Get Updates
Get notified of breaking news, exclusive insights, and must-see stories!

ബട്‌ലറുടെ മിന്നലടിക്ക് ധോണിയുടെ ഹെവി സ്മാഷ്; രാജസ്ഥാന് സിഎസ്‌കെയ്‌ക്കെതിരെ 3 റണ്‍സ് ജയം

ദില്ലി: ഐപിഎല്ലില്‍ ഇന്നത്തെ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 3 റണ്‍സ് വിജയം. 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിഎസ്‌കെ പോരാട്ടം അവസാനം വരെ നിലനിര്‍ത്തി. മഹേന്ദ്ര സിംഗ് ധോണി തന്റെ വിന്റേജ് ബാറ്റിംഗിനെ ഒരിക്കല്‍ കൂടി ഓര്‍മപ്പെടുത്തിയ മത്സരമായിരുന്നു ഇത്. അവസാന ഓവറില്‍ രണ്ട് സിക്‌സറുകളാണ് ധോണി പറത്തിയത്.

സന്ദീപ് ശര്‍മ അവസാന രണ്ട് പന്തുകള്‍ യോര്‍ക്കര്‍ എറിഞ്ഞത് കൊണ്ട് മാത്രമാണ് രാജസ്ഥാന്‍ വിജയത്തിലെത്തിയത്. അങ്ങേയറ്റം ത്രില്ലിംഗ് നിറഞ്ഞ പോരാട്ടമാണ് ഇതിലൂടെ പിറന്നത്. ധോണി 17 പന്തില്‍ 32 റണ്‍സുമായി പുറത്താവാതെ നിന്നു. രവീന്ദ്ര ജഡേജ 15 പന്തില്‍ 25 റണ്‍സടിച്ചു. ചേസിംഗില്‍ ചെന്നൈയുടെ തുടക്കം മോശമായിരുന്നു. എട്ട് റണ്‍സെടുത്ത റിതുരാജ് ഗെയ്ക് വാദിനെ വേഗത്തില്‍ ടീമിന് നഷ്ടമായി.

BUTLER DHONI

പിന്നീട് ഡെവണ്‍ കോണ്‍വേയും അജിന്‍ക്യ രഹാനെയും ചേര്‍ന്ന് ടീമിനെ തിരികെ കൊണ്ടുവന്നു. കോണ്‍വേ 38 പന്തില്‍ 50 റണ്‍സ് നേടി. ആറ് ബൗണ്ടറി ഇന്നിംഗ്‌സിലുണ്ടായിരുന്നു. അജിന്‍ക്യ രഹാനെ 19 പന്തില്‍ 31 റണ്‍സാണ് അടിച്ചത്. ഒരു സികസ്‌റും രണ്ട് ബൗണ്ടറിയും ആ ഇന്നിംഗ്‌സില്‍ പിറന്നു. അതേസമയം സിഎസ്‌കെ നിരയില്‍ മറ്റുള്ളവര്‍ക്കൊന്നും തിളങ്ങാന്‍ സാധിച്ചില്ല.

ശിവം ദുബെ(8), മോയിന്‍ അലി(7), അമ്പാട്ടി റായിഡു(1) എന്നിവര്‍ നിരാശപ്പെടുത്തി. രാജസ്ഥാന്‍ നിരയില്‍ രവിചന്ദ്രന്‍ അശ്വിന്‍ 25 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. ചാഹലിനും രണ്ട് വിക്കറ്റ് ലഭിച്ചു. സന്ദീപ് ശര്‍മ, സാമ്പ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി. ജോസ് ബട്‌ലറുടെ അര്‍ധ സെഞ്ച്വറിയുടെ മികവിലാണ് രാജസ്ഥാന്‍ മെച്ചപ്പെട്ട സ്‌കോര്‍ സ്വന്തമാക്കിയത്. നേരത്തെ ടോസ് നേടിയ സിഎസ്‌കെ രാജസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

യശസ്വി ജെസ്വാളിന് തിളങ്ങാന്‍ സാധിച്ചില്ല. പത്ത് റണ്‍സെടുത്ത ജെസ്വാളിനെ രണ്ടാം ഓവറില്‍ ടീമിന് നഷ്ടമായി. എന്നാല്‍ പിന്നീട് വന്ന ദേവ്ദത്ത് പടിക്കല്‍ ഫോം കണ്ടെത്തിയതോടെ റണ്‍സ് വരാന്‍ തുടങ്ങി. റിയാന്‍ പരാഗിന് പകരമാണ് രാജസ്ഥാന്‍ ഇന്ന് പടിക്കലിനെ ടീമില്‍ ഉള്‍പ്പെടുത്തി. ബട്‌ലറും പടിക്കലും ചേര്‍ന്ന് പിന്നീട് തകര്‍ത്തടിക്കുന്നതാണ് കണ്ടത്.

കന്നട രുചി അതൊന്ന് വേറെ തന്നെയാണ്, ബാംഗ്ലൂര്‍ മുതല്‍ മാംഗ്ലൂര്‍ വരെ, കഴിച്ചിരിക്കണം ഈ ഡിഷുകള്‍

8.3 ഓവറില്‍ രാജസ്ഥാന്‍ സ്‌കോര്‍ 88 റണ്‍സിലെത്തിയിരുന്നു. ദേവ്ദത്ത് 26 പന്തില്‍ 38 റണ്‍സടിച്ചു. അഞ്ച് ബൗണ്ടറി താരത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. ബ്ടലര്‍ 36 പന്തില്‍ മൂന്ന് സിക്‌സറും ഒരു ബൗണ്ടറിയും അടക്കം 52 റണ്‍സാണ് എടുത്തത്. അതേസമയം പടിക്കല്‍ പുറത്തായശേഷം വന്ന സഞ്ജു സാംസണ്‍(0) വീണ്ടും നിരാശപ്പെടുത്തി. നേരിട്ട രണ്ടാം പന്തിലാണ് സഞ്ജു പുറത്തായത്.

അശ്വിന്‍ 22 പന്തില്‍ 30 റണ്‍സെടുത്തു ടീം സ്‌കോറിലേക്ക് മികച്ച സംഭാവന നല്‍കി. രണ്ട് സിക്‌സറുകള്‍ താരത്തിന്റെ ഇന്നിംഗ്‌സിലുണ്ടാിരുന്നു. അതേസമയം അവസാന ഓവറുകളില്‍ ഷിമ്രോണ്‍ ഹെറ്റ്മയറിന്റെ വെടിക്കെട്ടും ടീമിന് മികച്ച സ്‌കോര്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായകയമായി. ചെന്നൈ നിരയില്‍ നാലോവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റെടുത്തു. തുഷാര്‍, ആകാശ് സിംഗ് എന്നിവര്‍ക്കും രണ്ട് വിക്കറ്റുകള്‍ ലഭിച്ചു. മോയിന്‍ അലിക്ക് ഒരു വിക്കറ്റും ലഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+