IPL 2023: 10 വര്‍ഷത്തെ ഇടവേള..., ശ്രീശാന്ത് ഐപിഎല്ലിലേക്ക് മടങ്ങിയെത്തുന്നു; ആരാധകര്‍ സന്തോഷത്തില്‍

ഐപിഎല്‍ എന്ന് കേള്‍ക്കുമ്പോഴേ ആദ്യം ഓര്‍മയില്‍ വരുന്ന പേരുകളില്‍ ഒന്നാണ് മലയാളി മുന്‍താരം എസ് ശ്രീശാന്തിന്റേത്. ഇന്ത്യന്‍ ക്രിക്കറ്റിലെ മലയാളി സാന്നിധ്യമായിരുന്ന ശ്രീശാന്തിന് പക്ഷെ ഐപിഎല്ലില്‍ ഓര്‍ത്ത് വെക്കാന്‍ അധികം നല്ല വിശേഷങ്ങള്‍ ഒന്നുമില്ല. എന്നാല്‍ തന്റെ ക്രിക്കറ്റ് കരിയര്‍ പോലും നശിപ്പിക്കപ്പെട്ടതിന് സാക്ഷിയായതിന് ഐപിഎല്‍ ആണ് താനും. ഐപിഎല്‍ ആദ്യ സീസണില്‍ ഹര്‍ഭജന്‍ സിംഗ്, ശ്രീശാന്തിന്റെ കരണത്തടിച്ചത് വലിയ വിവാദമായിരുന്നു.
അതിന് ശേഷം 2013 ല്‍ ആണ് ശ്രീശാന്ത് ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ പിടിക്കപ്പെടുന്നത്. എന്നാല്‍ പിന്നീട് കേസില്‍ കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടെങ്കിലും ശ്രീശാന്തിന്റെ കരിയര്‍ ഏറെക്കുറെ അവസാനിച്ചിരുന്നു. ഒടുവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ശ്രീശാന്ത് കഴിഞ്ഞ വര്‍ഷം വിരമിക്കുകയും ചെയ്തു. ഐപിഎല്‍ താരലേലത്തില്‍ കഴിഞ്ഞ തവണ ഒരു ടീമും ശ്രീശാന്തിനായി രംഗത്തെത്താതിരുന്നതോടെയാണ് മലയാളികളുടെ ശ്രീ ക്രിക്കറ്റ് കരിയറിന് ഫുള്‍ സ്റ്റോപ്പ് ഇട്ടത്.

ശ്രീശാന്ത് ഐപിഎല്ലിലേക്ക് തിരിച്ചുവരുന്നു
ഇതിനിടെ ലെജന്റ്‌സ് ക്രിക്കറ്റ് പോലുള്ള വിരമിച്ചവരുടെ ടൂര്‍ണമെന്റില്‍ ശ്രീശാന്ത് പങ്കെടുത്തിരുന്നു. ഇപ്പോഴിതാ 10 വര്‍ഷത്തിന് ശേഷം വീണ്ടും ഐപിഎല്ലിലേക്ക് തിരിച്ചെത്തുകയാണ് ശ്രീശാന്ത്. എന്നാല്‍ കളിക്കാരനായല്ല എന്ന് മാത്രം. ഐപിഎല്ലിന്റെ ഔദ്യോഗിക കമന്റേറ്ററായാണ് ശ്രീശാന്ത് ഇത്തവണ എത്തുന്നത്. ഐപിഎല്‍ ആരംഭിക്കാന്‍ രണ്ടാഴ്ചയില്‍ താഴെ മാത്രം ആണ് ശേഷിക്കുന്നത്.

കളിക്കാരനല്ല, കളി പറയാന്‍
ഇതിനിടെ കഴിഞ്ഞ ദിവസം സംഘാടകര്‍ ഈ വര്‍ഷത്തെ കമന്റേറ്റര്‍ പാനലിന്റെ ലിസ്റ്റ് പുറത്ത് വിട്ടിരുന്നു. പാനലില്‍ പഴയതും പുതിയതുമായ ചില താരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും പട്ടികയില്‍ ശ്രീശാന്തിന്റെ പേരും വന്നതാണ് ആരാധകരെ ഒരേസമയം അമ്പരപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തിരിക്കുന്നത്. ടൂര്‍ണമെന്റിന്റെ ഒഫീഷ്യല്‍ ബ്രോഡ്കാസ്റ്റര്‍ ആയ സ്റ്റാര്‍ സ്‌പോര്‍ട്‌സിന് വേണ്ടിയാണ് ശ്രീശാന്ത് കമന്ററി പറയുക.

മലയാളി കമന്റേറ്റര്‍
ശ്രീശാന്തിനെ കൂടാതെ ജാക്ക് കാലിസ്, ആരോണ്‍ ഫിഞ്ച്, കെവിന്‍ പീറ്റേഴ്സണ്‍, ടോം മൂഡി, ഇര്‍ഫാന്‍ പത്താന്‍, ഇര്‍ഫാന്‍ പത്താന്‍, പോള്‍ കോളിംഗ്വുഡ്, ഹര്‍ഭജന്‍ സിംഗ്, മുരളി വിജയ്, മുഹമ്മദ് കൈഫ്, യൂസഫ് പത്താന്‍ എന്നിവരാണ് കമന്ററി പറയാനുള്ളത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ മലയാളം കമന്ററിയാണ് ശ്രീശാന്ത് പറയുക. കുറച്ചുകാലമായി ക്രിക്കറ്റില്‍ സജീവമല്ലെങ്കിലും കളിക്കളത്തിന് പുറത്ത് ശ്രീശാന്ത് പല മേഖലകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
Vastu Tips For Money: കൈയിലെ പണം അകാരണമായി ചെലവാകുന്നോ..? വാസ്തുവിലുണ്ട് പരിഹാരം

ശ്രീശാന്തിന്റെ ഐപിഎല്‍ റെക്കോഡ്
അടുത്തിടെ നിരവധി റിയാലിറ്റി ഷോകളുടെ ഭാഗമായി ശ്രീശാന്ത് എത്തിയിരുന്നു. പിന്നീട് ചില സിനിമകളില്‍ അതിഥി വേഷങ്ങളും ചെയ്തിരുന്നു. 2008 മുതല്‍ 2013 വരെ നീണ്ട ഐപിഎല്‍ കരിയറില്‍ ശ്രീശാന്ത് 44 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 40 വിക്കറ്റ് നേടിയിട്ടുണ്ട്. 2008 ലെ ആദ്യ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തായിരുന്നു ശ്രീശാന്ത്. കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, കൊച്ചി ടസ്‌കേഴ്‌സ് കേരള, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്കായി ശ്രീശാന്ത് കളിച്ചിട്ടുണ്ട്.












Click it and Unblock the Notifications