IPL 2023: ഐപിഎല്ലിനിടെ ആര്‍ച്ചര്‍ ബെല്‍ജിയത്തിലെത്തി ശസ്ത്രക്രിയ നടത്തി; റിപ്പോര്‍ട്ട്
മുംബൈ: തുടര്‍ തോല്‍വികളില്‍ വലയുന്ന മുംബൈ ഇന്ത്യന്‍സിന് ജോഫ്ര ആര്‍ച്ചറുടെ പരിക്ക് വിനയാകുന്നു. ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിന് എതിരായ മത്സരത്തില്‍ ജോഫ്ര ആര്‍ച്ചര്‍ കളിച്ചിരുന്നില്ല. അതിനിടെ ഐപിഎല്ലിനിടെ ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ താരം ബെല്‍ജിയത്തിലേക്ക് പോയിരുന്നതായും റിപ്പോര്‍ട്ടുണ്ട്.് ദി ടെലഗ്രാഫ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബെല്‍ജിയത്തിലെ ഒരു കൈമുട്ട് വിദഗ്ധനെ സന്ദര്‍ശിക്കാന്‍ ജോഫ്ര ആര്‍ച്ചര്‍ ഈ മാസം ആദ്യം ഇന്ത്യ വിട്ടെന്നും അവിടെ വെച്ച് അദ്ദേഹം ഒരു ചെറിയ ശസ്ത്രക്രിയയ്ക്ക് വിധേയനായി എന്നുമാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി കൈമുട്ടിലെ പരിക്കാണ് ജോഫ്ര ആര്‍ച്ചര്‍ക്ക് വിനയാകുന്നത്. 2021 ലെ ടി20 ലോകകപ്പ്, ആഷസ് എന്നിവയില്‍ നിന്ന് ആര്‍ച്ചറെ പുറത്താക്കിയത് ഈ പരിക്കായിരുന്നു.

കൈമുട്ടിനും നടുവിനും പരിക്കേറ്റതിനെത്തുടര്‍ന്ന് രണ്ട് വര്‍ഷത്തിന് ശേഷം ഈ വര്‍ഷമാദ്യമാണ് ആര്‍ച്ചര്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. ഐപിഎല്‍ 2023 ലെ മുംബൈയുടെ ആദ്യ മത്സരം അദ്ദേഹം കളിച്ചിരുന്നു. എന്നാല്‍ പിന്നീടുള്ള നാല് മത്സരങ്ങള്‍ നഷ്ടമായി. ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ജോഫ്ര ആര്‍ച്ചറിലായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ പേസ് പ്രതീക്ഷ മുഴുവന്‍.
എന്നാല്‍ താരത്തിന് പൂര്‍ണസമയം ടീമിനൊപ്പം തുടരാന്‍ സാധിക്കാത്തത് തിരിച്ചടിയാണ്. ആര്‍ച്ചറിന് സുഖമില്ല എന്നും എന്നാല്‍ ഞായറാഴ്ച രാത്രി രാജസ്ഥാന്‍ റോയല്‍സിനെതിരെ അദ്ദേഹം തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു എന്നുമാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പറയുന്നത്. ജൂണ്‍ 16-ന് എഡ്ജ്ബാസ്റ്റണില്‍ ആരംഭിക്കുന്ന ആഷസ് പരമ്പരയില്‍ ആര്‍ച്ചര്‍ കളിക്കുമോ എന്ന കാര്യത്തിലും സംശയമാണ്.
Astro Tips: ഈ രാശിക്കാരാണോ...? എങ്കില്‍ എന്നും പണക്കാരായിരിക്കാം
കഴിഞ്ഞ 25 മാസത്തിനിടെ അഞ്ച് തവണയാണ് ജോഫ്ര ആര്‍ച്ചര്‍ ശസ്ത്രക്രിയക്ക് വിധേയനായത്. ബെല്‍ജിയത്തിലെത്തി താരം ഡോക്ടറെ കണ്ട കാര്യം ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിക്കുന്നുണ്ട്. അതേസമയം ഗുജറാത്തിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ 55 റണ്‍സിന്റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. അവസാന ഓവറുകളില്‍ ഗുജറാത്ത് ആളിക്കത്തിയതോടെ മുംബൈ ബൗളര്‍മാര്‍ക്ക് മറുപടിയില്ലാതെ പോയി.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് 208 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് 20 ഓവറില്‍ 9 വിക്കറ്റിന് 152 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 40 റണ്‍സെടുത്ത നെഹാല്‍ വധേരയാണ് മുംബൈ ഇന്നിംഗ്‌സിലെ ടോപ് സ്‌കോറര്‍. ഗുജറാത്ത് ടൈറ്റന്‍സിനായി നൂര്‍ അഹമ്മദ് മൂന്നും റാഷിദ് ഖാനും മോഹിത് ശര്‍മ്മയും രണ്ടും ഹാര്‍ദിക് പാണ്ഡ്യ ഒരു വിക്കറ്റും വീതം വീഴ്ത്തി.












Click it and Unblock the Notifications