IPL 2023 | നിസാര പരിക്കല്ല.. ശസ്ത്രക്രിയ വേണം, ശ്രേയസും ഐപിഎല്ലില്‍ നിന്ന് പുറത്തേക്ക്

ഐപിഎല്‍ സീസണ്‍ 16 ആരംഭിക്കാന്‍ ഇനി 10 ദിവസം പോലും തികച്ചില്ല. ഇതിനിടയില്‍ നിരവധി സൂപ്പര്‍താരങ്ങളുടെ സേവനം പല ടീമുകള്‍ക്കും നഷ്ടമായിട്ടുണ്ട്. ഡല്‍ഹിക്ക് ഋഷഭ് പന്ത്, മുംബെയ്ക്ക് ജസ്പ്രീത് ബുംറ, പഞ്ചാബിന് ജോണി ബെയര്‍സ്‌റ്റോ എന്നിവരുടെ സേവനം നഷ്ടമാകും എന്ന് ഉറപ്പായിട്ടുണ്ട്. ഈ ലിസ്റ്റിലേക്ക് ഏറ്റവും ഒടുവില്‍ എത്തിയിരിക്കുന്നത് ഇന്ത്യന്‍ സ്റ്റാര്‍ പ്ലെയര്‍ ശ്രേയസ് അയ്യര്‍ ആണ്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കനത്ത തിരിച്ചടിയായിരിക്കും ശ്രേയസ് അയ്യര്‍ ഈ സീസണില്‍ കളിക്കാതിരിക്കുന്നത്. നാലോ അഞ്ചോ മാസത്തേക്ക് കളിക്കളത്തില്‍ നിന്ന് വിശ്രമം വേണം എന്നാണ് ശ്രേയസ് അയ്യരോട് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അങ്ങനെ വന്നാല്‍ ഐപിഎല്ലിനെ കൂടാതെ ലോക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും ശ്രേയസ് അയ്യര്‍ക്ക് നഷ്ടമാകും.
നട്ടെല്ലിന് ആവര്‍ത്തിച്ച് പരിക്കേല്‍ക്കുന്ന ശ്രേയസ് അയ്യര്‍ അധികം വൈകാതെ ശസ്ത്രക്രിയയ്ക്ക് വിധേയനാകും എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്നാം ഐപിഎല്‍ കിരീടം ലക്ഷ്യമിടുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 28 കാരനായ വലംകൈയ്യന്‍ ബാറ്റസ്മാന്റെ അഭാവം ബാറ്റിംഗ് നിരയില്‍ വലിയ ശൂന്യത സൃഷ്ടിക്കും എന്നുറപ്പാണ്.

ശസ്ത്രക്രിയയ്ക്ക് വിധേയനാകണം എന്ന് ശ്രേയസ് അയ്യര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ലണ്ടനിലെ ഒരു സ്‌പെഷ്യലിസ്റ്റിനെ കൊണ്ട് ശസ്ത്രക്രിയ നടത്തണം എന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അതേസമയം ഇന്ത്യയില്‍ നിന്ന് തന്നെ നല്ല ഒരു ഓപ്ഷന്‍ ഉണ്ടെങ്കില്‍, ശസ്ത്രക്രിയ ഇവിടെയും നടന്നേക്കാം എന്നാണ് ശ്രേയസ് അയ്യരുമായി അടുത്ത വൃത്തങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറയുന്നത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റനാണ് ശ്രേയസ് അയ്യര്‍. കഴിഞ്ഞ വര്‍ഷം നടന്ന മെഗാ ലേലത്തില്‍ 12.25 കോടി രൂപയ്ക്ക് ആണ് ശ്രേയസിനെ കൊല്‍ക്കത്ത നിലനിര്‍ത്തിയത്. നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമായിരുന്നു ശ്രേയസ് അയ്യര്‍. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയില്‍ നിന്ന് പുറം പരിക്കിനെത്തുടര്‍ന്ന് ശ്രേയസ് അയ്യര്‍ പുറത്തായിരുന്നു. നാലാം ടെസ്റ്റില്‍ ടീമിലുണ്ടായിട്ടും പരിക്കിനെ തുടര്‍ന്ന് അദ്ദേഹം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയിരുന്നില്ല.
Mirror Cleaning Tips: കണ്ണാടി എങ്ങനെ വൃത്തിയാക്കാം...? അറിയേണ്ടതെല്ലാം
പുറം വേദനയെ തുടര്‍ന്ന് 2021 ലെ ടി 20 ലോകകപ്പ് ഉള്‍പ്പെടെ നിരവധി മത്സരങ്ങള്‍ ശ്രേയസ് അയ്യരിന് നഷ്ടമായിരുന്നു. 2015 ല്‍ ഐപിഎല്ലില്‍ അരങ്ങേറിയ ശ്രേയസ് അയ്യര്‍ 101 മത്സരങ്ങളില്‍ നിന്ന് 2776 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 96 ആണ് ഉയര്‍ന്ന സ്‌കോര്‍. 19 അര്‍ധസെഞ്ച്വറി സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട് ശ്രേയസ് അയ്യര്‍












Click it and Unblock the Notifications