തോല്‍വി ചോദിച്ച് വാങ്ങി രാജസ്ഥാന്‍, ലഖ്‌നൗവിന്റെ സൂപ്പര്‍ കംബാക്ക്; 10 റണ്‍സ് ജയം
ജയ്പൂര്‍: ഐപിഎല്ലില്‍ ഇന്നത്തെ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് 10 റണ്‍സ് വിജയം. 155 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന്‍ ഒരു ഘട്ടത്തില്‍ ജയിക്കുമെന്ന അവസ്ഥയിലായിരുന്നു. എന്നാല്‍ മത്സരം കൈവിടുകയായിരുന്നു. റണ്‍സ് കണ്ടെത്താന്‍ ഇരുടീമുകളും നന്നായി ബുദ്ധിമുട്ടിയ മത്സരം കൂടിയായിരുന്നു ഇത്. യശസ്വി ജെസ്വാള്‍(44) ജോസ് ബട്‌ലര്‍(4) എന്നിവര്‍ നല്ല തുടക്കമാണ് ടീമിന് നല്‍കിയത്.
11.3 ഓവറില്‍ ഇവര്‍ 87 റണ്‍സ് ചേര്‍ത്തു. 35 പന്തില്‍ 4 ബൗണ്ടറിയും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു ജെസ്വാളിന്റെ ഇന്നിംഗ്‌സ്. ജോസ് ബട്‌ലര്‍ 41 പന്തിലാണ് 40 റണ്‍സടിച്ചത്. നാല് ബൗണ്ടറിയും ഒരു സിക്‌സറും താരമടിച്ചു. അതേസമയം സഞ്ജു സാംസണ്‍ മത്സരത്തില്‍ റണ്ണൗട്ടായതാണ് മത്സരത്തില്‍ നിര്‍ണായകമായത്. അതുവരെ നല്ല രീതിയിലായിരുന്നു രാജസ്ഥാന്‍ മുന്നോട്ട് പോയത്.സാസംണ്‍ രണ്ട് റണ്‍സില്‍ പുറത്തായി.

ദേവ്ദത്ത് പടിക്കല്‍(26) റിയാന്‍ പരാഗ്(15) എന്നിവരാണ് ടീമിന്റെ പ്രധാന സ്‌കോറര്‍മാര്‍. രാജസ്ഥാന്‍ നിരയില്‍ ആവേശ് ഖാന്‍ നാലോവറില്‍ 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. മാര്‍ക്കസ് സ്‌റ്റോയിനിസ് 2 വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നേടിയ റോയല്‍സ് ലഖ്‌നൗവിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാല്‍ തുടക്കം മുതല്‍ തന്നെ റണ്‍സ് കണ്ടെത്താന്‍ ലഖ്‌നൗ അങ്ങേയറ്റം ബുദ്ധിമുട്ടി. അങ്ങേയറ്റം കണിശതയോടെയാണ് രാജസ്ഥാന്‍ പന്തെറിഞ്ഞത്.
തുടക്കം ലഖ്‌നൗവിന്റേത് നന്നായിരുന്നുവെങ്കിലും, അതിനായി ധാരാളം പന്തുകള്‍ അവര്‍ക്ക് എടുക്കേണ്ടി വന്നു. കെഎല്‍ രാഹുല്‍(39) കൈല്‍ മയേഴ്‌സ്(51) എന്നിവരാണ് ടീമിന് മികച്ച തുടക്കം നല്‍കിയത്. ഇതിനായി ലഖ്‌നൗവിന് 10.4 ഓവറുകള്‍ നേരിടേണ്ടി വന്നു. പവര്‍പ്ലേയില്‍ റണ്‍സ് കണ്ടെത്താന്‍ ടീം നന്നായി ബുദ്ധിമുട്ടുകയും ചെയ്തു. സ്പിന്നര്‍മാരും പേസര്‍മാരും ഒരുപോലെ മികച്ച് നിന്ന മത്സരമായിരുന്നു ഇത്.
Food: പിസ്സ മുതല്‍ പാസ്ത വരെ, കഴിച്ചിട്ടുണ്ടോ ഇറ്റാലിയന്‍, ഇതാ വായില്‍ വെള്ളമൂറിക്കുന്ന ഐറ്റങ്ങള്‍
രാഹുല്‍ 32 പന്തിലാണ് 39 റണ്‍സടിച്ചത്. നാല് ഫോറും ഒരു സിക്‌സറും താരത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. അതുപോലെ മയേഴ്‌സ് 42 പന്തിലാണ് 51 റണ്‍സെടുത്തത്. മൂന്ന് സിക്‌സറും നാല് ബൗണ്ടറിയും താരമടിച്ചു. വിചാരിച്ചത് പോലെ സ്‌കോര്‍ ചെയ്യാന്‍ മയേഴ്‌സിനും സാധിച്ചില്ല. ആയുഷ് ബദോനി(1), ദീപക് ഹൂഡ(2) എന്നിവര്‍ നിരാശപ്പെടുത്തി.
മാര്‍ക്കസ് സ്റ്റോയിനിസ്(16 പന്തില്‍ 21) നിക്കോളാസ് പൂരാന്‍(20 പന്തില്‍ 29) എന്നിവരാണ് ലഖ്‌നൗവിന്റെ സ്‌കോര്‍ 154 റണ്‍സില്‍ എത്തിയത്. പൂരാന്‍ ഒരു സിക്‌സറും രണ്ട് ബൗണ്ടറിയുമടിച്ചു. രാജസ്ഥാന്‍ ബൗളര്‍മാരില്‍ നാലോവറില്‍ 23 റണ്‍സ് മാത്രം വഴങ്ങിയ രണ്ട് വിക്കറ്റെടുത്ത അശ്വിന്‍ തിളങ്ങി. ബൂള്‍ട്ട്, സന്ദീപ് ശര്‍മ, ജേസന്‍ ഹോള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.












Click it and Unblock the Notifications