Get Updates
Get notified of breaking news, exclusive insights, and must-see stories!

IPL 2023: KKR vs SRH: റിങ്കു വീണ്ടും കിംഗാകുമോ..? പിച്ച് റിപ്പോര്‍ട്ട് അനുകൂലം, സാധ്യതകള്‍ ഇങ്ങനെ

ഐപിഎല്ലിലെ ഇന്നത്തെ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ ആണ് മത്സരം. കഴിഞ്ഞ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിന് എതിരെ അവസാന ഓവര്‍ ത്രില്ലര്‍ വിജയത്തിന്റെ പകിട്ടുമായാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ന് ഹോം ഗ്രൗണ്ട് മത്സരത്തിനായി ഇറങ്ങുന്നത്.

മറുവശത്ത് പഞ്ചാബ് കിംഗ്സിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് കൊണ്ടാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ വരവ്. ഈ ഐപിഎല്ലില്‍ ആദ്യ മത്സരത്തില്‍ തോറ്റ് കൊണ്ടാണ് നിതീഷ് റാണയുടെ നേതൃത്വത്തിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ തുടക്കം. എന്നാല്‍ പിന്നീടുള്ള രണ്ട് മത്സരങ്ങളിലും അവര്‍ വിജയം കണ്ടെത്തി. നിലവില്‍ നാല് പോയന്റുമായി പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്.

ipl

എന്നാല്‍ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ് തുടങ്ങിയ സണ്‍റൈസേഴ്സ് ഹൈദരാബാദിന് പോയന്റ് പട്ടികയില്‍ ഒമ്പതാമതാണ് സ്ഥാനം. ഇതുവരെ 23 മത്സരങ്ങളില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ 15 തവണയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പമായിരുന്നു വിജയം. എട്ട് തവണയാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് വിജയിച്ചത്.

കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ പരസ്പരം ഏറ്റുമുട്ടിയപ്പോഴും കൊല്‍ക്കത്തക്ക് തന്നെയാണ് മേല്‍ക്കൈ. നാല് വിജയങ്ങളുമായി കൊല്‍ക്കത്ത ഈ കണക്കിലും വ്യക്തമായ മേധാവിത്വം സ്ഥാപിക്കുന്നുണ്ട്. ഈഡന്‍ ഗാര്‍ഡനിലെ പിച്ച് ബാറ്റ്സ്മാന്‍മാര്‍ക്ക് അനുകൂലമാകും എന്നാണ് വിലയിരുത്തല്‍. അതിനാല്‍ തന്നെ ഉയര്‍ന്ന ടോട്ടല്‍ മത്സരം തന്നെയായിരിക്കും ഇന്ന് നടക്കാന്‍ സാധ്യതയുള്ളത്.

എന്നാല്‍ അവസാന ഓവറുകളില്‍ സ്പിന്നര്‍മാര്‍ക്ക് ബ്രേക്ക് ത്രൂ നല്‍കാന്‍ സാധിച്ചേക്കും. അതിനാല്‍ സുനില്‍ നരെയ്നും വരുണ്‍ ചക്രവര്‍ത്തിയും ആണ് കൊല്‍ക്കത്തയുടെ കുന്തമുനകള്‍. മറുവശത്ത് മായങ്ക് മാര്‍ക്കണ്ഡേയും വാഷിംഗ്ടണ്‍ സുന്ദറും ആയിരിക്കും ശ്രദ്ധാ കേന്ദ്രം. ഇന്നത്തെ മത്സരത്തില്‍ ടോസ് നേടുന്ന നായകന്‍ ആദ്യം ബൗളിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത.

Astro Tips: സൂര്യനസ്തമിച്ചാല്‍ ഈ സാധനങ്ങള്‍ ആര്‍ക്കും കൊടുക്കരുത്... ദോഷം ഉറപ്പ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സാധ്യത ഇലവന്‍: റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), നാരായണ്‍ ജഗദീശന്‍, വെങ്കിടേഷ് അയ്യര്‍, നിതീഷ് റാണ (ക്യാപ്റ്റന്‍), റിങ്കു സിംഗ്, ആന്ദ്രെ റസല്‍, സുനില്‍ നരെയ്ന്‍, ശാര്‍ദുല്‍ താക്കൂര്‍, ലോക്കി ഫെര്‍ഗൂസണ്‍, ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി

സണ്‍റൈസേഴ്സ് ഹൈദരാബാദ് സാധ്യതാ ഇലവന്‍: ഹാരി ബ്രൂക്ക്, മായങ്ക് അഗര്‍വാള്‍, രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മര്‍ക്രം (ക്യാപ്റ്റന്‍), ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, മാര്‍ക്കോ ജാന്‍സന്‍, ഭുവനേശ്വര്‍ കുമാര്‍, മായങ്ക് മാര്‍ക്കണ്ഡേ, ഉമ്രാന്‍ മാലിക്, ടി നടരാജന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+