശാഖ് എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു. സിറാജിനാണ് ശേഷിച്ച വിക്കറ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+